മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
നമ്മുടെ ആരാധനയില്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ പുനരാവിഷ്കരണം നടത്തപ്പെടുന്നു. ക്രിസ്തു ഉത്ഥാനം ചെയ്തത് രഹസ്യത്തിലാണ്. അതുകൊണ്ട് മദ്ബഹായുടെ മറ ഇട്ടുകൊണ്ടാണ് ഉത്ഥാനം നിര്‍വഹിക്കുന്നത്. കബറില്‍ നിന്ന് അടക്കിയ സ്ലീബായെടുത്ത് കേത്താനാ ശീല മാറ്റി ഊറാറ കെട്ടി കുരിശിന്റെ മുകൾഭാഗം കാണത്തക്കവിധം ചുവന്ന പട്ടു തുണി (ചിത്രപ്പണികൾ ചെയ്ത ഉറ തയ്ച്ചിടരുത്) കൊണ്ട് പൊതിയുന്നു. ചുവപ്പ് രാജത്വത്തിന്റെയും മഹത്വത്തിന്റെയും ജയത്തിന്റെയും അടയാളമാണ്. തന്നെയുമല്ല യെശയ്യാവ് 63 :1 എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനവും ചുവപ്പ് ധരിപ്പിക്കുന്നതിലൂടെ പൂര്‍ത്തിയാകുന്നു.