Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം

ആണ്ടൊട്ടുക്ക് ഓരോ ഞായറാഴ്ച ദിവസങ്ങൾക്കും വിശേഷ ദിവസങ്ങൾക്കും നോമ്പു ദിവസങ്ങൾക്കും മറ്റ് സാധാരണ ദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാ ക്രമങ്ങൾ നമ്മുടെ വിശുദ്ധ സഭയിൽ വിശുദ്ധ പിതാക്കന്മാർ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തുള്ള അൽമേനികൾക്ക് ഉപയോഗപ്പെടത്തക്കവണ്ണം ഇതിന്റെ അംശങ്ങൾ മാത്രമെ നാട്ടുഭാഷയിൽ മുമ്പിനാലെ തർജ്ജമ ചെയ്തു നടപ്പുവന്നിട്ടുള്ളൂ. പട്ടക്കാർ മാത്രം ഉപയോഗിച്ചുവരുന്ന സുറിയാനി പ്രാർത്ഥനാ ക്രമങ്ങളിലുള്ള അസംഖ്യം ഗാനങ്ങളെ അതേ മട്ടിൽ മലയാളത്തിൽ ഉണ്ടാക്കി ഉപയോഗിച്ചുകൂടയോ എന്നു നമ്മുടെ വിശുദ്ധ പിതാവായ പാത്രിയർക്കീസ് ബാവ തിരുമനസ്സുകൊണ്ട് ഇവിടെ എഴുന്നെള്ളി താമസിക്കുന്ന കാലത്ത് സന്ദർഭവശാൽ കൽപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചും പ്രത്യേക സുറിയാനി ഭാഷ പരിചയമില്ലാത്ത ആളുകളുടെ ആവശ്യത്തെ വിചാരിച്ചും സാധാരണമായി നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ കൊണ്ടാടുവാൻ ഉദ്ദേശിച്ചിട്ടുള്ള ഞായറാഴ്ച ദിവസങ്ങൾക്ക് പൊതുവെ ഉപയോഗപ്പെടത്തക്ക വണ്ണമുള്ള പല ഗാനങ്ങളും നമ്മുടെ പിതാവായ നിരണം മുതലായ ഇടവകകളുടെ മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത തിരുമനസ്സുകൊണ്ട് സുറിയാനി രാഗങ്ങളിൽ തന്നെ മലയാളത്തിൽ തർജ്ജമ ചെയ്തുവച്ചിരിക്കുന്നത്, അവിടുത്തെ കൃത്യാന്തര ബാഹുല്യം നിമിത്തം പൂർത്തിയാക്കാനോ, പരിശോധിച്ച് നന്നാ ക്കാനോ ഇടയാകാതെ കിടന്നുപോകയാൽ ഞങ്ങളെ ഏൽപ്പിക്കുകയും ഞങ്ങൾ രണ്ടാളും കൂടി ഈ ഗാനങ്ങളെ സുറിയാനി മൂലത്തോട് ഒത്തുനോക്കി പോരാത്തവയെ ചേർത്ത് കണ്ടത്തിൽ ഈപ്പൻ ഗീവർഗീസ് അവർകളുടെ സഹായത്താൽ സുറിയാനി വൃത്തങ്ങൾക്ക് ഭേദം കൂടാതെ ഉണ്ടാക്കി ശരിപ്പെടുത്തുകയും ഇടയ്ക്കുള്ള മസ്മൂറുകൾ, പ്രാർത്ഥനകൾ മുതലായവയെ ചേർത്തു ക്രമപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു ഈ ചെറിയ പുസ്തകം. ഇതിൽ ഏഴു യാമങ്ങൾക്കുമുള്ള പ്രാർത്ഥനകൾ സുറിയാനിയിലെ ക്രമമനുസരിച്ച് വേറെ വേറെ ഇട്ടിരിക്കുന്നു. എങ്കിലും എല്ലാവർക്കും ഏഴുനേരവും പ്രാർത്ഥിക്കാനുള്ള പ്രയാസം “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നുള്ള വേദവിധിയുടെ താൽപര്യം അനുസരിച്ച് വിശുദ്ധ പിതാക്കന്മരാൽ ഓരോ യാമത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്ന പ്രാർത്ഥനകൾ മുഴുവൻ അനുഷ്ഠിക്കാഞ്ഞാലോ എന്നുള്ള ശങ്കയും നിമിത്തം സാധാരണമായി എല്ലാവരും രാത്രിയിലും പ്രഭാത സമയത്തും മൂന്നാം മണി നേരത്തും ഉച്ചയ്ക്കുള്ള പ്രാർത്ഥനകൾ ഒന്നായി പ്രഭാത സമയത്ത് കഴിക്കുകയും ഒൻപതാം മണി നേരത്തും സന്ധ്യക്കും സത്താറയ്ക്കും ഉള്ള പ്രാർത്ഥനകൾ ഒന്നായി സന്ധ്യാസമയത്ത് കഴിക്കുകയും ചെയ്തു വരുന്നതിനാൽ ഏഴു നേരവും പ്രാർത്ഥിപ്പാൻ സൗകര്യം ഇല്ലാത്തവർ മേല്പറഞ്ഞ പതിവനുസരിച്ച് രണ്ടു നേരമായി പ്രാർത്ഥിക്കാവുന്നതും അങ്ങനെ രണ്ടു നേരമായി പ്രാർത്ഥിക്കുമ്പോൾ എല്ലാ പ്രാർത്ഥനയും പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ഇത്യാദി ആരംഭവും അവസാനത്തിൽ ചൊല്ലുവാനുള്ള വിശ്വാസപ്രമാണം മുതലായവയും പ്രത്യേകം എല്ലാ യാമപ്രാർത്ഥനയുടെയും ആദിയിലും അവസാനത്തിലും ചൊല്ലാതെ ഒരിക്കൽ മാത്രം ചൊല്ലിയാൽ മതിയാകുന്നതുമാകുന്നു. പ്രാർത്ഥനയുടെ അവസാനത്തിൽ ചൊല്ലുവാനുള്ള വിശ്വാസപ്രമാണം, ബസ്മൽക്കോ, ഹൂത്തോമോ മുതലായവ ഓരോ യാമപ്രാർത്ഥനയുടെയും അവസാനത്തിൽ ചേർക്കാതെ ക്യംതാ പ്രാർത്ഥനക്രമത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്നതും ആയതു പ്രാർത്ഥനയുടെ അവസാനത്തിൽ ചേർത്തു ചൊല്ലേണ്ടതും ആകുന്നു. എന്നാൽ പട്ടക്കാരൻ കൂടെയില്ലാതെ അൽമേനികൾ തനിച്ച് പ്രാർത്ഥിക്കുന്നതായാൽ പട്ടക്കാരൻ എന്നും, പ്രതിവാക്യം എന്നും ആദിയിൽ ഇട്ടിരിക്കുന്ന ഭാഗങ്ങളും ഏവൻഗേലിയോൻ വായനയും അതിനെ സംബന്ധിച്ചുള്ളതും ബസ്മൽക്കോ, സാദിക്കോ, അകം റാഹേം, കൊഹ നക്സൽബഹുൻ, ഹൂത്താമോ ഇവയും ഒഴിച്ച് ശേഷം ഉള്ള ഭാഗങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാകുന്നു.

വട്ടശ്ശേരിൽ ഗീവർഗീസ് കത്തനാർ.
കോനാട്ട് മാത്തൻ കത്തനാർ.

(വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോർ എപ്പിസ്കോപ്പായും).

Recommended

  • ബൈബിൾ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • പന്ത്രണ്ട് മാസങ്ങൾ
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ശുബ്ക്കോനോ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • കാനവിലെ കല്യാണ വീട്.
  • അപ്പോക്രിഫാ.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • സംഗീതം മരിക്കില്ല.
  • പെന്തക്കോസ്തി പെരുന്നാൾ
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • പ്രധാന മാലാഖമാർ
  • കറുപ്പിനേഴഴക്.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • വിശുദ്ധ യാക്കോബ്
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ആരാണ് നമ്മുടെ ദൈവം?
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • നസ്രാണിപ്പട
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ഉത്സവങ്ങൾ. (Feasts).
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കടലുകൾ. (Oceans)
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved