Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.

ദൈവാലയത്തിൽ വെള്ളവസ്ത്രം ധരിച്ചുകൊണ്ട് വരുന്നതിൻ്റെ അനിവാര്യത എന്ത്?

സ്വർഗ്ഗത്തിൽ ഓരോരുത്തനും വെള്ളനിലയങ്കി കൊടുത്തു. സ്വർഗ്ഗത്തിൽ എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു നിൽക്കുന്നതു ഞാൻ കണ്ടു. കുഞ്ഞാടിൻ്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 6:11, 7:9, 14). മറുരൂപമലയിൽ കർത്താവിൻ്റെ ഉടുപ്പു മിന്നുന്ന വെള്ളയായിത്തീർന്നു. (വി.മത്തായി 17:2, വി.മർക്കോസ് 9:2-3, വി.ലൂക്കോസ് 9:29). കർത്താവിൻ്റെ കല്ലറയ്ക്കൽ വെള്ളവസ്ത്രധാരികളായ രണ്ടു ദൂതന്മാർ. (വി.യോഹന്നാൻ 20:12). ദൂതൻ്റെ ഉടുപ്പ് ഹിമംപോലെ വെളുത്തതായിരുന്നു. (വി.മത്തായി 28:3, വി.മർക്കോസ് 16:5). Acts 1:10, 10:30, വെളിപ്പാട് 3:5,18, ദാനിയേൽ 7:9 എന്നിവയും വായിക്കുക.

വിശുദ്ധ മാമേദീസായിലൂ നാം സഭയുടെ അംഗമാകുമ്പോൾ വിശുദ്ധ സഭ നമ്മെ ധരിപ്പിച്ച വസ്ത്രത്തിന്റെ നിറം വെള്ളയാണ്. അതായത്, മാമോദീസാ തൊട്ടിയിൽനിന്നും കുഞ്ഞിനെ വെള്ള വസ്ത്രത്തിലേക്കാണ് തലത്തൊടുന്നയാൾ വാങ്ങുന്നത്. അതുപോലെ ഈ ലോകത്തുനിന്ന് മരണപ്പെട്ട് പോകുമ്പോൾ ധരിപ്പിക്കുന്നതും ശുഭ്രവസ്ത്രമാണ്. സ്വർഗ്ഗത്തിലെ മാലാഖമാരുടെ വസ്ത്രം വെണ്മയുള്ളതാകുമ്പോൾ അവരോടൊപ്പം ചേരുന്നവരുടെ വസ്ത്രത്തിന്റെ നിറവും വെണ്മയുള്ളതായിരിക്കണമെല്ലോ. അതുപോലെ വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകർക്കും വെള്ള നിറമുള്ള കുപ്പായം നൽകിയിരിക്കുന്നു. ദൈവാലയത്തിൽ പോകുമ്പോൾ വെള്ളവസ്ത്രം ധരിച്ച് പോകുന്നത് ദൈവസന്നിധിയിൽ പോകുവാനുള്ള നമ്മുടെ പ്രത്യേക ഒരുക്കത്തെ സൂചിപ്പിക്കുന്നു. ആഴ്ച്ചയിൽ ബാക്കി ആറുദിവസവും നമുക്ക് മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാമല്ലോ. പ്രത്യേകിച്ചും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ വെള്ളവസ്ത്രം ധരിക്കുന്നത് ഏറ്റവും ഉചിതമായിരിക്കും. ആകയാൽ, നമ്മുടെ ശരീരത്തിലെയും, മനസ്സിലെയും സകല കന്മഷവും നീക്കി വെണ്മയുള്ള ശുഭ്രവസ്ത്രധാരികളും വിശുദ്ധിയുള്ള ഹൃദയമുള്ളവരുമാകാം. (1.തെസ്സലൊനീക്യർ 5:23, എബ്രായർ 10:22).

പണ്ടുള്ള സുറിയാനിക്കാർ ചെയ്തുവന്നിരുന്നത് ഇക്കാലത്ത് പെന്തക്കോസ്ത് വിശ്വാസികൾ അവരുടെ ആരാധനാലയത്തിൽ പോകുമ്പോൾ ചെയ്യുന്നു. വെള്ളവസ്‌ത്രം സ്ത്രീസമാജം, സണ്ടേസ്കൂൾ റാലി, പെരുന്നാൾ പ്രദക്ഷിണം എന്നിവയിൽ മാത്രം മതിയോ? ചട്ടയും മുണ്ടുമുടുത്തുവരുന്ന അമ്മച്ചമാരെ കാണുമ്പോൾ എന്തൊരു ഐശ്വര്യമാണ്. ദൈവാലയത്തിൽ ആരാധനയ്ക്കു വരുമ്പോൾ അങ്ങനെ വേണ്ടേ? ഇതോടൊപ്പം ദൈവീക തേജസ്സ് ആലയത്തെ നിറയ്ക്കുന്നതിൻ്റെ സൂചനയായി (2.ദിനവൃത്താന്തം 5:13, 7:1-2, യെഹെസ്കേൽ 43:5, 44:4, ദാനിയേൽ 7:13, വി.മത്തായി 17:5, 26:64, വെളിപ്പാട് 15:8) ദൈവാലയം അകവും പുറവും വെള്ളനിറം ആയിരിക്കണം. എങ്കിലും സ്നേഹം, സമാധാനം, സന്തോഷം, സൗഹൃദം തുടങ്ങിയ ആത്മീയഗുണങ്ങൾ നമ്മിലും ദൈവാലയത്തിലുമില്ലെങ്കിൽ കർത്താവു നമ്മെ "വെള്ളതേച്ച ശവക്കല്ലറ" എന്നു വിളിക്കും. (വി.മത്തായി 23:27).

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.

Recommended

  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • പെസഹാ ചിന്തകൾ.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • The first person to wear the Skimo "hood" was St.Antonios
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • പെസഹ അപ്പവും & പാലും
  • കുരിശ്
  • ഉപവാസം
  • സംഗീതം എന്ന ഔഷധം. Music Therapy
  • പെന്തക്കോസ്തി പെരുന്നാൾ
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • മാർ റാബാൻ റമ്പാൻ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഏഴിന്റെ പ്രാധാന്യം
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • Church Fathers Memorial Day
  • ഊറാറ ചുറ്റിയ കുരിശ്.
  • നസ്രാണിപ്പട
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • "മാനവ സേവ മാധവ സേവ"
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • എന്താണ് മൂന്ന് നോമ്പ്?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • തിരുശേഷിപ്പുകളപ്പറ്റി
  • കാനവിലെ കല്യാണ വീട്.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • കുരിയാക്കോസ് സഹദാ
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • പന്ത്രണ്ട് മാസങ്ങൾ
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved