അപ്പോസ്തോലനായ യോഹന്നാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. സിംഹാസനത്തിനു ചുറ്റും പൊൻകിരീടം ധരിച്ച ഇരുപത്തിനാലു മൂപ്പന്മാർ ഇരിക്കുകയായിരുന്നു. (വെളി, 4:4, 5:8, 11:16, 19:4). ഈ മൂപ്പന്മാർ സ്വർഗ്ഗീയ ജീവികളാണെന്നും, ദൂതന്മാരാണന്നും, മനുഷ്യരുടെ പ്രതിനിധികളാണെന്നും, സഭയുടെ പ്രതിനിധികളാണെന്നും അഭിപ്രായഭേദങ്ങളുണ്ട്.
A. മൂപ്പന്മാർ ദൈവദൂതന്മാർ:
1. അവർ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു സ്തുതി പാടുന്നതിനും നേതൃത്വം വഹിക്കുന്ന തേജസ്സുള്ള സ്വർഗ്ഗീയ ജീവികളാണ്.