ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.
1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4.
2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1.കൊരി, 5:7.
3. ലേവ്യർ – മഹാപുരോഹിതൻ: 8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.
4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1.കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.
5. ആവർത്തനം — വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.