എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
എ.ഡി നാലാം നൂറ്റാണ്ട് മുതൽ ക്രിസ്മസ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും 1534 മുതൽ മാത്രമാണ് "മെറി ക്രിസ്മസ്" സന്ദേശം ഉപയോഗിച്ചു വരുന്നത്. ബിഷപ്പ് ജോൺ ഫിഷർ ഹെൻറി എട്ടാമന്റെ മുഖ്യമന്ത്രി തോമസ് ക്രോംവെല്ലിന് എഴുതിയ കത്തിൽ ഇത് ഇങ്ങനെ വെളിപ്പെടുത്തുന്നു. "And thus I comytt you to God, who send you a mery Christmas & many.” 1699-ൽ ഒരു ഇംഗ്ലീഷ് അഡ്മിറൽ എഴുതിയ ഒരു അനൗപചാരിക കത്തിൽ "മെറി ക്രിസ്മസ് ആൻഡ് എ ഹാപ്പി ന്യൂ ഇയർ" (അങ്ങനെ രണ്ട് ആശംസകൾ ഉൾക്കൊള്ളിച്ച്). എഴുതിയതായി കാണപ്പെടുന്നു. 16-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കരോളിൽ "ഞങ്ങൾ നിങ്ങൾക്ക് മെറി ക്രിസ്മസ് ആശംസിക്കുന്നു," എന്ന് പറയുന്നു.