ഒലിവു മരം (Olea europaea)
ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ടിട്ടുള്ള വൃക്ഷം.
കേരളക്കരയിലെ തെങ്ങിന് സമാനമാണ് ശീമരാജ്യങ്ങളിൽ ഒലിവുമരം. മെഡിറ്ററേനിയൻ തടങ്ങളിലാണ് ഒലിവുമരങ്ങളുടെ ഉത്ഭവം. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. ഏകദേശം 10-15 മീറ്റർ ഉയരത്തിൽ വളരും. ഒലിവു കായ്കൾ ചക്കിലാട്ടി ഉണ്ടാക്കുന്ന ഒലിവെണ്ണ ശീമരാജ്യങ്ങളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഹൃദ്രോഗം, കൊളസ്‌ട്രോൾ, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളെ നേരിടാൻ ഒലിവെണ്ണ ഏറ്റവും മികച്ചതാണ്.