കോട്ടയം പഴയ സെമിനാരിയും നവീകരണവും.
(ടി.കെ.വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റ് മാനുവേൽ, ഒന്നാം വാല്യം, പത്താം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്).
യാക്കോബായ സുറിയാനി സഭയുടെ ആറാം മാർത്തോമ വലിയ മാർ ദിവന്നാസിയോസ് (1765-1808) സ്വരൂപിച്ച 3000 പൂവരാഹൻ 1808-ൽ, ബ്രിട്ടീഷ് ഖജനാവിൽ നൂറ്റുക്ക് എട്ട് ശതമാനം പലിശയ്ക്ക് വട്ടിക്കിട്ടു ഇതാണ് പ്രസിദ്ധമായ വട്ടിപ്പണം. ഇതിൻ്റെ അവകാശത്തെ ചൊല്ലി പിന്നീടുണ്ടായ തർക്കമാണ് വട്ടിപ്പണക്കേസ്.