Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മാവുർബോ

‘മാവുർബോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? മറിയാമിന്റെ പാട്ട് എന്നാണോ? തെറ്റിദ്ധാരണ മാറ്റണ്ടേ?  

ക്വിസ് മാസ്റ്റർമാർക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചോദ്യമാണ് മാവുർബോ (മൗർബോ) എന്ന വാക്കിന്റെ അർത്ഥം. പല ക്വിസ് പുസ്തകങ്ങളിലും കുർബാനക്രമങ്ങളിലും പ്രാർത്ഥനാ പുസ്തകങ്ങളിലും മേല്പറഞ്ഞ വാക്കിൻ്റെ അർത്ഥം ‘മറിയാമിന്റെ പാട്ട്’ എന്നാണ് കൊടുത്തിരിക്കുന്നത്. ചില പുസ്തകങ്ങളിൽ ബ്രാക്കറ്റിൽ പുകഴ്ച എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

‘മറിയാമിന്റെ പാട്ട്’ എന്ന ഉത്തരം ശരിയല്ല, ഒരു തെറ്റിദ്ധാരണ മൂലം വന്നു ചേരുന്നതാണ്. തന്റെ ചാർച്ചക്കാരിയായ എലിസബത്ത് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ഗർഭിണിയാണെന്നുള്ള സന്തോഷവാർത്ത മറിയാം ഗബ്രിയേലിന്റെ മുഖത്ത് നിന്ന് കേൾക്കുകയും, ഉടൻ തന്നെ എഴുന്നേറ്റ് എലിസബത്തിനെ കാണുവാൻ പോകുകയും ചെയ്യുന്നു. അവിടെ വച്ച് അവൾ തന്റെ രക്ഷകനായ കർത്താവിനെ സ്തുതിച്ചു പാടുന്ന ഗാനമാണ് മറിയാമിന്റെ പാട്ട് എന്ന് അറിയപ്പെടുന്നത്. ലൂക്കോസ് 1:45 -55.

'മറിയാം പറഞ്ഞത് എന്തെന്നാൽ...’ എന്ന മുഖവുരയോടെയാണ് ഈ പാട്ട് തുടങ്ങുന്നത്. അതുകൊണ്ട് ഈ ഗീതത്തിന്റെ പേര് ‘മറിയാം പറഞ്ഞത് എന്തെന്നാൽ…..’ എന്നാണ് പഴയ പുസ്തകങ്ങളിൽ കാണുന്നത്. സുറിയാനിയിൽ തത്തുല്യ പദമായ ‘എമ്രാസ് മറിയം...’ എന്നാണ്.

ഇംഗ്ലീഷിലും ലാറ്റിനിലും ഈ സ്തുതിപ്പ് പൊതുവേ ‘magnificat- മാഗ്നിഫിക്കാറ്റ്‘ എന്നാണ് അറിയപ്പെടുന്നത്. കാരണം ലത്തീൻ ഭാഷയിൽ ഈ ഗീതം ആരംഭിക്കുന്നത് ആ പദം കൊണ്ടാണ്. (‘Magnificat anima mea Dominum...')  

Magnificat എന്ന പദത്തിന്റെ അർത്ഥം ‘മഹത്വപ്പെടുത്തുക’, ‘വലുതാക്കുക’ ‘പുകഴ്ത്തുക’ = magnify എന്നൊക്കെയാണ്. കർത്താവിനെ മഹത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്യുന്ന ഗാനമാണല്ലോ ഇത്.

ഗ്രീക്കിൽ Megalynarion എന്ന പദമാണ് ഇവിടെ ഉപയോഗിക്കുന്നത്. ലത്തീൻ, സുറിയാനി, ഗ്രീക്ക് ഭാഷകളടക്കം പല ഭാഷകളിലും കീർത്തനങ്ങൾ മിക്കവാറും അറിയപ്പെടുന്നത് അവയുടെ തുടക്ക പദങ്ങൾ കൊണ്ടാണ്. ഒരു സുപരിചിത ഉദാഹരണ പദമാണല്ലോ തുബ്ദേൻ. ഇത്തരം തുടക്ക പദങ്ങൾക്ക് ഇംഗ്ലീഷിൽ incipites എന്ന് പറയുന്നു.

സുറിയാനിയിൽ എമ്റാസ് മറിയം... മൗർബോ ല് നഫ്‌ശ്-ല് മൊർയോ... എന്നാണ് മറിയാമിന്റെ പാട്ട് ആരംഭിക്കുന്നത്.  

മൗർബോ എന്നത് Magnificat എന്ന ലത്തീൻ പദത്തിന്റെ തത്തുല്യ സുറിയാനി പദമാണ്. അർത്ഥം ‘മഹത്വപ്പെടുത്തുക’, ‘വലുതാക്കുക’, ‘പുകഴ്ത്തുക’ = magnify എന്നൊക്കെതന്നെ. ’എന്റെ ദേഹി കർത്താവിനെ പുകഴ്ത്തുന്നു’ എന്നതിലെ പുകഴ്ച തന്നെ.

‘മാവുർബോ’ പരിശുദ്ധ സഭയുടെ ആരാധന / സഭാസംഗീത സംവിധാനത്തിൽ.

സുറിയാനി സഭാ സംഗീതത്തിൽ ‘മാവുർബോ’ എന്നത് ഒരു സംഗീത വിഭാഗമാണ്. എനിയൊനോ, കോലോകൾ, എക്ബോ, ബോവൂസോ, സേബലൽത്തോ, സൂമോറോ, സുഗീസോ മുതലായവ പോലെ.

(മൗർബേ എന്ന് ബഹുവചനം). ‘മാവുർബോ’ എന്ന സുറിയാനി വാക്കിന്റെ മൂലക്രിയാ പദം ‘ireb’ എന്നതാണ്. റാബ്, റാബോ എന്നതിന്റെ രൂപഭേദം. വലുതാക്കുക മഹത്വീകരിക്കപ്പെടുക, പുകഴ്ത്തുക, ഉന്നതനാക്കുക, എന്നൊക്കെ അർത്ഥം വരുന്ന വാക്ക്.

സ്തുതിപ്പുകളുടെ ഒരു ലഘു ശേഖരം ‘മാവുർബോ’ എന്ന തലക്കെട്ടിൽ പാതിരാ പ്രാർത്ഥനയിൽ നാലാമത് കൗമയിൽ കാണാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ സ്തുതിപ്പ് മറിയാമിന്റെ പാട്ടാണ് (മറിയാം പറഞ്ഞത് എന്തെന്നാൽ) അതിനു ശേഷം വീണ്ടും: മാതാവിനുവേണ്ടി, പരിശുദ്ധന്മാർ - നിബി - സഹദേന്മാർക്കു വേണ്ടി, വാങ്ങിപ്പോയവർ മുതലായവർക്ക് വേണ്ടിയുള്ള സ്തുതിപ്പുകൾ കൂടി കാണാം.

ഇപ്രകാരം അനേകം മാവുർബോകളുടെ ശേഖരമുണ്ട്. ഓരോ ദിവസവും ഓരോ നിറത്തിനനുസരിച്ചു പാടുവാൻ തക്കവണ്ണം മാവുർബോ ശീലുകളുടെ വിവിധ ഗണങ്ങളുണ്ട്.

പാശ്ചാത്യ സഭകളിൽ ഈ സംഗീതം ആലപിക്കുന്നത് സന്ധ്യാ പ്രാർത്ഥനയോടുകൂടിയാണ്. എന്നാൽ സുറിയാനി സഭകളിലാകട്ടെ, പാതിരാത്രി - പ്രഭാതം പ്രാർത്ഥനകളിലും. നമ്മുടെ പ്രാർത്ഥനാക്രമത്തിൽ പാതിരാത്രിയുടെ നാലാം കൗമായിലാണ് ഈ സ്തുതിപ്പു  ചേർത്തിട്ടുള്ളത്.  

ചുരുക്കിപ്പറഞ്ഞാൽ മാവുർബോ എന്ന പദത്തിന്റെ അർഥം പുകഴ്ച്ച, സ്തുതിപ്പ് എന്നൊക്കെയാണ്. മറിയാമിന്റെ പാട്ടിനെ സൂചിപ്പിക്കുവാൻ ആ പദം നാം ഉപയോഗിക്കുണ്ടെന്നുള്ളത് ശരിതന്നെ. ആ പദങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പക്ഷേ വാക്കിന്റെ അർത്ഥം അങ്ങനെയല്ല.
   
മറിയാമിന്റെ പാട്ടിൽ പുകഴ്ചയുണ്ട്. (മാവുർബോയുണ്ട്). പക്ഷേ എല്ലാ പുകഴ്ചകളും (മാവുർബോകളും) മറിയാമിന്റെ പാട്ടല്ല.

ഈ വർഷത്തെ MJSSA വാർഷിക പരീക്ഷയിൽ എട്ടാം ക്ലാസ്സിലെ ഒരു ചോദ്യം ‘മാവുർബോ’ എന്ന വാക്കിന്റെ അർത്ഥം എഴുതാനാണ്. വളരെ ആകാംക്ഷയോടെ ഉത്തരങ്ങളുടെ സൂചിക നോക്കി കാത്തിരുന്നു. ഭയപ്പെട്ടിരുന്നതു പോലെ സംഭവിച്ചു. ഉത്തരം: മറിയാമിന്റെ പാട്ട് തന്നെ!

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ഉപമകൾ.
  • ഉപവാസം
  • കല്ലേറ്
  • സംഗീതം എന്ന ഔഷധം. Music Therapy
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • മരണത്തെ ആസ്വദിക്കാനാവുക
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • പൗരോഹിത്യ ശ്രേണികൾ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • റമ്പാൻ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • പട്ടക്കാരോട് ഒരപേക്ഷ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • മാർ റാബാൻ റമ്പാൻ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • വലയ വെള്ളിയാഴ്ച
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • കുടുംബയോഗം.
  • റമ്പാൻ ബൈബിൾ.
  • വലിയനോമ്പ്
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • കന്തീല ശുശ്രൂഷ.
  • ഭവന ശുദ്ധീകരണം.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ജീവവൃക്ഷം. (Tree of life).
  • കുരിയാക്കോസ് സഹദാ
  • ബോവൂസോ (Petition or Request)
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • യേശുവിന്റെ വംശാവലി.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • "കപ്യാര്‍"
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved