Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പിച്ചള സർപ്പം.

അവങ്കലേക്ക് നോക്കുന്ന എല്ലാവർക്കും ജീവൻ നൽകേണ്ടതിനു വേണ്ടി ക്രൂശിന്മേൽ ഉയർത്തപ്പെട്ട യേശുക്രിസ്തുവിന്റെ യാഗമരണത്തെയാണ് പിച്ചളസർപ്പത്തിന്റെ  ശക്തി സൂചിപ്പിക്കുന്നത്. ഇപ്പോൾ പാപത്തിൽ നിന്ന് വിടുതൽ നേടുവാനും രക്ഷപ്രാപിക്കുവാനുമായി ആഗ്രഹിക്കുന്നവർ വിശ്വാസത്തിൽ അനുസരണത്തോടെ തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കേണം. ബെലയാം ഒരു യിസ്രായേല്യനല്ലായിരുന്നു. എങ്കിലും അവൻ ഒരു പുരോഹിത പ്രശ്നക്കാരൻ ആയിരുന്നു. മന്ത്രവാദത്താൽ ദേവന്മാരുടെ മനസ്സിനെ സ്വാധീനിച്ച് മറ്റുള്ളവരെ ശപിക്കുവാൻ അവന് കഴിയുമെന്ന് ബാലാക്ക് വിശ്വസിച്ചു. അവൻ ഒരു കള്ള പ്രവാചകനായിരുന്നു. ദൈവജനത്തെ ശപിക്കുവാൻ കഴിയാതെ വന്നപ്പോൾ ബെലയാം പാപത്തിലേക്കും അധർമ്മത്തിലേക്കും നയിക്കപ്പെട്ടു. ഇക്കാരണത്താൽ അവൻ കൊല്ലപ്പെട്ടു. ബാലാക്കിന്റെ വാഗ്ദാനത്തിൽ കഴുതയുടെ സംഭവത്തിലൂടെ ബെലയാമിന്റെ ആത്മീയ അന്ധത വെളിവാക്കപ്പെട്ടു.

ദൈവം വ്യാജം പറയുന്നില്ല.

തന്റെ വാഗ്ദത്തങ്ങളിലും ഉത്തരവാദിത്വങ്ങളിലും ദൈവം വിശ്വസ്തനാകുന്നു. വിശ്വസ്ത ജനത്തിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനക്ക് ദൈവം മറുപടി നൽകുന്നു. ക്രിസ്തുവിന്റെ വരവിനെ കുറിക്കുന്ന സൂചനയാണ് നക്ഷത്രം ഉദിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. കർത്താവിൽ നിന്ന് യിസ്രായേല്യരെ അകറ്റുവാനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷം അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് ജനം തിരിഞ്ഞു. ഫിനഹാസിന്റെ തീക്ഷ്ണത ദൈവിക വിശുദ്ധിക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ തീക്ഷ്ണതയ്ക്കു മാതൃകയാകുന്നു. ഫിനഹാസിന് ദൈവം നിത്യ പൗരോഹിത്യത്തിന്റെ വാഗ്ദാനം നൽകി. അവരുടെ ദേശത്തിന്റെ അവകാശം സ്വന്തമാക്കുന്നതിനും കനാനിൽ പ്രവേശിക്കുമ്പോഴുള്ള യുദ്ധത്തിനൊരുങ്ങുവാൻ ഒരു രണ്ടാം ജനസംഖ്യ എടുക്കുവാൻ ദൈവം കല്പന പുറപ്പെടുവിച്ചു. കർത്താവിനു വേണ്ടിയുള്ള ആത്മാർത്ഥമായ തീക്ഷ്ണതയ്ക്ക് ദൈവത്തിൽ നിന്നും മഹാനുഗ്രഹങ്ങൾ നൽകപ്പെടുന്നു.

ഈ തീക്ഷ്ണത ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കണം.

ഒരു പിതാവിന് പുത്രന്മാരില്ലെങ്കിൽ ദേശത്തിന്റെ അവകാശത്തിനു വേണ്ടിയുള്ള ഒരു വ്യവസ്ഥയും എബ്രായ നിയമം നൽകിയിട്ടില്ല. അതുകൊണ്ട് ആ പിതാവിന്റെ പുത്രിമാർക്ക് ഭൂമിയുടെ കുടുംബ വിഹിതം അവകാശം ആക്കാമെന്ന നിയമം സ്ഥാപിച്ചു. യിസ്രായേലിൽ സ്ത്രീകൾക്ക് നൽകപ്പെട്ടിരുന്ന സ്ഥാനത്തിന്റെ ബഹുമാനത്തെയും ശ്രേഷ്ഠതയെയും ഈ നിയമം എടുത്തു കാട്ടുന്നു.

ഇവിടെ ആത്മാവ് പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. യോശുവയുടെ അനേക യോഗ്യതകളിൽ വച്ച് ഏറ്റവും മഹത്തരമായത് അവൻ ആത്മാവിനാൽ നയിക്കപ്പെട്ടിരുന്നു.

ദൈവത്തോടും മറ്റുള്ളവരോടുമുള്ള ദൈവജനത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കേണമെന്ന് ദൈവം അവരോട് ആവശ്യപ്പെടുന്നതായി ഇവിടെ കാണുന്നു. ഏത് നേർച്ചകളും പ്രതിജ്ഞകളും എടുക്കുന്നതിന്റെ ഗൗരവ സ്വഭാവം വ്യക്തമാക്കിക്കൊടുക്കുകയും ദൈവജനത്തിന്റെ ഇടയിൽ കാപട്യത്തിനും ആത്മാർത്ഥതയില്ലായ്മയ്ക്കും അസത്യത്തിനും യാതൊരു സ്ഥാനവും ഇല്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു. സംഖ്യ 21 - 30.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • സാറാഫുകൾ
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ബസ്ക്യൊമോ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • കുരിശ്
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • "മാനവ സേവ മാധവ സേവ"
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • "കപ്യാര്‍"
  • റമ്പാൻ ബൈബിൾ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • വിശ്വാസ സംരക്ഷകരാവുക.
  • ഏഴിന്റെ പ്രാധാന്യം
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ആരാണ് നമ്മുടെ ദൈവം?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ഒലിവു മരം (Olea europaea)
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • കാനവിലെ കല്യാണ വീട്.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ധ്യാനം
  • അതിഭക്ഷണം
  • മാനിന്റെ സവിശേഷതകൾ.
  • ഏഴാം പോസൂക്കോ
  • ബാറെക്മോര്‍
  • വലിയനോമ്പ്
  • ചോദ്യം
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • വിശുദ്ധ മദ്ബഹാ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved