Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കൊഹനേ ഞായർ.

വാങ്ങിപ്പോയ സകല പട്ടക്കാരുടെ ഓർമ്മയുടെ ഞായറാഴ്ച.

എരിയുന്ന മെഴുകുതിരികള്‍ക്കും പുകഞ്ഞു പൊങ്ങുന്ന കുന്തിരിക്കത്തിനും ഒപ്പം ആത്മാവും മനസ്സും ശരീരവും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍, വിശുദ്ധിയുടെ ബലിപീഠത്തിൽ അര്‍പ്പിച്ചു എനിക്കു വേണ്ടിയും മുഴുവൻ സഭക്കുവേണ്ടിയും ഉരുകിത്തീര്‍ന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍മാരാ യിരുന്നു നമ്മെ നയിച്ച എല്ലാ പട്ടക്കാരും. ഇന്ന് വി.സഭ പൊതുവിൽ അവരെ ഓർത്ത്‌ പ്രാർത്ഥിക്കുകയാണ്.

ജനനം മുതല്‍ മരണംവരെയുള്ള ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍, ഒരു വിശ്വാസിയുടെ ജീവിതത്തെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ആത്മീയ പുരുഷനെ കണ്ടെത്തുവാന്‍ കഴിയുകയില്ലല്ലോ. നമ്മെ വിശ്വാസവഴിയില്‍ കൂടി സഞ്ചരിക്കുവാന്‍ വേണ്ട വചനം പഠിപ്പിച്ചും ആത്മരക്ഷക്ക്‌ ആവശ്യമായ കൂദാശകള്‍ പരികര്‍മ്മം ചെയ്തും നിത്യജീവ പ്രാപ്തിക്കായി നമ്മെ അര്‍ഹരാക്കുവനുമായി നിയോഗിക്കപ്പെട്ട ഇവരിലെ മാനുഷീകമായ ചെറിയ ബലഹീനതകൾ മാത്രമാണു നാം പലപ്പോഴും ഓർക്കുന്നതും വിധിക്കുന്നതും. എന്നാൽ വി. മാമോദീസ മുതൽ അന്ത്യയാത്രവരെ പ്രാർത്ഥനയുടെ കുട പിടിച്ച്‌ നമുക്ക് കൂട്ടായിരിക്കുന്നതും. ചെറുതും വലുതുമായ കുറവുകൾക്ക്‌ പ്രായശ്ചിത്ത ബലിയർപ്പിച്ച്‌ നമ്മെ നിത്യവും ക്രിസ്തുവിൽ പുതുക്കുന്നതും ഓർത്ത്‌ അവർക്കായി പ്രാർത്ഥിപ്പാൻ നമുക്ക് കടപ്പാടുണ്ട്‌. 

ഈ ദിവസം വി.സഭയോടു ചേർന്ന് നമുക്കും പ്രാർത്ഥിക്കാം.

കര്‍ത്താവേ! നിന്‍റെ വി.മദ്ബഹായുടെ പടികള്‍ ചവിട്ടിയിട്ടുള്ള കാലുകളെ അഗ്നി കനലുകൾ ചവിട്ടുവാന്‍ വിട്ടു കൊടുക്കരുതേ. കര്‍ത്താവേ! നിനക്ക്‌ ആത്മീയ കീര്‍ത്തനങ്ങള്‍ പാടിയിട്ടുള്ള വായ്കളും നാവുകളും അടച്ചു പൂട്ടപ്പെട്ടവയായി ഭവിക്കുവാൻ തക്കവണ്ണം അവയെ നീ മൌനമാക്കരുതേ. നിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നോക്കിയിട്ടുള്ള കണ്ണുകള്‍ ചിതലിനും പുഴുവിനും കൂടുകളായി ഭവിയ്ക്കുവാന്‍ അവയെ നീ അന്ധകാര മയമാക്കി തീര്‍ക്കരുതേ. കര്‍ത്താവേ! വിശുദ്ധങ്ങളും വന്ദ്യങ്ങളും ആയ നിന്റെ രഹസ്യങ്ങളെ ആഘോഷിച്ചിട്ടുള്ള കൈകള്‍ അഗ്നി കനലുകളാൽ ചുരുട്ടുമാറു അവയെ നീ വിട്ടുകൊടുക്കരുതെ.🙏

Recommended

  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • വിശുദ്ധ ബൈബിൾ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ക്രിസ്തു എന്ന നേട്ടം.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ധ്യാനം
  • ഡിഡാക്കേ
  • അമാലോക്യരെ തോല്പിപ്പിൻ
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • സാറാഫുകൾ
  • കഴുത മറന്നുപോയ സത്യം
  • വി.കുർബാനയപ്പം
  • പെസഹാ പെരുന്നാള്‍
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • "മാനവ സേവ മാധവ സേവ"
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ആഗ്രഹങ്ങൾ അമിതമായാൽ
  • റമ്പാൻ ബൈബിൾ.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ബോവൂസോ (Petition or Request)
  • ശ്രദ്ധാലുവായിരിക്കുക
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • പ്രധാന മാലാഖമാർ
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നോമ്പ്.
  • 'ശക്രോ'
  • ഊറീമും തുമ്മീമും. (Urim and Thummim).
  • നേരം പുലരും മുമ്പേ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved