Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ

[ഒരു കാലത്ത് മലങ്കര സുറിയാനി സഭയിൽ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന 'സുറിയാനി സഭാ സന്ദേശം' എന്ന പ്രസദ്ധീകരണത്തിന്റെ 1933 മെയ് മാസം 20-ാം തീയതിയിലെ പതിപ്പ് പേജ് 13. പുസ്തകം: ഒരു നൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാതർക്കം, പ്രൊഫസർ ഹോപ് ജേക്കബ് തോമസ്, 2018 പേജ് 166 - 173 പത്ത് ഭാഗങ്ങളാണ് ഈ ശൽമൂസയിലുള്ളത്].

സുറിയാനി സഭയുടെ മല്പനായിരുന്ന വട്ടശ്ശേരിൽ തിരുമേനി പരിശുദ്ധ പാത്രിയർക്കീസ് ബാവാമാരെയും അന്ത്യോഖ്യാ സിംഹാസനത്തെയും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ 'മതോപദേശ സാരങ്ങൾ' എന്ന പുസ്തകവും ശൽമൂസായും. പൗരോഹിത്യത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായി അദ്ദേഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒരാളെ മല്പാൻ എന്നു വിളിക്കുന്നത് വിശ്വാസപരമായും ആരാധനാ ക്രമങ്ങളെപ്പറ്റിയും (ക്രമങ്ങൾ എങ്ങനെ മലങ്കരിയിൽ വന്നു എന്ന് വട്ടശ്ശേരിൽ മല്പാന് നല്ല നിശ്ചയമുണ്ടായിരുന്നു) പൗരോഹിത്യത്തെപ്പറ്റിയും, പ്രത്യേകിച്ചും സുറിയാനി ഭാഷയെപ്പറ്റിയും അദ്ദേഹത്തിന്റെ അറിവും ആഴമായിരുന്നു. എങ്കിലും, പിന്നീട് പരിശുദ്ധ സിംഹാസനവുമായി അകന്നുപോയി.

സുറിയാനി സഭാ വിശ്വാസികളുടെ അറിവിലേക്ക് വട്ടശ്ശേരിൽ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത പരിശുദ്ധ അബ്ദുള്ള പാത്രിയർക്കീസ് ബാവായ്ക്ക് എഴുതി സമർപ്പിച്ച ശൽമൂസായുടെ പ്രസക്തഭാഗങ്ങൾ.                                                

പിതാവും പുത്രനും വിശുദ്ധ റൂഹായുമായ സത്യമുള്ള ഏക ദൈവത്തിന്റെ തിരുനാമത്തിൽ ആമ്മീൻ.    

സത്യവിശ്വാസികളായ സുറിയാനിക്കാരുടെ രണ്ടാമത്തെ അബ്ദേദാലോഹോ ആകുന്ന വിശുദ്ധ അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേൽ വാഴുന്ന പ്രധാനാചാര്യനായ മോറാൻ മോർ ഇഗ്നാത്യോസ് പാത്രിയർക്കീസ് എന്നെ ഭരമേല്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ പകർപ്പ്.

അദ്ദേഹത്തിന്റെ പ്രാർത്ഥന ഞങ്ങളോടുകൂടെ ഇരിക്കട്ടെ. ആമ്മീൻ.                               
ബലഹീനനും പാപിയുമാകുന്ന ദാസനായ ഞാൻ ഈ വിശുദ്ധ മദ്ബഹാ മുമ്പാകെയും നമ്മുടെ ബഹുമാനപ്പെട്ട പിതാവും മഹാപ്രധാനാചാര്യനുമായി അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേൽ വാഴുന്ന രണ്ടാമത്തെ അബ്ദേദാലോഹോ ആകുന്ന ആബൂൻ മോർ ഇഗ്നാത്യോസ് പാത്രിയർക്കീസിന്റെ പരിശുദ്ധതയുടെ മുമ്പാകെയും, ബഹുമാനപ്പെട്ട ഈ പട്ടത്വഗണത്തിന്റെ മുമ്പാകെയും ഈ പരിശുദ്ധ പള്ളിയിൽ കൂടിയിരിക്കുന്ന ഈ ശ്രേഷ്ഠ ജനത്തിന്റെ മുമ്പാകെയും എന്റെ വിശ്വാസത്തെ ഞാൻ പ്രസ്താവിച്ചുകൊള്ളട്ടെ.

ഹൃദയം നീതിയെ വിശ്വസിക്കുകയും വായ് രക്ഷയെ സമ്മതിക്കുകയും ചെയ്യുന്നു. സർവ്വ ശക്തിയുള്ള പിതാവായി ആകാശത്തിന്റേയും ഭൂമിയുടേയും (കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും) സ്രഷ്ടാവായ സത്യമുള്ള ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
   
ആറാമത്,

നമ്മുടെ കർത്താവായ യേശു മ്ശിഹായുടെ മഹത്വമുള്ള ഉയിർത്തെഴുന്നേല്പിന്റെ ശേഷം സെഹ്യോൻ മാളികയിൽ വച്ച് വാതിലുകൾ അടയ്ക്കപ്പെട്ടിരിക്കുമ്പോൾ പരിശുദ്ധ ശിഷ്യൻമാർക്ക് അവൻ പ്രത്യക്ഷപ്പെട്ടു എന്നും, അവൻ അവരിൽ ഊതി വലുതായ ആചാര്യത്വത്തിന്റെ അധികാരം അവർക്ക് കൊടുത്തു എന്നും തോമാ തന്റെ വിലാവിൽ അവന്റെ കൈകൾ കൊണ്ട് സ്പർശിച്ച് അവന്റെ ശ്രേഷ്ഠാവസ്ഥയെ വിശ്വസിച്ചു എന്നും അവൻ അട്ടഹസിച്ച്, "എന്റെ കർത്താവും എന്റെ ദൈവവുമേ!" എന്നു പറഞ്ഞു എന്നും ഉയിർപ്പിന്റെ ശേഷം അമ്പതാം ദിവസം വിശുദ്ധ ശ്ലീഹന്മാരോടുള്ള തന്റെ വാഗ്ദത്തത്തെ നിവർത്തിച്ചു ആശ്വാസപ്രദനായ റൂഹായെ അവർക്ക് അയച്ചുകൊടുത്തു എന്നും വരങ്ങളാൽ ശക്തിയും ജ്ഞാനവുംകൊണ്ട് അവരെ നിറച്ചു എന്നും അവർ ഇതുവരെയും അവസാനനാൾ വരെയും തലമുറ തലമുറയായി അവരുടെ ശിഷ്യന്മാർക്ക് ആ മഹാരഹസ്യത്തെ ഏല്പിച്ചു കൊടുത്തു എന്നും ഞാൻ വിശ്വസിച്ചു ഏറ്റുപറയുന്നു.                  

ഏഴാമത്,                               
    
സഭയുടെ സർവ്വ കാനോനകളെയും ഞാൻ വിശ്വസിക്കുന്നു. അവയിൽ ഒന്നിനെയും ഞാൻ വിട്ടു കളയുന്നതല്ല. ബഹുമാനത്തിന് യോഗ്യമുള്ളതായി സഭയിലുള്ള പരിശുദ്ധന്മാരുടെ അസ്ഥികളെയും ഞാൻ വിശ്വസിക്കുന്നു അവരിൽ അഭയം പ്രാപിക്കുന്നവന് അവന്റെ യാചനകളെ ദൈവം സർവ്വനന്മകളായി കൊടുക്കുന്നു. കാതോലിക്കായ്ക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ പരിശുദ്ധ സഭയിലുള്ള സകലത്തേയും ഞാൻ വിശ്വസിക്കുന്നു. ഈ സഭ നിരസിക്കുന്ന സകലത്തെയും ഞാനും നിരസിക്കുന്നു.                      

എട്ടാമത്,                                 
         
പരിശുദ്ധ പിതാക്കന്മാരും നിഖ്യ, കുസ്തന്തീനോസ്പോലീസ്, എഫെസൂസ് എന്ന പരിശുദ്ധ സുന്നഹദോസുകളും നിയമിക്കുകയും കല്പിക്കുകയും ചെയ്തിട്ടുള്ള സകലത്തേയും ഞാൻ വിശ്വസിച്ച് ഏറ്റുപറയുന്നു. അവരുടെ കാനോനാകളെല്ലാം പരിശുദ്ധാത്മാവിൽ നിന്നുള്ളതാകകൊണ്ട് അവകളെ പരിശുദ്ധ ശ്ലീഹന്മാരുടേതു പോലെ ഞാൻ കൈക്കൊള്ളുന്നു.      

ഒമ്പതാമത്,                              
         
വിശുദ്ധ ശ്ലീഹന്മാരും മൂന്ന് വിശുദ്ധ സുന്നഹദോസുകളിലെ പ്രകാശമുള്ള പിതാക്കന്മാരും ശപിച്ചിട്ടുള്ളവരും അന്ത്യോഖ്യായുടെ പ്രധാന പുരോഹിതന്മാർ ശപിച്ചിട്ടുള്ള എല്ലാവരുമായി കാതോലിക്കായ്ക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വിശുദ്ധ സഭയുടെ ഉടലിൽ നിന്ന് വേർപെട്ടിരിക്കുന്നവരായി നാശമുണ്ടാക്കുന്ന ഇടത്തൂടുകളുടെ നാഥന്മാരായിരിക്കുന്ന സകല ഇടത്തൂട്ടുകാരെയും ഞാൻ ശപിക്കുകയും പ്രാകുകയും ചെയ്യുന്നു. (അവർ ആരെന്നാൽ) ഒന്നാമത് ഷുദ്രക്കാരനായ സിമോനെയും മാനിയെയും അറിയോസിനെയും മക്കദോനിയോസിനേയും നെസ്തോറിയോസിനെയും എവുത്തിക്കോസിനേയും ചണ്ഡാളനായ ലെവൊനെയും എട്ടാമനായ ഉർബാനോസിനെയും ഹർമിദ്സായേയും മാർക്യാനോസിനേയും ശ്മീശാത്തുകാരൻ പൗലായേയും ന്സീബിന്റെ ബർസൗലയേയും സർവ്വ ഇടത്തൂട്ടുകാരേയും അവരുടെ ദുർമ്മനസ്സിൻ പ്രകാരം നടന്നിട്ടുള്ളവരെയും തന്നെ. അവരെയും പരിശുദ്ധാത്മാവിന് വിപരീതമായിട്ടുള്ള അവരുടെ ഉപദേശത്തേയും അംഗീകരിക്കുന്ന എല്ലാവനെയും ഞാൻ ശപിക്കുന്നു.                          

പത്താമത്,                                 
       
പരിശുദ്ധ ശ്ലീഹന്മാരുടെ വിശ്വാസത്തെയും മൂന്നു വിശുദ്ധ സുന്നഹദോസുകളുടെ വിശ്വാസത്തെയും അനുസരിച്ച് നടന്നിട്ടുള്ള സകല വിശുദ്ധ പിതാക്കന്മാരെയും ഞാൻ കൈക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് ദൈവതിരുമുമ്പാകെ ഞാൻ വിശ്വസിച്ച് ഏറ്റു പറയുന്നു. ഒന്നാമത് അഗ്നിമയനായ ഇഗ്നാത്യോസ്, ദീവന്നാസ്യോസ്, അത്താനാസ്യോസ്, യൂലിയോസ്, ബസേലിയോസ്, ഗ്രീഗോറിയോസ്, കൂറിലോസ്, ദീയസ്കോറോസ്, സേവേറിയോസ്, പീലക്സിനോസ്, അന്തീമോസ്, ദുഃഖിതന്മാരുടെ തലവനായ മോർ ബർസൗമാ എന്നിവരും അവരോട് തുല്യന്മാരായ സകല വിശുദ്ധന്മാരും തന്നെ വീണ്ടും ഇന്ന് അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേൽ വാഴുന്ന ഉന്നതനായ രണ്ടാമത്തെ അബ്ദേദാലോഹൊ ആകുന്ന മഹാ പ്രധാനാചാര്യനായ മോറാൻ മോർ ഇഗ്നാത്യോസ് പാത്രിയർക്കീസ് ബാവായുടെ പരിശുദ്ധതയ്ക്ക് ക്രിസ്തീയ വിശ്വാസത്തിന്റെ ആത്മാവിൻ പ്രകാരം ഞാൻ അനുസരിച്ച് കൊള്ളുന്നു. അത് എനിക്ക് ന്യായവുമാകുന്നു. അദ്ദേഹത്തിന്റെ ലേഖനത്തെയും ബലഹീനനായ എന്നോട് അദ്ദേഹം കല്പിക്കുന്ന സകലത്തേയും എല്ലായ്പ്പോഴും ഞാൻ അംഗീകരിച്ചു കൊള്ളുന്നു. ഇപ്പോൾ ജീവനുള്ള ദൈവത്തിന്റെ തിരുമുമ്പാകെയും വിശുദ്ധ കുർബാനയുടെ മുമ്പാകെയും ഞാൻ വാഗ്ദത്തം ചെയ്യുന്നു. അതിനു പരിശുദ്ധ മാലാഖമാരും വിശുദ്ധ സ്ലീബായും ശ്രേഷ്ഠമായ ഏവൻഗേലിയോനും ബഹുമാനപ്പെട്ട ഈ പട്ടത്വഗണവും അനുഗ്രഹിക്കപ്പെട്ട ഈ ജനങ്ങളും സാക്ഷിയാകുന്നു. ഏതു ദിവസത്തിൽ എങ്കിലും അദ്ദേഹത്തിന്റെ കല്പനയെയോ നിയമങ്ങളെയൊ ഞാൻ ലംഘിക്കുകയോ മായിച്ചുകളകയോ ഭേദപ്പെടുത്തുകയോ ഏതെങ്കിലും സംഗതിയിൽ ഞാൻ അദ്ദേഹത്തിന് വിപരീതമായി നിൽക്കുകയോ യാക്കോബായ സുറിയാനി സഭയുടെ വഴിവിട്ട് മറ്റൊന്നിനെ സ്വീകരിക്കുകയോ നമ്മുടെ സഭ വിട്ട് ഏതെങ്കിലും നടക്കയോ മൂന്നു സുന്നഹദോസുകളിലെ വിശ്വാസത്തെ വിട്ട് വിശ്വസിക്കുകയോ ചെയ്താൽ ശ്ലീഹന്മാരുടെ തലവനായ പരിശുദ്ധ മോർ പത്രോസിന്റെ വായാലും നമ്മുടെ കർത്താവേശുമ്ശിഹായുടെ ശ്ലീഹന്മാരായ അവന്റെ പതിനൊന്ന് സഹോദരന്മാരുടെയും അഗ്നിമയനായ മോർ ഇഗ്നാത്യോസിന്റെയും വായാലും പരിശുദ്ധ റൂഹായെ ധരിച്ചവരായ മല്പാന്മാരെല്ലാവരുടെ വായാലും മൂന്നു വിശുദ്ധ സുന്നഹദോസുകളിലെ സകല പരിശുദ്ധ പിതാക്കന്മാരുടെ വായാലും ഉന്നതനായി വളരെ നന്മയുള്ളവനായി രണ്ടാമത്തെ അബ്ദേദാലോഹൊ ആയ മഹാ ശ്രേഷ്ഠ പ്രധാനാചാര്യൻ മോറാൻ മോർ ഇഗ്നാത്യോസ് പാത്രിയർക്കീസ് ബാവായുടെ വായാലും ഞാൻ ശപിക്കപ്പെട്ടവനും പ്രാക്കപ്പെട്ടവനും ആയിത്തീരുന്നതാകുന്നു. വിശുദ്ധ സഭയിൽ നിന്ന് വേർതിരിയപ്പെട്ടവനും കൂടി ചേർച്ചയിൽ നിന്നു കുറ്റം ചുമത്തപ്പെട്ടവനും (സംബന്ധത്തിൽ നിന്നും വിരോധിക്കപ്പെട്ടവനും) ഞാൻ കൈക്കൊണ്ടിട്ടുള്ള വരത്തിൽ നിന്ന് ദൂരസ്ഥനും വലുതായ ആചാര്യത്വത്തിന്റെ വസ്ത്രങ്ങളിൽ നിന്നു ഉരിയപ്പെട്ടവനും ഞാൻ ആയിത്തീരുന്നു. അദ്ദേഹത്തിന്റെ (പാത്രിയാർക്കീസിന്റെ) മഹാനന്മയിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുവാൻ ഞാൻ യോഗ്യനായി തീരുന്നതാകുന്നു. ഞാൻ വാഗ്ദത്തം ചെയ്തിട്ടുള്ള സകലത്തിനും ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനായിട്ടും ദൈവിക കല്പനകളെയും ദൈവത്തെ ഇഷ്ടപ്പെടുന്ന സകലത്തേയും ആചരിച്ചു പൂർത്തീകരിക്കുന്നതിലേക്ക് അവന്റെ കരുണയാൽ എന്നെ തുണയ്ക്കുന്നതിനായിട്ടും ഞാൻ കാത്തിരിക്കുന്നു. ഇപ്പോൾ എന്റെ സഹോദരന്മാരെ നമ്മുടെ കർത്താവായ യേശുമ്ശിഹാ തന്റെ കരുണയാലും കൃപയാലും എന്നെ കാത്തു നടത്തിക്കൊള്ളുവാനും ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിസ്തരിച്ച് നല്ലതെങ്കിലും തീയതെങ്കിലും ഓരോരുത്തന് അവനവന്റെ പ്രവർത്തികൾക്ക് തക്കവണ്ണം പ്രതിഫലം കൊടുക്കുന്നതായ അവസാനത്തെ നാളിൽ മുഖ പ്രസാദത്തോടു കൂടെത്തന്നെ എതിരേലക്കുന്നതിന് എനിക്ക് കൃപ നൽകുവാനുമായിട്ട് എനിക്കു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണമെന്ന് നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു.

ബാറെക്മോർ. അൽ ശുബ്ക്കോനൊ. അവിടുത്തെ പരിശുദ്ധതയുടെ ദാസനായി പ്രവൃത്തിയിലല്ലാ, പേരിൽ മാത്രം റമ്പാനായിരിക്കുന്ന ബലഹീനനായ ഗീവർഗീസ്... (ഒപ്പ്).

ഫാ.ഗീർവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ക്നാനായകാർ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • കാലഗണനയുടെ ABCDE.
  • ബൈബിളിലെ പേരുകൾ
  • മാനിന്റെ സവിശേഷതകൾ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സാറാഫുകൾ
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ശുബ്ക്കോനോ
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ഉരിയലും ധരിക്കലും.
  • ബസ്ക്യൊമോ.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • Microtonal System used in Staff Notation
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • 'ശക്രോ'
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • തിരുശേഷിപ്പുകളപ്പറ്റി
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • പഴയനിയമം പുതിയനിയമത്തിൽ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • കുമ്പിടീൽ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • കല്ലേറ്
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ഊറാറ ചുറ്റിയ കുരിശ്.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved