ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിവാസ നഗരങ്ങളിൽ (Oldest continuously inhabited city) ഒന്ന്. ഈജിപ്തുകാരും, അരാമ്യരും, ഗ്രീക്കുകാരും, അറബികളുമെല്ലാം അധിനിവേശം നടത്തിയിട്ടുള്ള ഈ പുരാതന നഗരം വിശുദ്ധ പൗലോസിന്റെ, മനസാന്തരത്തിനും, വിശുദ്ധ തോമാശ്ലീഹായുടെ സാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിശുദ്ധ യാക്കോബ് തൃതീയൻ ബാവായുടെ, കാലത്ത് പാത്രിയർക്കാ ആസ്ഥാനം ഇവിടെയായിരുന്നു. ജനസംഖ്യയിൽ 15% ക്രിസ്‌ത്യാനികളാണ് (ഏകദേശം 4 ലക്ഷം). മുല്ലപ്പൂക്കളുടെ നഗരം (City of Jasmine) എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. ബരാദാ (Barada) നദീതീരത്ത് സ്ഥിതി ചെയ്യുന്നു.