1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).
2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).
3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).
4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).
5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).
6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).
7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).
8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).
9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).
10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).
11. സോദോം ഗൊമോരയുടെ നാശം (ഉല്പ, 19:15-29).
12. ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി (ഉല്പ, 19:24-26).
13. യിസ്ഹാക്കിൻ്റെ ജനനം (ഉല്പ, 21:1-8).
14. ദൈവം അബ്രാഹാമിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 22:1,11).
15. യാക്കോബ് കല്ലു തലയണയാക്കി ഉറങ്ങി (ഉല്പ, 28:11).
16. സ്വർഗ്ഗത്തോളമെത്തുന്ന ഗോവേണിയുടെ സ്വപ്നം (ഉല്പ, 28:12).
17. ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 46:2).
18. ദൈവം മോശെയെ പേർചൊല്ലി വിളിക്കുന്നു (പുറ, 3:4).
19. മുൾപ്പടർപ്പു കത്തിയിട്ടും; വെന്തുപോയില്ല (പുറ, 3:1-15).
20. മോശെയുടെ വടി സർപ്പമായി (പുറ, 4:1-5).
21. മോശെയുടെ കയ്യിൽ കുഷ്ഠം വന്നു; ശുദ്ധമായി (പുറ, 4:6-7).
22. അഹരോൻ്റെ വടി സർപ്പമായി (പുറ, 7:10).
23. അഹരോൻ്റെ സർപ്പം മന്ത്രവദികളുടെ സർപ്പത്തെ വിഴുങ്ങി (പുറ, 7:12).
24. മിസ്രയീം നദിയിലെ വെള്ളം രക്തമായി (പുറ, 7:19-24).
25. മിസ്രയീമിൽ തവള നിറഞ്ഞു (പുറ, 8:5-7).
26. നിലത്തെ പൊടി പേൻ ആയി (പുറ, 8:16-18).
27. മിസ്രയീമ്യ ഭവനങ്ങളിൽ നായീച്ച നിറഞ്ഞു (പുറ, 8:20-24).
28. മിസ്രയീമിലെ മൃഗങ്ങളെല്ലാം ചത്തു (പുറ, 9:1-7).
29. പൊടിമൂലം പുണ്ണു വന്നു (പുറ, 8:11).
30. മിസ്രയീമ്യരുടെ മേൽ കൽമഴ പെയ്യിച്ചു (പുറ, 22-26).
31. രാജ്യം മുഴുവൻ വെട്ടുക്കിളി നിറഞ്ഞു (പുറ, 10:3-19).
32. ദേശം മുഴുവൻ ഇരുട്ടായി (പുറ, 10:21-23).
33. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചു (പുറ, 12:29,30).
34. മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും യഹോവ വഴികാട്ടി (പുറ, 13:21,22).
35. ദൈവദൂതൻ മിസ്രയീമ്യരിൽനിന്നു യിസ്രായേല്യരെ രക്ഷിച്ചു (പുറ, 14:19,20).
36. ചെങ്കടൽ വിഭാഗിച്ചു (പുറ, 14:21-29).
37. മാറായിലെ കയ്പുവെള്ളം മധുരമാക്കി (പുറ, 15:23-25).
38. കാടകൾ പാളയത്തെ മൂടി (പുറ, 16:12,13).
39. ആകാശത്തുനിന്നു മന്ന വർഷിപ്പിച്ചു (പുറ, 16:14-16).
40. രെഫീദീമിലെ പാറയിൽനിന്ന് വെള്ളം കൊടുത്തു (പുറ, 17:5,6).
41. മോശെ കൈ ഉയർത്തി പിടിച്ചപ്പോൾ യുദ്ധം ജയിച്ചു (പുറ, 17:8-16).
42. ദൈവം സീനായി മലയിൽ പ്രത്യക്ഷനായി (പുറ, 19:16-18).
43. ദൈവം പർവ്വതത്തിൽ നിന്ന് മോശെയോട് സംസാരിച്ചു (പുറ, 19:19-25).
44. പത്തു കല്പനകൾ നൽകി (പുറ, 20:1-17).
45. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് ഹോമയാഗം ദഹിപ്പിച്ചു (ലേവ്യ, 9:23-24).
46. അന്യാഗ്നി കത്തിച്ചതിനാൽ അഹരോൻ്റെ പുത്രന്മാർ മരിച്ചു (ലേവ്യ, 10:1-3).
47. തബേരായിൽ ജനത്തിൻ്റെ പിറുപിറുപ്പു മൂലം യഹോവയുടെ തീ കത്തി (സംഖ്യാ, 11:1,2).
48. മിർയ്യാമിനു കുഷ്ഠം വന്നു; സൗഖ്യമായി (സംഖ്യാ, 12:10-15).
49. കോരെഹ് പുത്രന്മാരെ ഭൂമി വിഴുങ്ങി (സംഖ്യാ, 16:28-33).
50. ധൂപം കാട്ടിയ 250 പേർ സംഹരിക്കപ്പെട്ടു (സംഖ്യാ, 16:35).
51. ധൂപം കാട്ടിയപ്പോൾ ബാധ അടങ്ങി (സംഖ്യാ, 16:46-48).
52. ബാധയാൽ 14,700 പേർ മരിച്ചു (സംഖ്യാ, 16:49).
53. അഹരോൻ്റെ വടി തളിർത്തു, ബദാം ഫലം കായ്ച്ചു (സംഖ്യാ, 17:8).
54. മെരീബായിൽ പാറയെ അടിച്ചു; വെള്ളം പുറപ്പെട്ടു (സംഖ്യാ, 20:7-11).
55. താമ്രസർപ്പത്തെ നോക്കി ജനം രക്ഷ പ്രാപിച്ചു (സംഖ്യാ, 21:6-9).
56. ബിലെയാമിൻ്റെ കഴുത സംസാരിച്ചു (സംഖ്യാ, 22:21-35).
57. ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെയും, കാലിലെ ചെരിപ്പു പഴകാതെയും നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ഒരു ജനത. (ആവ, 29:4).
58. യോർദ്ദാൻ നദി വിഭജിച്ചു (യോശു, 3:14-17).
59. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയെ യോശുവ കണ്ടു (യോശു, 5:13-15).
60. കാഹളം ഊതിയപ്പോൾ യെരിഹോ മതിൽ വീണു (യോശു, 6:1-27).
61. ആകാശത്തുനിന്നു കൽമഴ പെയ്യിച്ചു (യോശു, 10:11).
62. യഹോവയോടു സംസാരിച്ച ഒരു മനുഷ്യൻ (യോശു, 10:12).
63. സൂര്യനോടും ചന്ദ്രനോടും നിശ്ചലമാകാൻ കല്പിച്ച ഒരാൾ (യോശു, 10:12).
64. സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (യോശു, 10:13).
65. യഹോവ ഒരു മനുഷ്യൻ്റെ വാക്കു കേട്ടനുസരിച്ച ദിവസം (യോശു, 10:14).
66. എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയിക്കിയിരുന്ന ഒരു രാജാവ്. (ന്യായാ, 1:7).
67. യഹോവയുടെ ദൂതൻ യിസ്രായേൽ ജനത്തിനു പ്രത്യക്ഷനയി (ന്യായാ, 2:1-5).
68. യഹോവയുടെ ആത്മാവിനാൽ ഒത്നീയേൽ യുദ്ധം ജയിച്ചു (ന്യായാ, 3:8-11).
69. ശങ്കർ ഒരു മുടിങ്കോൽ കൊണ്ടു 600 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 3:31).
70. യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായി (ന്യായാ, 6:11-24).
71. ഗിദെയോനു നൽകുന്ന അടയാളം (ന്യായാ, 6:36-40).
72. പട്ടി നക്കിക്കുടിക്കുന്നതുപോലെ 300 പേർ വെള്ളം കുടിച്ചു (ന്യായാ, 7:5-7).
73. കാഹളം ഊതി മിദ്യാനരെ കീഴടക്കി (ന്യായാ, 7:15-25).
74. തൻ്റെ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ മുപ്പതു പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്ത ഒരു ന്യായാധിപൻ. (ന്യായാ, 12:9).
75. മനോഹയ്ക്കും ഭാര്യയ്ക്കും യഹോവ പ്രത്യക്ഷനായി (ന്യായാ, 13:1-25).
76. ശിംശോൻ ബാലസിംഹത്തെ ആട്ടിൻ കുട്ടിയെപ്പോലേ കീറിക്കളഞ്ഞു (ന്യായാ, 14:5,6).
77. ശിംശോൻ മുന്നൂറു കുറുക്കന്മാരെ കൊണ്ട് ഫെലിസ്ത്യരുടെ വിളവു നശിപ്പിച്ചു (ന്യായാ, 15:4,5).
78. ശിംശോൻ്റെ കയ്യിൽ കെട്ടിയ കയർ തീകൊണ്ടെന്ന പോലെ കരിഞ്ഞുപോയി (ന്യായാ, 15:15).
79. ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു 1,000 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 15:16-17).
80. ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി (ന്യായാ, 15:18,19).
81. ശിംശോൻ പട്ടണവാതിലിൻ്റെ കതകും കട്ടിളക്കാലും പിഴുതെടുത്തു (ന്യായാ, 16:3).
82. ശിംശോൻ ദാഗോൻ്റെ ക്ഷേത്രം മറിച്ചിട്ടു 3,000 പേരെ കൊന്നു (ന്യായാ, 16:27-31).
83. ദൈവം പേർചൊല്ലി ശമൂവേലിനെ വിളിച്ചു (1.ശമൂ, 3:1-10).
84. യഹോവയുടെ പെട്ടകത്തിൻ്റെ മുമ്പിൽ ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ കവിണ്ണുവീണു (1.ശമൂ, 5:1-5).
85. ഫെലിസ്ത്യർക്കു മൂലരോഗം ബാധിച്ചു (1.ശമൂ, 5:6-12).
86. പെട്ടകത്തിൽ നോക്കുകകൊണ്ട് ബേത്ത്-ശേമെശ്യർ സംഹാരിക്കപ്പെട്ടു (1.ശമൂ, 6:19).
87. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു (1.ശമൂ, 7:10).
88. കൊയ്ത്തുകാലത്ത് ഇടിയും മഴയും (1.ശമൂ, 12:17,18).
89. കിന്നരം വായനയാൽ ദുരാത്മാവ് വിട്ടുമാറി (1.ശമൂ, 16:23).
90. കല്ലും കവിണയും കൊണ്ട് ഫെലിസ്ത്യമല്ലനെ ജയിച്ചു (1.ശമൂ, 17:48-50).
91. ഭ്രാന്ത് നടിച്ച് രക്ഷപെട്ട ഒരു രാജാവ് (1.ശമൂ, 21:12-15).
92. ബാഖാവൃക്ഷങ്ങളുടെ ഒച്ച (2.ശമൂ, 5:23-25).
93. ദൈവത്തിൻ്റെ പെട്ടകം പിടിച്ചതുകൊണ്ടു ഉസ്സാ മരിച്ചു (2.ശമൂ, 6:6,7).
94. കൈക്കും കാലിനും ആറാറു വിരലുവീതം 24 വിരലുകൾ ഉണ്ടായിരുന്ന ഗത്ത്യമല്ലൻ (2.ശമൂ, 21:20).
95. ദൈവം ശലോമോനു കൊടുത്ത ജ്ഞാനം (1.രാജാ, 3:3-28).
96. യൊരോബെയാമിൻ്റെ കൈ വരണ്ടുപോയി (1.രാജാ, 13:4).
97. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള ഒരു രാജാവ് (1.രാജാ, 11:1-3).
98. മൂന്നര വർഷം മഴ പെയ്യാതെവണ്ണം ആകാശം അടച്ചു (1.രാജാ, 17:1).
99. ഏലീയാവിനെ കാക്കയാൽ പോഷിപ്പിച്ചു (1.രാജാ, 17:2-6).
100. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു (1.രാജാ, 17:8-16).
101. വിധവയുടെ മകനെ ഉയിർപ്പിച്ചു (1.രാജാ, 17:17-24).
102. കർമ്മേലിൽ തീയിറക്കി (1.രാജാ, 18:17-38).
103. പ്രാർത്ഥിച്ചു മഴ പെയ്യിച്ചു (1.രാജാ, 18:41-46).
104. ഏലീയാവിന് ദൂതൻ ഭക്ഷണം കൊടുത്തു (1.രാജാ, 19:5-8).
105. അഫേക് പട്ടണമതിൽ 27,000 അരാമ്യരുടെമേൽ വീണു (1.രാജാ, 20:30).
106. രണ്ടാമതും ആകാശത്തുനിന്നു തീയിറക്കി 2.രാജാ, 1:10).
107. മൂന്നാമതും തീയിറക്കി (2.രാജാ, 1:12).
108. ഏലീയാവ് യോർദ്ദാൻ വിഭജിച്ചു (2.രാജാ, 2:7,8).
109. ഏലീയാവ് ചുഴലീക്കാറ്റിൽ സ്വർഗ്ഗത്തേക്കു പോയി (2.രാജാ, 2:11).
110. എലീശാ യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:13,14).
111. യെരീഹോവിലെ വെള്ളം പഥ്യമാക്കി (2.രാജാ, 2:18:22).
112. നാല്പത്തിരണ്ടു ബാലന്മാരെ രണ്ടു പെൺകരടികൾ കീറിക്കളഞ്ഞു (2.രാജാ, 2:23,24).
113. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു (2.രാജാ, 3:15-20).
114. വിധവയുടെ എണ്ണ വർദ്ധിപ്പിച്ചു (2.രാജാ, 4:1-7).
115. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2.രാജാ, 4:16,17).
116. ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ചു (2.രാജാ, 4:32-37).
117. വിഷം കലർന്ന പായസം പഥ്യമാക്കി (2.രാജാ, 4:38-41).
118. ഇരുപതു യവത്തപ്പംകൊണ്ട് 100 പേരെ പോഷിപ്പിച്ചു (2.രാജാ, 4:42-44).
119. നയമാൻ്റെ കുഷ്ഠരോഗം ശുദ്ധമാക്കി (2.രാജാ, 5:1-14).
120. ഗേഹസിക്ക് കുഷ്ഠരോഗിയായി (2.രാജാ, 5:27).
121. കോടാലി വെള്ളത്തിൽ പൊങ്ങിവന്നു (2.രാജാ, 6:5-7).
122. ബാല്യക്കാരൻ്റെ കണ്ണു തുറന്നു (2.രാജാ, 6:15-17).
123. അരാം സൈന്യത്തിനു അന്ധത പിടിപ്പിച്ചു (2.രാജാ, 6:18).
124. സൈന്യത്തിൻ്റെ അന്ധത മാറ്റി (2.രാജാ, 6:19,20).
125. ക്ഷാമം മൂലം സ്വന്തം കുഞ്ഞിനെ പുഴുങ്ങിത്തിന്ന ഒരു സ്ത്രീ (2.രാജാ, 6:29).
126. മഹാസൈന്യത്തിൻ്റെ ആരവം കേൾപ്പിച്ച് അരാം സൈന്യത്തെ തുരത്തുന്നു (2.രാജാ, 7:6).
127. എലീശയുടെ അസ്ഥിയിൽ സ്പർശിച്ച ശവശരീരം ജീവൻ പ്രാപിച്ചു (2.രാജാ, 13:20,21).
128. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു (2.രാജാ, 19:35).
129. പ്രാർത്ഥിച്ചതിനാൽ 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയ രാജാവ് (2.രാജാ, 20:1-6, യെശ, 38:1-5).
130. ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി (2.രാജാ, 20:9-11).
131. എൺപത്തിയെട്ട് മക്കളുണ്ടായിരുന്ന ഒരു രാജാവ് (2.ദിന, 11:21).
132. ധൂപം കാട്ടുകയാൽ ഉസ്സിയാവു കുഷ്ഠരോഗിയായി (2.ദിന, 26:19:20).
133. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനോടു സംസാരിച്ചു (ഇയ്യോ, 38:1).
134. യെശയ്യാവിൻ്റെ ദിവ്യദർശനം (യെശ, 6:1-13).
135. യെഹെസ്ക്കേൽ കണ്ട ദൈവമഹത്വം (യെഹെ, 1:1-28).
136. നെബുഖദ്നേസറിൻ്റെ സ്വപ്നം ദാനീയേലിനു വെളിപ്പെട്ടു (ദാനീ, 2:26-45).
137. മൂന്നു യെഹൂദാ പുരുഷന്മാർ തീയിൽ നിന്നു രക്ഷ പ്രാപിച്ചു (ദാനീ, 3:14-30).
138. ശൂശൻ രാജധാനിയിൽ അദൃശ്യമനുഷ്യൻ്റെ ചുവരെഴുത്ത് (ദാനീ, 5:5).
139. ദാനീയേൽ സിംഹഗുഹയിൽ നിന്നും രക്ഷ പ്രാപിച്ചു (ദാനീ, 6:16-23).
140. ദാനീയേലിൻ്റെ ദർശനങ്ങൾ (ദാനീ, 7:1-8:14).
141. എഴുപത് ആഴ്ചവട്ടത്തെ കുറിച്ചുള്ള ദർശനം (ദാനീ, 9:20-27).
142. യോനാ കയറിയ കപ്പലിൽ പെരുങ്കാറ്റടിച്ചു (യോനാ, 1:4).
143. യോനാ മഹാമത്സ്യത്തിൻ്റെ വയറ്റിൽ മൂന്നു രാവും പകലും കഴിഞ്ഞു (യോനാ, 1:17).
144. ദൈവം കല്പിച്ചിട്ട് ഒരു ആവണക്ക് മുളെച്ചുവന്നു (യോനാ, 4:6).
145. പിറ്റേന്നാൾ ആവണക്കു പുഴു കുത്തിക്കളഞ്ഞു (യോനാ, 4:7).
146. അത്യുഷ്ണമുള്ള കിഴക്കൻ കാറ്റടിച്ചു (4:8).
147. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷനായി (ലൂക്കൊ, 1:11-19).
148. സെഖര്യാവു ഊമനായി (ലൂക്കൊ, 1:20-22).
149. ദൈവദൂതൻ മറിയയ്ക്കു പ്രത്യക്ഷനായി (ലൂക്കൊ, 1:26-38).
150. കന്യക ഗർഭിണിയായി (ലൂക്കൊ, 1:34,35).
151. സെഖര്യാവിൻ്റെ വായും നാവും തുറന്നു (ലൂക്കൊ, 1:64).
152. ദൈവപുത്രൻ്റെ ജനനം (ലൂക്കൊ, 2:7).
153. ആട്ടിടയന്മാർക്കു ദൂതൻ്റെ പ്രത്യക്ഷത (ലൂക്കൊ, 2:9-15).
154. ദൈവപുത്രൻ്റെ സ്നാനം (മത്താ, 3:16; മർക്കൊ, 1:9; ലൂക്കൊ, 3:21).
155. പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22).
156. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22).
157. യേശുവിൻ്റെ പരീക്ഷ (മത്താ, 4:1-10; മർക്കൊ, 1:12,13; ലൂക്കൊ, 4:1-13).
158. ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചു (മത്താ, 4:11; മർക്കൊ, 1:13).
159. യേശു അത്തിയുടെ കീഴിൽ ഇരിക്കുന്ന നഥനയേലിനെ കണ്ടു (യോഹ, 1:45-48).
160. യേശു തന്നെ കൊല്ലുവാൻ ശ്രമിച്ചവരിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു (ലൂക്കൊ, 4:30).
161. വെള്ളം വീഞ്ഞാക്കുന്നു (യോഹ, 2:1-11).
162. യേശുവിൻ്റെ പെസഹപെരുന്നാളിലെ അത്ഭുതങ്ങൾ (യോഹ, 2:23).
163. രാജഭൃത്യൻ്റെ മകനു സൗഖ്യം (യോഹ, 4:46-53).
164. അത്ഭുതകരമായ മീൻപിടുത്തം (ലൂക്കൊ, 5:6).
165. അശുദ്ധാത്മാവുള്ള മനുഷ്യൻ്റെ സൗഖ്യം (മർക്കൊ, 1:23-25; ലൂക്കൊ, 4:33-35).
166. പത്രൊസിൻ്റെ അമ്മായിമ്മയുടെ സൗഖ്യം (മത്താ, 8:14,15; മർക്കൊ, 1:30,31; ലൂക്കൊ, 4:38,39).
167. സകലവിധ രോഗികൾക്കും സൗഖ്യം (മത്താ, 8:16; മർക്കൊ, 1:32-34; ലൂക്കൊ, 4:40).
168. ഗലീലയിൽ മുഴുവനും സൗഖ്യം (മത്താ, 4:23,24; മർക്കൊ, 1:39).
169. കുഷ്ഠരോഗിയുടെ സൗഖ്യം (മത്താ, 8:2,3; മർക്കൊ, 1:40-42; ലൂക്കൊ, 5:12,13).
170. പക്ഷവാദരോഗിയുടെ സൗഖ്യം (മത്താ, 9:2; മർക്കൊ, 2:3-5; ലൂക്കൊ, 5:18-20).
171. ബേഥെസ്ദാ കുളക്കരയിലെ സൗഖ്യം (യോഹ, 5:5-9).
173. കൈ വരണ്ട മനുഷ്യനു സൗഖ്യം (മത്താ, 12:9-13; മർക്കൊ, 3:1-5; ലൂക്കൊ, 6:6-10).
173. കടൽക്കരയിൽ ആനേകർക്കു സൗഖ്യം (മത്താ, 12:15; മർക്കൊ, 3:10).
174. ശതാധിപൻ്റെ ദാസനു സൗഖ്യം (മത്താ, 5:8-13; ലൂക്കൊ, 7:1-10).
175. നയീനിലെ വിധവയുടെ മകനു സൗഖ്യം (ലൂക്കൊ, 7:11-15).
176. കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ്റെ സൗഖ്യം (മത്താ, 12:22).
177. കാറ്റിനെയും കടലിനെയും ശാന്തമാക്കി (മത്താ, 8:23-26; മർക്കൊ, 4:35-39; ലൂക്കൊ, 8:22-24).
178. ഗദരദേശത്തെ ഭൂതഗ്രസ്തനു സൗഖ്യം (മത്താ, 8:28-32; മർക്കൊ, 5:6-13; ലൂക്കൊ, 8:28-33).
179. പതിനെട്ടു വർഷമായ രക്തസ്രവക്കാരിയുടെ സൗഖ്യം (മത്താ, 9:20-22; മർക്കൊ, 5:25-34; ലൂക്കൊ, 8:43:48).
180. യായീറൊസിൻ്റെ മകളുടെ സൗഖ്യം (മത്താ, 9:23-25; മർക്കൊ, 5:35-42; ലൂക്കൊ, 8:49-55).
181. രണ്ടു കുരുടന്മാരുടെ സൗഖ്യം (മത്താ, 9:27-30).
182. നസറെത്തിൽ ഏതാനും ചില രോഗികളുടെ സൗഖ്യം (മർക്കൊ, 6:5).
183. ഭൂതഗ്രസ്തനായ ഊമൻ്റെ സൗഖ്യം (മത്താ, 9:32,33).
184. സകലവിധ ദീനവും സൗഖ്യമാക്കുന്നു (മത്താ, 9:35).
185. പുരുഷാരത്തിലുള്ള രോഗികൾക്കു സൗഖ്യം (മത്താ, 14:14).
186. അയ്യായിരത്തെ പോഷിപ്പിച്ചു (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:10-17; യോഹ, 6:5-13).
187. കടലിനു മീതെ നടന്നു (മത്താ, 14:25-27; മർക്കൊ, 6:48-50; യോഹ, 6:19,20).
188. പത്രൊസ് കടലിനുമീതെ നടക്കുന്നു (മത്താ, 14:28-31).
189. ഗെന്നേസരത്തിൽ അനേകരുടെ സൗഖ്യം (മത്താ, 14:35,36; മർക്കൊ, 6:55,56).
190. കനാന്യസ്ത്രീയുടെ മകൾക്കു സൗഖ്യം (മത്താ, 15:21-28; മർക്കൊ, 7:24-30).
191. വിക്കനായ ചെകിടനു സൗഖ്യം (മർക്കൊ, 7:31-35).
192. കടൽക്കരെ വളരെ പുരുഷാരത്തിനു സൗഖ്യം (മത്താ, 15:29-31).
193. നാലായിരം പേരെ പോഷിപ്പിച്ചു (മത്താ, 15:35-38; മർക്കൊ, 8:1-8).
194. ബേത്ത്സയിദയിലെ കുരുടനു സൗഖ്യം (മർക്കൊ, 8:22-25).
195. യേശുവിൻ്റെ രൂപാന്തരം (മത്താ, 17:1-8; മർക്കൊ, 9:2-8; ലൂക്കൊ, 9:28-36).
196. ചന്ദ്രരോഗിയായ ബാലനു സൗഖ്യം (മത്താ, 17:14-18; മർക്കൊ, 9:17-27; ലൂക്കൊ, 9:38-42).
197. മീനിൻ്റെ വായിൽനിന്നു ചതുർദ്രഹ്മപ്പണം (മത്താ,17:24-27).
198. പിറവിക്കുരുടൻ്റെ സൗഖ്യം (യോഹ, 9:1-7).
199. ഊമനായ ഭൂതഗ്രസ്തനു സൗഖ്യം (ലൂക്കൊ, 11:14).
200. പതിനെട്ടുവർഷം കൂനിയായിരുന്ന സ്ത്രീക്കു സൗഖ്യം (ലൂക്കൊ, 13:11-13).
201. മഹോദര രോഗിക്കു സൗഖ്യം (ലൂക്കൊ, 14:2-4).
202. ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ, 11:43,44).
203. പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം (ലൂക്കൊ, 17:12-14).
204. യെഹൂദ്യയുടെ അതിരിൽ അനേകർക്കു സൗഖ്യം (മത്താ, 19:1,2).
205. രണ്ടു കുരുടന്മാർക്കു സൗഖ്യം (മത്താ, 20:30-34).
206. ബർത്തിമായി എന്ന കുരുടനു സൗഖ്യം (മർക്കൊ, 10:46-52; ലൂക്കൊ, 18:35-43).
207. ദൈവാലയത്തിൽ കുരുടന്മാർക്കും മുടന്തന്മാർക്കും സൗഖ്യം (മത്താ, 21:14).
208. അത്തിവൃക്ഷം ഉണങ്ങിപ്പോയി (മത്താ, 21:18,19; മർക്കൊ, 11:12-14, 20).
209. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (യോഹ, 12:28,29).
210. മഹാപുരോഹിതൻ്റെ ദാസനു സൗഖ്യം (ലൂക്കൊ, 22:50,51).
211. ദൈവാലയത്തിൻ്റെ തിരശ്ശീല മേൽതൊട്ടു അടിയോളം കീറി (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).
212. യേശുവിൻ്റെ മരണം (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46; യോഹ, 19:30).
213. ഭൂമി കുലുക്കം; പാറകൾ പിളർന്നു; കല്ലറകൾ തുറന്നു (മത്താ, 27:52).
214. വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു; യേശുവിൻ്റെ പുനരുത്ഥാനശേഷം കല്ലറകളെ വിട്ടു (മത്താ, 27:52,53).
215. യേശുവിൻ്റെ പുനരുത്ഥാനം (മത്താ, 28:1-10; മർക്കൊ, 16:1-8; ലൂക്കൊ, 24:1-12; യോഹ, 20:1-9).
216. കർത്താവിൻ്റെ ദൂതൻ കല്ലുരുട്ടിമാറ്റി കല്ലറ തുറന്നുവെച്ചു (മത്താ, 28:1-3).
217. ദൂതൻ കല്ലറ കാണാൻ വന്ന സ്ത്രീകളോടു സംസാരിച്ചു (മത്താ, 28:5-8; മർക്കൊ, 16:5-7; ലൂക്കൊ, 24:4-8).
218. രണ്ടു ദൂതന്മാർ മറിയയ്ക്കു പ്രത്യക്ഷരായി (യോഹ, 20:11-13).
219. യേശു മറിയയ്ക്കു പ്രത്യക്ഷനായി (മർക്കൊ, 16:9; യോഹ, 20:14-17).
220. കല്ലറകണ്ടു മടങ്ങിയ സ്ത്രീകൾക്കു യേശു പ്രത്യക്ഷനയി (മത്താ, 28:8-10).
221. പത്രൊസിനു യേശു പ്രത്യക്ഷനായി (ലൂക്കൊ, 24:34).
222. എമ്മവുസ്സിലേക്കു പോകുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷരായി (മർക്കൊ,16:12,13; ലൂക്കൊ, 24:13-35).
223. തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 20:19-23).
224. പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (മത്താ, 28:16-20; മർക്കൊ, 16:14-18; ലൂക്കൊ, 24:36-40; യോഹ, 20:26-30).
225. മീൻപിടിച്ചുകൊണ്ടിരുന്ന ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 21:1-25).
226. അത്ഭുതകരമായ മീൻപിടുത്തം: 153 എണ്ണം (യോഹ, 21:6).
227. യേശു അഞ്ചൂറിലധികം പേർക്കും പ്രത്യക്ഷനായി (1.കൊരി, 15:6).
228. യേശു യാക്കോബിനു പ്രത്യക്ഷനായി (1.കൊരി, 15:7).
229. യേശു നാല്പതു നാളോളം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (പ്രവൃ, 1:2,3).
230. യേശുവിൻ്റെ സ്വർഗ്ഗാരോഹണം (പ്രവൃ, 1:6-9).
231. രണ്ടു ദൂതന്മാർ ശിഷ്യന്മാർക്ക് പ്രത്യക്ഷരാകുന്നു (പ്രവൃ, 1:10,11).
232. പരിശുദ്ധാത്മാവിൻ്റെ അവരോഹണം (പ്രവൃ, 2:1-3).
233. ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു (പ്രവൃ, 4-8).
234. ഗർഭംമുതൽ മുടന്തനായവൻ സൗഖ്യമായി (പ്രവൃ, 3:1-11).
235. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച അനന്യാസു സഫീരയും മരിച്ചു (പ്രവൃ, 5:1-10).
236. അപ്പൊസ്തലന്മാരുടെ കയ്യാൽ അനവധി അത്ഭുതങ്ങൾ നടക്കുന്നു (പ്രവൃ, 5:12).
237. പത്രൊസിൻ്റെ നിഴൽവീണ് രോഗികൾ സൗഖ്യമായി (പ്രവൃ, 5:15).
238. അപ്പൊസ്തലന്മാർ ജയിലിൽനിന്നു അത്ഭുതകരമായി രക്ഷപെട്ടു (പ്രവൃ, 5:18-20).
239. സ്തെഫാനൊസ് ദൈവമഹത്വവും വലത്തുഭാഗത്ത് യേശുവിനെയും കാണുന്നു (പ്രവൃ, 7:55,56).
240. അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 8:7).
241. ഫിലിപ്പൊസിൻ്റെ കയ്യാൽ വലിയ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 8:13).
242. ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 8:15-17).
243. ഫിലിപ്പൊസിനെ പരിശുദ്ധാത്മാവ് എടുത്തുകൊണ്ടുപോയി (പ്രവൃ, 8:39,40).
244. യേശു പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 9:3-7; 1.കൊരി, 15:8).
245. പൗലൊസ് അന്ധനായി (പ്രവൃ, 9:8).
246. യേശു അനന്യാസിനു പ്രത്യക്ഷനായി (പ്രവൃ, 9:10-12).
247. പൗലൊസിനു കാഴ്ച ലഭിച്ചു (പ്രവൃ, 9:17-19).
248. പത്രൊസിലൂടെ ഐനയാസിനു സൗഖ്യം (പ്രവൃ, 9:32-34).
349. പത്രൊസ് തബീഥയെ ഉയിർപ്പിക്കുന്നു (പ്രവൃ, 9:36-42).
250. കൊർന്നേല്യൊസിൻ്റെ ദർശനം (പ്രവൃ, 10:1-6).
251. പത്രൊസിനു ഒരേ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി ( പ്രവൃ, 10:9-16).
252. കൊർന്നേല്യൊസിനും ഭവനക്കാർക്കും പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 10:44-48).
253. ദൂതൻ പത്രൊസിനെ ജയിലിൽനിന്നും മോചിപ്പിച്ചു (പ്രവൃ, 12:7-10).
254. ദൈവദൂതനാൽ ഹെരോദാവിൻ്റെ മരണം (പ്രവൃ, 12:21-23).
255. എലീമാസ് പൗലൊസിനാൽ അന്ധനായി (പ്രവൃ, 13:8-11).
256. പൗലൊസ് ലുസ്ത്രയിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 14:8-10).
257. ആസ്യയിൽ പോകുന്നതിനെ പിരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കി (പ്രവൃ, 16:6).
258. വെളിച്ചപ്പാടത്തിയിലുള്ള ഭൂതം വിട്ടുപോയി (പ്രവൃ, 16:16-18).
259. ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ഭൂകമ്പമുണ്ടായി (പ്രവൃ, 16:25,26).
260. പൗലൊസിനു കർത്താവിൻ്റെ ദർശനം (പ്രവൃ, 18:9,10).
261. എഫെസൊസിലേ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 19:6).
262. അസാധാരണ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 19:11).
263. റൂമാലും ഉത്തരീയവും മൂലം രോഗികൾ സൗഖ്യമായി (പ്രവൃ, 19:12).
264. യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടി (പ്രവൃ, 20:8-12).
265. കർത്താവ് പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 23:11).
266. ദൂതൻ പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 27:23).
267. അണലി ദംശനത്തിൽനിന്നു പൗലൊസ് രക്ഷ പ്രാപിച്ചു (പ്രവൃ, 28:3-6).
268. പുബ്ലിയൊസിൻ്റെ അപ്പനെ പൗലൊസ് സുഖപ്പെടുത്തി (പ്രവൃ, 28:8).
269. ദീപിലെ ദീനക്കാർ സൗഖ്യം പ്രാപിച്ചു (പ്രവൃ, 28:9).
270. പൗലൊസിനു ലഭിച്ച സ്വർഗ്ഗീയ ദർശനം (2.കൊരി, 12:1-6).
271. യോഹന്നാനു വെളിപ്പാട് നൽകുന്നു (വെളി, 1:1).
272. തേജോമയനായ കർത്താവിനെ യോഹന്നാൻ ദർശിക്കുന്നു (വെളി, 12:18).
273. ഏഴു സഭകളെക്കുറിച്ചു ദൂതു നൽകുന്നു (വെളി, 2:1-3:22).
274. ഭാവികാല സംഭവങ്ങൾ യോഹന്നാനെ കാണിക്കുന്നു (വെളി, 4:1).
275. സ്വർഗ്ഗത്തിലെ ഒരുക്കം (4:2-5:14).
276. മഹോപദ്രവകാലം (വെളി, 6:1-19:3).
277. ക്രിസ്തുവിൻ്റെ പട്ടാഭിഷേകം (വെളി, 19:6).
278. വിശുദ്ധന്മാർക്കുള്ള പ്രതിഫല വീതരണം (വെളി, 22:12).
279. കുഞ്ഞാടിൻ്റെ കല്യാണം (വെളി, 19:3-9).
280. ക്രിസ്തുവിൻ്റെ മഹത്വപ്രത്യക്ഷത (വെളി, 1:8; 19:11-16).
281. സഹസ്രാബ്ദരാജ്യം (വെളി, 19:20-20-3).
282. വെള്ള സിംഹാസന ന്യായവിധി (വെളി, 20:4-15).
283. പുതിയ ആകാശം പുതിയ ഭൂമി (വെളി, 21:1-22:21).
284. കർത്താവിൻ്റെ ഉറപ്പ്: ‘അതേ, ഞാൻ വേഗം വരുന്നു’ (വെളി, 22:20).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.