Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം

പ്രിയമുള്ളവരേ, മാർച്ച്‌ 25 പരിശുദ്ധ ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാൾ നാം ഭക്തിയോടെ ആചരിക്കുകയാണ് പരിശുദ്ധ സുറിയാനി സഭയിൽ, വർഷത്തിൽ രണ്ടു തവണ ഈ പെരുന്നാൾ ആചരിക്കുന്നുണ്ട്.

1. കൂദോശ് ഈത്തോ ഞായറാഴ്ച കഴിഞ്ഞുള്ള 3-ാം ഞായറാഴ്ച.
2. മാർച്ച്‌ 25 എന്നി തീയതികളിൽ.

പരിശുദ്ധ ദൈവ മാതാവിനോട് ഗബ്രിയേൽ ദൈവത്തിന്റെ ദൂത് അറിയിക്കുകയും ദൈവമാതാവ് ആ വചനം സ്വീകരിക്കുകയും വചനം ജഡമായി മറിയാമിന്റെ ഉദരത്തിൽ രൂപം കൊണ്ടതിന്റെ ഓർമ്മയാണ് വചനിപ്പ് പെരുന്നാൾ.

എന്താണ് ഈ പെരുന്നാളിന്റെ പ്രാധാന്യം? എന്തുകൊണ്ട് കന്യക മറിയത്തെ ദൈവ പുത്രന്റെ മാതാവായി തിരഞ്ഞെടുത്തു?

ആദിമ മാതാപിതാക്കളായിരുന്ന ആദവും ഹൗവ്വായും അനുസരണക്കേട് കാണിച്ചു, അതെ തുടർന്ന് അവരുടെ സന്തതി പരമ്പരയുടെ പാപങ്ങൾ നിമിത്തം ലോകവും മാനവ കുലവും സാത്താന്റെ അടിമത്വത്തിലേക്കും നാശത്തിലേക്കുമാണ് പോകുവാനിരിക്കുന്നത്. എന്നാൽ യഹോവ, താൻ സൃഷ്ടിച്ച മനുഷ്യനോ ഭൂമിയോ സാത്താന്റെ കീഴിൽ പോകുവാൻ ആഗ്രഹിച്ചില്ല. ഈ പാപാത്തിനു പരിഹാരമായി നിർമ്മലയും നിഷ്കളങ്കയുമായ കന്യകയിൽ നിന്ന് ജനിക്കുന്ന വ്യക്തി അനേകരുടെ പാപങ്ങൾ പേറി, സ്വന്തം ജീവൻ ബലിയർപ്പിക്കുകയും, ആ വ്യക്തിയുടെ കളങ്കമില്ലാത്ത രക്തത്താൽ മാത്രമേ ഈ പാപങ്ങൾ കഴുകി ലോകത്തെയും മാനവ കുലത്തെയും മോചിപ്പിക്കുവാൻ കഴിയുകയുള്ളൂ. ആ പാപപരിഹാര ബലി വസ്തുവായി ദൈവം തിരഞ്ഞെടുത്തത് സ്വന്ത പുത്രനെയായിരുന്നു. ആ പുത്രൻ പിതാവിന്റെ ഹിതത്തിനായി സ്വയം സമർപ്പിച്ചു. ഉല്പത്തി 3:15-ൽ സാത്താനോട് ദൈവം പറയുന്നു, "സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും". ഈ വാക്കിന്റെ അർത്ഥം ഇതാണ്, ഈ തകർക്കുക എന്നത് യുദ്ധംകൊണ്ടല്ല, ത്യാഗം കൊണ്ടും സഹനം കൊണ്ടുമാണ്. അതായത് തിന്മകൊണ്ട് ലോകത്ത് പാപം വന്നുവെങ്കിൽ നന്മകൊണ്ട് ആ പാപത്തെ നീക്കുവാനാണ് ദൈവപുത്രൻ ഭൂമിയിൽ അവതരിക്കുന്നത്.

ഇനി യേശു തമ്പുരാന്റെ മാതാവിന്റെ ഗുണങ്ങൾ എന്ന് പറഞ്ഞാൽ മാനവകുലത്തിൽ പിറക്കുന്ന ഈ സ്ത്രീയിൽ അനുസരണം, താഴ്മ, സഹനം, ഭക്തി തുടങ്ങിയ അസംഖ്യം നന്മകൾ വേണം. ആ നന്മകൾകൊണ്ട് നിറഞ്ഞവളായിരുന്നു പരിശുദ്ധ കന്യക മറിയം. ഹൗവ്വായിൽ അനുസരണകേട്, അഹങ്കാരം, തിന്മ ചെയ്യുവാനുള്ള പ്രേരണ എന്നി ദുർഗുണങ്ങളുണ്ടായിരുന്നു. എന്നാൽ കന്യക മറിയാമിൽ അനുസരണം, വിനയം, ഭക്തി, എന്നിങ്ങനെയുള്ള ഗുണങ്ങളുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ വിശുദ്ധ ജീവിതം നിമിത്തം അമ്മയെ ദൈവപുത്രന്റെ മാതാവായി തിരഞ്ഞെടുത്തത്. അതിനാൽ പരിശുദ്ധ അമ്മയെ 'രണ്ടാം ഹൗവ്വാ' എന്ന് പിതാക്കന്മാർ സംബോധന ചെയ്യുന്നത്. ഗബ്രിയേൽ ദൂതൻ മറിയാമിന്റെ മുമ്പാകെ ഈ ദൂതറിയിക്കുമ്പോൾ, "പുരുഷനെ അറിയാതെ ഇതെങ്ങനെ സാധ്യമാകും?" എന്നൊരു സാധാരണ ചോദ്യം മറിയം ചോദിക്കുമ്പോൾ, "ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ" എന്നാണ് ഈ വാക്കിലൂടെ മാതാവിന് ഒരുറപ്പുണ്ട്. ദൈവം തന്നെ ഒരു ഉത്തരവാദിത്വത്തിനായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമ്പോൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട, ദൈവം തന്നെ വഴി നടത്തിക്കൊള്ളും. കന്യക മറിയാമിന്റെ ഈ വിശ്വാസമാണ് അമ്മ ഈ നിയോഗത്തെ സ്വീകരിച്ചത്. "ഇതാ ഞാൻ കർത്താവിന്റെ ദാസി, അവിടെത്തെ വാക്ക് പോലെ ഭവിക്കട്ടെ" എന്ന് മാറിയം മാലാഖയോട് പറഞ്ഞത്. വാസ്തവത്തിൽ മാതാവ് ഈ നിയോഗം സ്വീകരിക്കുമ്പോഴാണ് മാനവരാശിയുടെ രക്ഷയ്ക്ക്‌ തുടക്കമാവുന്നത്. കന്യക മറിയം വചനത്തെ സ്വീകരിക്കുമ്പോൾ, ആ വചനം ജഡമായി രൂപം കൊണ്ടു. ഈ നിയോഗം മാതാവ് സ്വീകരിച്ചില്ലെങ്കിൽ ഒരു പക്ഷേ ഈ ലോകത്തിലേക്ക് യേശു തമ്പുരാന് അവതരിക്കുവാൻ കഴിയുമായിരുന്നില്ല. അങ്ങനെയെങ്കിൽ ചരിത്രം മറ്റൊന്നായേനെ. എന്നാൽ മറിയാം സ്വന്ത ഇഷ്ടത്തേക്കാൾ ദൈവേഷ്ടത്തിനു പ്രാധാന്യം നൽകി. തന്റെ ജീവിതത്തെക്കാൾ ലോകത്തിലെ മനുഷ്യരുടെ രക്ഷയ്ക്ക്‌ പ്രാധാന്യം നൽകി. പരിശുദ്ധ അമ്മയുടെ വിശുദ്ധി, സമർപ്പണം, ഭക്തി, എന്നിവയാണ് യേശുവിനെ ഉൾക്കൊള്ളുവാൻ കഴിഞ്ഞത്. അഗ്നിയാകുന്ന മിശിഹായെ സ്വീകരിച്ച മറിയാം, അഗ്നിയെ വഹിച്ച ധൂപക്കുറ്റിയാണ്. സ്വർഗ്ഗം ഇറങ്ങി വസിച്ചതിനാൽ, രണ്ടാമത്തെ സ്വർഗ്ഗമാണ്. വചനത്തെ സ്വീകരിച്ച നല്ല നിലമാണ്. അതിനാൽ വചനിപ്പ് പെരുന്നാളിനെ പിതാക്കന്മാർ വിളിക്കുന്നത് 'രക്ഷയുടെ ആരംഭം' എന്നാണ്. എന്തെന്നാൽ മാതാവ് വചനത്തെ സ്വീകരിച്ചപ്പോൾ രക്ഷകൻ ഭൂമിയിലേക്ക് വന്നു. അതിനാൽ സുറിയാനി സഭ വചനിപ്പ് പെരുന്നാളിന് വലിയ പ്രാധാന്യം കൊടുക്കുന്നു. മാർച്ച്‌ 25 വലിയ നോമ്പിൽ എപ്പോൾ വന്നാലും അപ്പോൾ ആചാരിക്കണം. ദുഃഖ വെള്ളിയാഴ്ച വന്നാൽ വചനിപ്പിന്റ വിശുദ്ധ കുർബാനയ്ക്കു ശേഷമെ ദുഃഖവെള്ളിയുടെ നമസ്കാരം ആരംഭിക്കുകയുള്ളൂ.

പ്രിയരേ, ഈ വചനിപ്പ് പെരുന്നാൾ നൽകുന്ന സന്ദേശം ഏറ്റവും ലളിതമായി പറഞ്ഞാൽ പരിശുദ്ധ അമ്മ ദൈവ വചനത്തെ സ്വീകരിച്ചപ്പോൾ ലോകത്തിനു രക്ഷയുണ്ടായി. എങ്കിൽ ഈ പെരുന്നാളിൽ നമുക്ക് ദൈവ വചനത്തെ പൂർണ്ണ അർത്ഥത്തിൽ സ്വീകരിക്കാം. മർക്കോസ് 3:34-ൽ പറയുന്നപ്പോലെ ദൈവഹിതം ചെയ്യുന്നവർ എന്റെ മാതാവും സഹോദരന്മാരും എന്നത്, അതുപോലെ നമുക്ക് കർതൃ വചനവും കല്പനകളും പാലിച്ച് ഈ വചനിപ്പ് പെരുന്നാളിൽ ക്രിസ്തുവിന്റെ മാതാപിതാക്കളും സഹോദരി സഹോദരന്മാരുമായി മാറാം. അതിന് ദൈവ കൃപ ഇടയാകട്ടെ. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത നമുക്കെല്ലാവർക്കും കാവലും കോട്ടയുമാകട്ടെ. ആമ്മീൻ.

മാർച്ച് 25 മറ്റ് പ്രധാന പെരുന്നാൾ ദിവസങ്ങളിൽ വന്നാൽ എങ്ങനെ നടത്തണം? എന്താണ് അതിന്റെ നടപടിക്രമം?

പാതിനോമ്പ്, നാല്പതാം വെള്ളി, ലാസർ ശനി എന്നീ ദിവസങ്ങൾ മാർച്ച് 25-ന് വന്നാൽ വചനിപ്പിന്റെ പെരുന്നാൾ മുറപോലെ നമസ്കാരങ്ങളുടെ പ്രൊമ്യോൻ, സെദ്റാ, ഏവൻഗേല്യോൻ കുർബാനയുടെ ഏവൻഗേല്യോൻ എന്നിവയെല്ലാം വചനിപ്പിന്റേതുതന്നെ നടത്തണം.

മാർച്ച് 25 ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ഊശാന പെരുന്നാളും ഒന്നിച്ച് വരുമ്പോൾ എങ്ങനെയാണ് നടത്തുന്നത്?

സന്ധ്യാപ്രാർത്ഥനയും, പ്രഭാതത്തിലെ നമസ്ക്കാരം, പഴമ നിയമ വായനകൾ, ശ്ലീഹാ വായനകൾ, എവൻഗേല്യോൻ, ഏവൻഗേല്യോന് ശേഷമുള്ള ഗീതങ്ങൾ വി.കുർബാന എന്നിവയെല്ലാം പെരുന്നാൾ ക്രമത്തിൽ നടത്തും.

തൂയോബോയ്ക്കു ശേഷം ഊശാനയുടെ പ്രദക്ഷിണം, കുരുത്തോല വാഴ്ത്തൽ, എന്നിവയ്ക്ക് ശേഷം വാഴ്ത്തിയ കുരുത്തോല പിടിച്ച വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കണം.

കഷ്ടാനുഭവാഴ്ചയിലെ തിങ്കൾ മാർച്ച് 25 വന്നാൽ ഓശാനയുടെ സന്ധ്യയ്ക്കു നടത്തിവരുന്ന വാദെ ദൽമീനോ ശുശ്രൂഷ തിങ്കളാഴ്ച സന്ധ്യാ നമസ്കാരത്തോടു ചേർന്ന് നടത്തണം.

കഷ്ടാനുഭവാഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങൾ മാർച്ച് 25 വന്നാൽ അന്നും വചനിപ്പ് പെരുന്നാൾ ക്രമമനുസരിച്ച് സന്ധ്യ, സൂത്താറ, രാത്രി, പ്രഭാതം തുടങ്ങി എല്ലാം നടത്തണം. കൗമാ, സമാധാനാശംസ, കൈയസൂരി, കുക്കിലിയോൻ എല്ലാം സാധരണപോലെ ചൊല്ലണം. കഷ്ടാനുഭവാഴ്ചയുടെ കുമ്പിടീലുകളും പാടില്ല.

മാർച്ച് 25-ന് പെസഹാ വന്നാലും സമാധാനത്തിനു മുമ്പുള്ള പ്രത്യേക പ്രാർത്ഥന ചൊല്ലാതെ വചനിപ്പിന്റെ ക്രമമനുസരിച്ച് കുർബാന ചൊല്ലണം.

മാർച്ച് 25 ദുഃഖവെള്ളിയാഴ്ച വന്നാലും ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിന് പ്രാധാന്യം നൽകി പെരുന്നാൾ മുറയനുസരിച്ച് കുർബാന ചൊല്ലിയ ശേഷം ദുഃഖവെള്ളിയാഴ്ചയുടെ പ്രാർത്ഥനകൾ ചൊല്ലി കബറടക്കം നടത്തുന്നു.

മാർച്ച് 25 അറിയിപ്പിന്റെ ശനിയാഴ്ച വന്നാലും സമാധാനത്തിനു മുമ്പുള്ള പ്രത്യേക പ്രാർത്ഥന ചൊല്ലാതെ വചനിപ്പിന്റെ മുറയനുസരുച്ച് കുർബാന നടത്തുന്നു.

മാർച്ച് 25 ഉയിർപ്പ് ഞായറാഴ്ച വന്നാലും തൂയോബോയ്ക്കുശേഷം ഉയിർപ്പിന്റെ ശുശ്രൂഷ നടത്തിയിട്ട് കുർബാനയിലെ ഏവൻഗേല്യോൻ ഉൾപ്പെടെയുള്ളവ വചനിപ്പിന്റെ മുറയനുസരിച്ച് ചൊല്ലണം.

വചനിപ്പ് തീയതി മറ്റു പെരുന്നാളുകളിൽ വന്നു ചേരുമ്പോൾ.

വചനിപ്പ് പെരുന്നാൾ എപ്പോഴും വലിയ നോമ്പിൽ മാത്രമാണ് വരുന്നതെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. ചില സഭാ പ്രസിദ്ധീകരണങ്ങളിൽ അങ്ങനെ കാണുന്നുമുണ്ട്. എന്നാൽ ഉയിർപ്പിനു ശേഷമുള്ള ബുധനാഴ്ച ഹെവോറെ ബുധൻ വരെയും സൂബോറോ പെരുന്നാൾ വന്നു ചേരാവുന്നതാണ്.

അതുപോലെ വചനിപ്പ് മറ്റു പെരുന്നാളുകളിൽ വന്നുചേരുന്ന ഏറ്റവും സമീപ വർഷങ്ങൾ താഴെ കൊടുക്കുന്നു.  

പാതിനോമ്പ്‌ ബുധൻ 1981, 1987,1992, 2071, 2076, 2082, 2133, 2139, 2144...

നാല്പതാം വെള്ളി 1983, 1988, 1994, 2067, 2078, 2089, 2135, 2140, 2146....

ലാസറിന്റെ ശനി 1961, 1972, 2051, 2056, 2113, 2124, 2265, 2271...

ഓശാന ഞായർ 1945, 1956, 2018, 2029, 2040, 2108, 2170, 2181, 2192...

ഹാശാ തിങ്കൾ 1991, 2002, 2013, 2024, 2086, 2097, 2143, 2154, 2165, 2176, 2211...

ഹാശാചൊവ്വ 1986, 1997, 2059, 2070, 2081, 2092, 2127, 2138, 2149...

പെസഹാബുധൻ 1959, 1964, 1970, 2043, 2054, 2065, 2111, 2116, 2122, 2195...

പെസഹാ വ്യാഴം 1937, 1948, 2027, 2032, 2100, 2179, 2184, 2247, 2252,2309...

ദുഃഖവെള്ളി 1932, 2005, 2016, 2157, 2168, 2214, 2225, 2236, 2304...

അറിയിപ്പിന്റെ ശനി 1989, 2062, 2073, 2084, 2119, 2130, 2141...

ഈസ്റ്റർ [ഉയിർപ്പ്] ഞായർ SUCH SUNDAYS ARE CALLED KYRIOPASCHA 1951, 2035, 2046, 2103, 2187, 2198, 2255, 2266...

ഹേവോറെ തിങ്കൾ 1799, 1940, 2391, 2475, 2543, 2695, 2847, 2915, 2999...

ഹേവോറെ ചൊവ്വ 1845, 1856, 1913, 2008, 2160, 2228...

ഹേവോറെ ബുധൻ 1693, 1761, 1818, 2285, 2353, 2437, 2505...

വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.

ഈ വർഷം - A.D 2024 - വലിയ നോമ്പിൽ ഈ ആഴ്ചയിൽ തുടർച്ചയായി നാല് ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്നുണ്ടല്ലോ. നാല്പതാം വെള്ളിയാഴ്ച, ലാസറിന്റെ ശനിയാഴ്ച, ഓശാനാ ഞായറാഴ്ച, ഹാശാ തിങ്കളാഴ്ച  (മാർച്ച്‌ 25 - വചനിപ്പ് പെരുന്നാൾ) ഇങ്ങനെ നാല് അടുത്തടുത്ത ദിവസങ്ങൾ.

എപ്പോഴൊക്കെയാണ് ഈ വിധം സംഭവിക്കുക എന്ന് നോക്കാം.

മൂന്ന് വ്യത്യസ്ത വിധത്തിലുള്ള അവസരങ്ങളിലാണ് ഇങ്ങനെയുള്ള പ്രതിഭാസം വരുന്നത്.

കുർബാനയുള്ള മൂന്നു ദിവസങ്ങളോടു ചേർന്ന് വചനിപ്പ് പെരുന്നാൾ (മാർച്ച്‌ 25) വരുമ്പോൾ.

1. നാല്പതാം വെള്ളിയാഴ്‌ച്ചക്ക്.
തലേദിവസം. (39-ാം വ്യാഴാഴ്ച). അതായത്, വചനിപ്പ്, നാല്പതാം വെള്ളി, ലാസർ ശനി, ഓശാന.

2. നാല്പതാം വെള്ളി, ലാസർ ശനി, ഓശാന, ഹാശാ തിങ്കളാഴ്ച.

3. പെസഹാ, വലിയ വെള്ളിയാഴ്‌ച, അറിയിപ്പിന്റെ ശനി അഥവാ ദുഃഖശനി, ഉയിർപ്പ് (Easter Sunday included).

ഇങ്ങനെ വന്നു ചേരുന്ന വർഷങ്ങളിൽ മാത്രമേ ഈ പ്രതിഭാസം ഉണ്ടാവുകയുള്ളൂ.

1. ആദ്യത്തെ വിഭാഗത്തിൽ വരുന്ന ചില  വർഷങ്ങൾ താഴെ ക്കൊടുക്കുന്നു: 
...1999, 2010, 2021, 2083, 2094, 2151…

2. രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന വർഷങ്ങൾ (ഈ വർഷത്തെപ്പോലെ): 
...2002, 2013, 2024, 2086, 2097…

3. മൂന്നാമത്തെ വിഭാഗത്തിൽ വലിയ  വെള്ളിയാഴ്ചയും വചനിപ്പും ഒരുമിച്ച്) വരുന്ന വർഷങ്ങൾ:..1932, 2005, 2016, 2157, 2168, 2214…

അപ്പോൾ ഇനി ഏറ്റവും അടുത്ത കാലത്ത് 2083-ലെ (59 വർഷം കഴിഞ്ഞ്) വലിയ  നോമ്പിലേ ഈ വിശേഷത ഉണ്ടാകുമെന്ന് മനസ്സിലാക്കാം.

പിന്നെ 3 വർഷം കഴിയുമ്പോൾ 2086, 2094, 2097…...

ഈ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷങ്ങളെല്ലാം ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ് എടുത്തിരിക്കുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • കുമ്പിടീൽ
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ക്നാനായകാർ.
  • വിശുദ്ധ മദ്ബഹാ.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ശുബ്ക്കോനോ
  • ബൈബിളിലെ പേരുകൾ
  • Microtonal System used in Staff Notation
  • അമാലോക്യരെ തോല്പിപ്പിൻ
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • മാർ റാബാൻ റമ്പാൻ.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • നാവ് എന്ന തീ
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • പ്രധാന മാലാഖമാർ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • സൈകാമോർ
  • മൊഴിമാറ്റത്തിന്റെ കുഴി.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • അന്നദാനം മഹാ ദാനം".
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കന്തീല ശുശ്രൂഷ.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • കർത്തൃപ്രാർത്ഥന.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പിച്ചള സർപ്പം.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പന്ത്രണ്ട് മാസങ്ങൾ
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • എന്താണ് ഗൂദാ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved