Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നോമ്പ് എടുക്കുന്നുണ്ടോ?

അയ്യോ! ഇത്തരം കടുപ്പമുള്ള ചോദ്യങ്ങൾ ഒന്നും ചോദിക്കല്ലേട്ടാ.

നോമ്പ് എന്ന് കേൾക്കുമ്പോൾത്തന്നെ കാലങ്ങളായി സ്റ്റാമ്പ്‌ ചെയ്ത ഉപേക്ഷിക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റാണ് മനസ്സിൽ വരുന്നത്. പുറകെ ഒരു ഗദ്ഗദം കൂടി വരും. ക്രിസ്മസായിരുന്നെങ്കിൽ 10 ദിവസം നോമ്പെടുത്താൽ മതിയായിരുന്നു. ഇതിപ്പോ അമ്പതിനോട് അടുത്ത ദിവസങ്ങൾ. അങ്ങനെ, എല്ലാം ഉപേക്ഷിക്കുക എന്ന ഒറ്റ ചിന്തയിൽ മുറുകെപ്പിടിച്ചു ദുഃഖശനി വൈകുന്നേരം വരെ എത്തും. അവിടെയാണുട്ടോ ഏറ്റവും വലിയ പരീക്ഷണം. ബീഫ് വെന്ത smell മൂക്കിൽ തുളച്ചു കയറിയാലും ഉം.. ഉം.. Control..... അതും കടിച്ചുപിടിച്ചു പാതിരാക്കുർബ്ബാനയ്ക്ക് പോയി വരുന്ന വഴി തന്നെ ഒരു കഷ്ണം ഉപ്പിൽ വെന്ത ഇറച്ചി വായിലേക്ക് ഇടുമ്പോൾ... ആഹഹ...
The end. നോമ്പ് അവസാനിച്ചു.

ഒരു മാറ്റം വേണ്ടേ?

ഉപേക്ഷിക്കുക എന്ന വാക്കിനോടൊപ്പം തന്നെ 'Be with Him' എന്ന വാക്കു കൂടി ചേർത്ത് വെക്കുന്നതാണ് ഉചിതം. അവനോടു കൂടെയായിരിക്കാൻ എന്തെല്ലാം കൂട്ടിച്ചർക്കാൻ പറ്റും എന്നാണ് ചിന്തിക്കേണ്ടത്. കൂട്ടിച്ചേർക്കേണ്ടത് എന്തൊക്കെ എന്നത് ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കും. അത് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുക പ്രയാസം. സ്വയം കണ്ടെത്തണം. ഉദാഹരണത്തിന് വല്ലാതെ മടുപ്പിക്കുന്ന മാനസ്സികാവസ്ഥയാണ് ഉള്ളതെങ്കിൽ കുറേക്കൂടി ഊർജസ്വലനായി ദൈവത്തോടു കൂടിയായിരിക്കാൻ എന്തെല്ലാം ജീവിതത്തോട് കൂട്ടിച്ചർക്കാൻ കഴയുന്നുവോ അതെല്ലാം കൂട്ടിച്ചേർക്കുക. നന്മ ചെയ്യുമ്പോഴൊക്കെ ദൈവത്തെ കണ്ടു സന്തോഷിക്കാൻ കഴിയുമെങ്കിൽ കുറേക്കൂടി നന്മ കൂട്ടിച്ചേർക്കുക. കൂട്ടിച്ചേർക്കൽ എന്തൊക്കെയെന്നത് ഓരോ വ്യക്തിയെയും ജീവിത സാഹചര്യങ്ങളെയും ആശ്രയിച്ചു സ്വയം കണ്ടെത്തണം. നമ്മുടെ കണ്ടെത്തലുകൾ മറ്റൊരാൾക്ക് മനസ്സിലാകണമെന്നില്ല. (അങ്ങനെ ഒരു മനസ്സിലാക്കപ്പെടലിനു വേണ്ടി കാത്തുനിൽക്കുകയേ വേണ്ട).

ഒപ്പം, എന്നെ അവനിൽനിന്ന് അകറ്റുന്ന ചിലത് വേണ്ടെന്നു വെക്കാനും കഴിയണം. ഉപേക്ഷിക്കുക എന്ന ലോജിക് apply ചെയ്യേണ്ടത് ഇവിടെയാണെന്ന് തോന്നുന്നു.

അങ്ങനെ, ഒരു വെന്ത ഇറച്ചികഷണത്തിൽ അവസാനിക്കാത്ത, എന്നെ അവനോടു കുറേക്കൂടി ചേർത്ത് നിർത്തുന്ന നോമ്പായി മാറട്ടെ ഈ നോമ്പ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • വലിയനോമ്പ്
  • ക്രിസ്തുവിന്റെ ചരിത്രപരത
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • കാലഗണനയുടെ ABCDE.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • കെരൂബുകൾ. (Cherubs).
  • നീട്ടലും കുറുക്കലും.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • കാനവിലെ കല്യാണ വീട്.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • The first person to wear the Skimo "hood" was St.Antonios
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • തൊഴിലുകൾ. (Occupations).
  • കുരിശ്
  • സൈകാമോർ
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ചോദ്യം
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • സ്തൗമെൻകാലോസ്.
  • ധ്യാനം
  • ബസ്ക്യൊമോ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പെസഹാ ചിന്തകൾ.
  • കല്ലേറ്
  • ഹാ! എത്ര മനോഹരമായ ദേവാലയം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved