ലത്തീന്‍ ഭാഷയിലെ കപ്യാരിയൂസ് (Capiarius) എന്ന വാക്കില്‍ നിന്നാണ് 'കപ്യാര്‍' എന്ന പദമുണ്ടായത് എന്ന് പറയപ്പെടുന്നു. "ശുദ്ധതയുടെ സൂക്ഷിപ്പുകാരന്‍, നിക്ഷേപലായ കാര്യസ്ഥന്‍" എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍, തിരു വസ്ത്രങ്ങള്‍ വിശുദ്ധ തൈലങ്ങള്‍ എന്നിവ സൂക്ഷിക്കുവാന്‍ വിശുദ്ധ മദ്ബഹയോട് ചേര്‍ന്ന് ഒരു മുറി ഒരുക്കുന്ന പതിവു മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു ഈ മുറിക്ക് നിക്ഷേപലയങ്ങള്‍ (ബസ്ഗാസ മുറികൾ) എന്ന് പറഞ്ഞിരുന്നു അതിന്‍റെ സൂകഷിപ്പുകാരന് കപ്യാരിയൂസ് എന്ന് പേർ വിളിച്ചിരുന്നു. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്‍ട്ടുഗ്ഗീസ് മിഷനറിമാര്‍ ദൈവാലയ ശുശ്രൂഷകാരായ അല്മായരെ കപ്യാരിയോ എന്ന് വിളിക്കുകയും അത് ലോപിച്ച് മലയാളത്തില്‍ കപ്യാര്‍ എന്നാകുകയും ചെയ്തു. ദൈവാലയത്തില്‍ പാട്ടക്കാരന്‍ കഴിഞ്ഞാല്‍ പ്രധാന വ്യക്തി കപ്യരാണ് 'അച്ചനും കപ്യരും' എന്നാണ് പദ പ്രയോഗം തന്നെ, ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുന്ന മാലാഖമാര്‍ക്കടുത്ത പദവി എന്നാണ് വിശുദ്ധ സഭ ഈ പദവിയെ വിശേഷിപ്പിക്കുന്നത്. ഒരു അല്മായന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയും ഇതാണ്. ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാകയാല്‍ അവര്‍ ഈ പദവിയെ കൂടുതല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടാതാകുന്നു. ആദിമ കാലത്ത് സഭയില്‍ ശമ്മാശന്മാർ ആയിരുന്നു ശുശ്രൂഷകര്‍. അക്കാലത്ത് കുര്‍ബാനയിലും മറ്റും കര്‍മ്മികനെ സഹായിക്കാന്‍ സ്ഥിരം ഡീക്കന്മാര്‍ ഉണ്ടായിരുന്നു. പിന്നീട് ഈ ശമ്മാശന്മാർ പട്ടം സ്വീകരിച്ചു പട്ടക്കാരായി ഉയർത്തപ്പെടുന്ന രീതി വന്നപ്പോൾ സ്ഥിരം ശെമ്മാശന്‍ ഇല്ലാതായി ആ സ്ഥാനത്ത് ദൈവാലയ ശുശ്രൂഷക്ക് കപ്യരെ നിയമിച്ചു. ദൈവീക കാഴ്ചപ്പാടില്‍ കപ്യാര്‍ എന്നത് മഹത്വത്തിനടുത്ത പദവിയാകയാല്‍ വളരെയധികം ഭയഭക്തിയോടെ അതില്‍ ഉത്സുകരായിരിക്കുക. അങ്ങനെയുള്ളവര്‍ നിശ്ചയമായും അനുഗ്രഹിക്കപ്പെടും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.