''പിയത്ത''
1498 - 99 ല്‍ മൈക്കലഞ്ചലൊ നിര്‍മ്മിച്ച ഈ പ്രതിമയാണ് ''പിയത്ത'' എന്ന പേരില്‍ അറിയപ്പെടുന്നത്. കുരിശും ചുമന്ന് ചാട്ടവാറടിയുമേറ്റ് കാല്‍വരിക്കുന്ന് കയറി പീഠനാനുഭവങ്ങള്‍ക്കൊടുവില്‍ മരണം വരിച്ച മകന്‍റെ ചലനമറ്റ ശരീരം പരിതാപകരമായ അവസ്ഥയില്‍ക്കണ്ട് മടിയില്‍കിടത്തുന്ന നിസ്സഹായയായ അമ്മ, കനൃാമറിയത്തിനെയാണ് മൈക്കലാഞ്ചലൊ ശില്പത്തിന് ഇതിവ്യത്തമാക്കിയിരിക്കുന്നത്. ലോകമിന്നേവരെ ദര്‍ശിച്ചതില്‍നിന്ന് വൃതൃസ്ഥമാണ് ഈ ശില്പമെന്ന് എല്ലാവരും സാക്ഷൃപ്പെടുത്തുന്നു. ശില്പി സ്വന്തം കൈപ്പടയില്‍ ഈ സ്യഷ്ടിക്കുമേല്‍ പേരെഴുതിയിട്ടുണ്ടത്രെ.