മറ്റു പേരുകൾ.
1.The Feast of Glorification (or Praises) of St Mary, the Mother of God – Dec 26).
2. {Hido d'qulose d'Yoldath Aloho Mariam) or the Praises (nusrotho) for St. Mary according to the Liturgical Calendar of the Syriac Orthodox Church} - സുറിയാനി ഭാഷയിൽ.
3. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചയുടെ പെരുന്നാൾ (വിശുദ്ധ ദൈവമാതാവിനോടുള്ള സ്തുതി സ്തോത്രങ്ങളുടെ പെരുന്നാൾ).
4. വിശുദ്ധ ദൈവമാതാവിനെ പ്രതിയുള്ള പരിശുദ്ധ സഭയുടെ പെരുന്നാളുകളിൽ ഏറ്റവും പുരാതനവും വിശിഷ്ടവുമായ ഒന്നാണ് ഡിസംബർ 26 ലെ പുകഴ്ചപ്പെരുന്നാൾ. ഒരു പക്ഷെ അപ്പോസ്തോലിക കാലം മുതൽക്കുതന്നെ ആചരിച്ചു വന്നിരുന്നുവെന്നു കരുതാം.
5. ഇത് വിശുദ്ധ യൽദോ പെരുന്നാളിൻ്റെ പിൻ പെരുന്നാളാണ് [Synaxis- meeting or coming together to glorify of the Holy Theotokos].
6. ഒരു പ്രധാന പെരുന്നാളുമായി ബന്ധപ്പെട്ട ഒരു വിശുദ്ധൻ്റെ ഓർമ്മയെ ബഹുമാനിച്ചു മഹത്വപ്പെടുത്തുവാനും സ്തുതി സ്‌തോത്രങ്ങളോടെ പ്രകീർത്തിക്കുവാനും ആഘോഷിക്കുന്ന പെരുന്നാളാണ് അതിൻ്റെ പിൻ പെരുന്നാൾ അഥവാ Synaxis എന്ന് വിളിക്കപ്പെടുന്നത്. പൊതുവെ പ്രധാന പെരുന്നാളിൻ്റെ പിറ്റേ ദിവസമോ പിറ്റേ ഞായറാഴ്ചയോ അതിനായി തെരഞ്ഞെടുക്കപ്പെടുന്നു.
ഉദാഹരണങ്ങൾ:
ജനുവരി 7- കർത്താവിൻ്റെ മാമോദീസയുടെ പിറ്റേദിവസം മാമോദീസാ മുക്കിയ യോഹന്നാൻ സ്നാപകനെ ഓർത്ത് അവൻ്റെ പുകഴ്ചപ്പെരുന്നാൾ.
സെപ്റ്റംബർ 9 - മാതാവിൻ്റെ ജനത്തിൻ്റെ പിറ്റേദിവസം അവളുടെ മാതാപിതാക്കളായ യൂയാക്കീമിൻ്റെയും ഹന്നയുടെയും ഓർമ്മയും പുകഴ്ചപ്പെരുന്നാളും.
മാർച്ച് 26 - വചനിപ്പ് പെരുന്നാളിൻ്റെ പിറ്റേദിവസം ആ മഹൽ ദൂത് അറിയിച്ച പ്രധാന മാലാഖയായ ഗബ്രിയേൽ മാലാഖയെ ഓർത്ത് ചില സഭകളിൽ അവൻ്റെ പുകഴ്ചപ്പെരുന്നാൾ.
ഡിസംബർ 25-ന് കർത്താവായ യേശുമിശിഹായുടെ ജനനപ്പെരുന്നാൾ ആഘോഷിക്കുമ്പോൾത്തന്നെ മാലാഖയുടെ വാക്ക് കേട്ട് അനുസരിച്ചു ദൈവത്തെ ഉദരത്തിൽ സ്വീകരിച്ച് വഹിച്ച് കാലത്തികവിങ്കൽ രക്ഷകനു ജന്മം കൊടുത്ത് മനുഷ്യാവതാര സംഭവത്തിൽ അതുല്യ സ്ഥാനം നേടിയെടുത്ത് മാനവ ചരിത്രത്തിൽ അനശ്വരയായിത്തീർന്ന മാതാവിനെ സ്മരിക്കുവാനും അവളെ പുകഴ്ത്തി സ്തോത്രകീർത്തനങ്ങൾ പാടുവാനുമുള്ള പ്രധാന പെരുനാളാണ് ഡിസംബർ 26- ലെ മാതാവിൻ്റെ പുകഴ്ച പെരുന്നാൾ.