ക്രിസ്തുമതം എന്നൊരു മതം ലോകത്തു നിലവിലില്ല. വിവിധതരം സഭകളാണ് (Christian Church) നിലവിലുള്ളത്. അവയെ ലളിതമായി പരിചയപ്പെടാം.
1. Oriental Orthodoxy.
വിശ്വാസികളുടെ എണ്ണത്തിലും, സാമ്പത്തിക-രാഷ്ട്രീയ ശക്തിയിലും കുറവാണെങ്കിലും, പഴക്കം കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്നത് Oriental Orthodox സഭകളാണ്. ഓരോ പ്രദേശത്തിന്, അല്ലെങ്കിൽ ഓരോ ആരാധനാ രീതികൾ പിന്തുടരുന്നവർക്ക് ഒരു സ്വതന്ത്ര സഭ എന്ന രീതിയാണ് Oriental Orthodox സഭകൾ പിന്തുടരുന്നത്. Coptic Orthodox Church of Alexandria, Armenian Apostolic Church, Syriac Orthodox Church, Ethiopian Orthodox Tewahedo Church, Eritrean Orthodox Tewahedo Church, Malankara Orthodox Syrian Church എന്നിവയാണ് Oriental Orthodox സഭയിലെ സ്വതന്ത്ര സഭകൾ.
യേശുവിൽ വിശ്വസിക്കുന്നവരെ ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിക്കപ്പെട്ടത് അന്ത്യോഖ്യയിൽ വെച്ചാണ്. അന്ത്യോഖ്യ ആസ്ഥാനമായ സിറിയക് ഓർത്തഡോൿസ് സഭ, ഒരു Oriental Orthodox സഭയാണ്. “ആദ്യം അന്ത്യോഖ്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേരുണ്ടായി.” (Acts 11: 26).
2. Catholic Church.
വിശ്വാസികളുടെ എണ്ണത്തിലും, സാമ്പത്തിക-രാഷ്ട്രീയ ശക്തിയിലും ഏറ്റവും മുന്നിട്ടു നിൽക്കുന്നത് റോമാ പാപ്പായുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയാണ്. ഒരു രാജ്യം (വത്തിക്കാൻ) സ്വന്തമായുള്ള അത്ര വലിയ സാമ്പത്തിക-രാഷ്ട്രീയ ശക്തിയാണ് കത്തോലിക്കാ സഭ! 24 വിവിധ Rites (റീത്ത്) കൾ കൂടിച്ചേർന്നതാണ് കത്തോലിക്കാ സഭ. ഓരോ റീത്തിനും സ്വന്തമായി നേതാവും, ആരാധനാ രീതികളും അനുവദനീയമാണ്. പക്ഷേ, എല്ലാവരും റോമാ പാപ്പായെ നേതാവായി അംഗീകരിച്ചേ മതിയാകൂ.
കത്തോലിക്കാ സഭ, Oriental Orthodox സഭയിൽ നിന്നും പിരിയുന്നത് AD 451 ലെ Chalcedon സുന്നഹദോസിനു ശേഷമാണ്.
3. Eastern Orthodox Church.
Orthodox Catholic Church എന്നാണ് ഈ സഭയുടെ ഒഫീഷ്യൽ പേര്. ഓർത്തഡോൿസ് സഭ എന്നും ഇവർ അറിയപ്പെടുന്നു. AD 1054 വരെ ഇവർക്ക്, കത്തോലിക്കാ സഭയുമായി വിശ്വാസ കാര്യത്തിൽ യോജിപ്പുണ്ടായിരുന്നു.
ഏതാണ്ടൊക്കെ പൂർണ്ണമായ സ്വതന്ത്ര അധികാരമുള്ള വിവിധ സഭകളാണ് Eastern Orthodoxy യിലുള്ളത്. Russian Orthodox church, Greek Orthodox church എന്നിവ രണ്ട് ഉദാഹരണമാണ്.
4. Protestantism.
കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായിരുന്ന Martin Luther 1517 ൽ എഴുതിയ Ninety-five Theses ആണ് Protestant Reformation ലേക്കു നയിച്ചത്. പുരോഹിതർക്കും, ബിഷപ്പുമാർക്കും പണം കൊടുത്താൽ, പാപങ്ങൾ മോചിക്കപ്പെടുകയും, സ്വർഗ്ഗത്തിൽ പോകാൻ പറ്റുകയും ചെയ്യും എന്നായിരുന്നു കത്തോലിക്കാ സഭ പഠിപ്പിച്ചു കൊണ്ടിരുന്നത്. ചെറിയ പാപങ്ങൾ പരിഹരിക്കാൻ, സാധാരണ പുരോഹിതർക്ക് ചെറിയ ഫീസ് കൊടുത്താൽ മതി. കൂടിയ പാപങ്ങൾ പരിഹരിക്കാനുള്ള അവകാശം ബിഷപ്പിനു മാത്രം. അതിനുള്ള ഫീസും കനത്തതായിരിക്കും.
പുതുതായി കണ്ടുപിടിച്ച അച്ചടി എന്ന ടെക്നോളജി, മാർട്ടിൻ ലൂഥറിന്റെ ആശയങ്ങൾ സാധാരണ ജനങ്ങളിലെക്കും വളരെ വേഗത്തിൽ എത്താൻ സഹായിച്ചു. പതിനാറാം നൂറ്റാണ്ടിലെ ഫേസ്ബുക്കായിരുന്നു, അച്ചടിയന്ത്രം എന്നു പറയാം.
എല്ലാ വിശ്വാസികളും ക്രിസ്തീയ പുരോഹിതരാണെന്നാണ് Protestant വിശ്വാസികൾ പൊതുവേ കരുതുന്നത്. five solae എന്നൊരു വിശ്വാസവും അവർക്കുണ്ട്. ബൈബിൾ മാത്രം (Sola scriptura), വിശ്വാസം മാത്രം (Sola fide), ദൈവകൃപ മാത്രം (Sola gratia), യേശു മാത്രം (Solus Christus), ദൈവ സ്‌തുതി മാത്രം (Soli Deo gloria) എന്നിവയാണ് ഇതിന്റെ വിശദീകരണങ്ങൾ. പാരമ്പര്യത്തിലുള്ള വിശ്വാസം, പുരോഹിത-അധികാരക്രമം, വിശുദ്ധർ തുടങ്ങിയ പരിപാടികൾ Protestant കാർക്കില്ല.
Adventists, Anglicans, Baptists, Lutherans, Methodists, Pentecostals, evangelical, charismatic എന്നിവരൊക്കെയാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന വിവിധ ഗ്രൂപ്പുകൾ.
5. Church of the East.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സഭയായിരുന്നു Church of the East. Nestorian Church എന്നും ഇവരെ അറിയപ്പെടുന്നു. Oriental Orthodox church ന്റെ ഭാഗമായി ഇപ്പോഴും നിലകൊള്ളുന്ന Syriac Orthodox Church, West Syrian ആരാധനാക്രമം ഉപയോഗിക്കുമ്പോൾ, Church of the East, East Syrian ആരാധനാക്രമം ഉപയോഗിക്കുന്നു.
431 ലെ എഫേസൂസ് സുന്നഹദോസ്, Church of the East അംഗീകരിക്കുന്നില്ല. Nestorianism എന്നു വിളിക്കപ്പെടുന്ന അഭിപ്രായ വ്യത്യാസമായിരുന്നു കത്തോലിക്കാ സഭയുമായി പിരിയാൻ കാരണം.
പ്രധാനമായും മുസ്ലിം ആക്രമണവും, ചില ഗ്രൂപ്പുകൾ കത്തോലിക്കാ സഭയിൽ ചേരലും നിമിത്തം Church of the East ഏതാണ്ടൊക്കെ നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു. Church of the East ന്റെ പാരമ്പര്യം ഇന്നും ശരിയായി പിന്തുടരുന്ന Assyrian Church of the East ന് വെറും 170,000 വിശ്വാസികളേയുള്ളൂ.
6. കേരളത്തിലെ കാര്യങ്ങൾ.
പതിനാറാം നൂറ്റാണ്ടിൽ പറങ്കി സായിപ്പ് കേരളത്തിൽ വരുമ്പോൾ കേരളത്തിൽ ക്രിസ്ത്യാനികളുണ്ടായിരുന്നു. അവരെ പൊതുവെ നസ്രാണികൾ എന്നു വിളിക്കുന്നു. നസ്രാണികളുടെ ആത്മീയ നേതൃത്വം പേർഷ്യയിലായിരുന്നു എന്നു കരുതപ്പെടുന്നു. ഇത് പേർഷ്യയിലുണ്ടായിരുന്ന അന്ത്യോഖ്യാ സഭയുടെ (Syriac Orthodox church) മഫ്രിയാനയുടെ കീഴിലായിരുന്നു എന്ന് ഒരു വിശ്വാസമുണ്ട്. അങ്ങിനെയല്ല, പേർഷ്യയിലുണ്ടായിരുന്ന നെസ്‌റ്റോറിയൻ സഭയുടെ (Church of the East) കീഴിലായിരുന്നു എന്ന് മറ്റൊരു വിശ്വാസവും നിലവിലുണ്ട്.
കേരളത്തിലെ യാക്കോബായ സഭ ഒരു Oriental Orthodox സഭയാണ്. യാക്കോബായ സഭയിലെ ഒരു വിഭാഗം (ബാവാകക്ഷി), Syriac Orthodox church ന്റെ അഭിവാജ്യ ഘടകമായി നിലകൊള്ളുന്നു. മറ്റൊരു വിഭാഗം (മെത്രാൻ കക്ഷി), Syriac Orthodox church ന്റെ എല്ലാ ആചാരങ്ങളും പിന്തുടരുന്നു, പക്ഷേ നേതൃത്വത്തെ അംഗീകരിക്കുന്നില്ല. Indian Orthodox എന്നും, മലങ്കര ഓർത്തഡോൿസ് എന്നും ഈ വിഭാഗം അറിയപ്പെടുന്നു. കേരളത്തിലെ മെത്രാൻ കക്ഷിക്കാരെ, "ഓർത്തഡോക്സുകാർ" എന്നു വിളിക്കാറുണ്ട്. ഇതൊരു തെറ്റായ കാര്യമാണ്. "ഓർത്തഡോൿസ്" എന്ന് ലോകമെമ്പാടും അറിയപ്പെടുന്നത് Eastern Orthodox സഭയിലെ അംഗങ്ങളെയാണ്.
Latin Catholic - പൂർണ്ണമായും റോമാപാപ്പായുടെ കീഴിലുള്ള സഭയാണ് ലാറ്റിൻ കത്തോലിക്കാ സഭ.
Petacost, Brothern, Evangelical - കേരളത്തിലുള്ള വിവിധ Protestant ഗ്രൂപ്പുകളാണ് ഇവയെല്ലാം.
Syro Malabar - ആചാരപരമായി Church of the East ന്റെ ഭാഗമാണെന്നു വിശ്വസിക്കുകയും, എന്നാൽ റോമാ പാപ്പായുടെ കീഴിൽ നിൽക്കുകയും ചെയ്യുന്ന ഒരു hybrid സഭയാണ് സീറോ മലബാർ സഭ. ജനങ്ങളെല്ലാം Church of the East, പക്ഷേ നേതൃത്വം കത്തോലിക്കാ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള സഭയെ പഴം കൂറ്റുകാർ എന്നും അറിയപ്പെടുന്നു.
Syro Malankara - ആചാരപരമായി Syriac Orthodox Church ന്റെ ഭാഗമാണെന്നു വിശ്വസിക്കുകയും, എന്നാൽ റോമാ പാപ്പായുടെ കീഴിൽ നിൽക്കുകയും ചെയ്യുന്ന സഭയാണ് സീറോ മലബാർ സഭ.
Marthoma church - ആചാരപരമായി Syriac Orthodox Church ന്റെ ഭാഗമാണെന്നു വിശ്വസിക്കുകയും, എന്നാൽ Protestant രീതികൾ പലതും പിന്തുടരുകയും ചെയ്യുന്ന സഭയാണ് മാർത്തോമാ സഭ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.