Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".

ഏതു പ്രതിസന്ധികളിലും സന്തോഷിക്കുവാൻ കഴിയുന്നതു ഒരു ദൈവപൈതലിനു മാത്രമാണു. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മകനായ ഫിലിപ്പു രാജാവു B.C 353 ൽ പിടിച്ചെടുത്ത പട്ടണത്തിനു തൻ്റെ പേരു നൽകി. അതാണ് ഫിലിപ്പ്യ പട്ടണം. പൗലൊസ് അപ്പൊസ്തലൻ യൂറോപ്പിൽ സ്ഥാപിച്ച ആദ്യത്തെ സഭയാണ് ഫിലിപ്പ്യ സഭ. ഈ സഭയുമായി പൗലൊസ് അപ്പൊസ്തലനു ഒരു ആത്മബന്ധം ഉണ്ടായിരുന്നു. കാരണം തൻ്റെ കഷ്ടപ്പാടിലും ആവശ്യങ്ങളിലും വളരെ കൂട്ടായ്മ കാണിച്ച സഭയാണ് ഫിലിപ്പ്യ സഭ. അതിനാൽ പൗലൊസ് താൻ റോമൻ കാരാഗ്യഹത്തിലായിരുന്നപ്പോഴും ഈ സഭയെ മറന്നില്ല. അതിനാൽ വളരെ മനോഹരമായ ഒരു ലേഖനം പൗലൊസ് അവർക്കെഴുതി. കാരാഗ്യഹത്തിലാണെങ്കിലും ആത്മാവു സന്തോഷത്തിന്റെ അത്യുന്നത പദവിയിലാണ്. ഈ സന്തോഷം അവർ അനുഭവിച്ചറിയുവാൻ പൗലൊസ് പ്രാർത്ഥിക്കുന്നു. കാരാഗ്യഹത്തിലാണ് താനെങ്കിലും വളരെ സന്തോഷത്തോടെയാണ് പൗലൊസ് പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന എന്തായിരുന്നു എന്നും നോക്കാം.

"ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ഒന്നാംനാൾ മുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 
ഫിലിപ്പിയർ 1:3-6.

പൗലൊസിൻ്റെ പ്രാർത്ഥന സന്തോഷത്തോടെയായിരുന്നു. കാരണം താൻ അപേക്ഷിക്കുന്നതു യേശു ചെയ്തു തരും എന്നു പൗലൊസ് ഉറപ്പായി വിശ്വസിച്ചു. അതിനാൽ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. എന്തൊക്കെ സഹനങ്ങൾ വന്നാലും കർത്താവിൽ സന്തോഷിക്കും എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

"എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും. അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ; ഫിലിപ്പ്യർ 2:17,18.

എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും എന്നെണ്ണിയവൻ.
ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ വരം ലഭിച്ചിരിക്കുന്നു എന്നു ആഹ്വാനം ചെയ്തവൻ. ക്രിസ്തുയേശുവിലുള്ള ഭാവം പൂർണ്ണമായി ഉൾകൊണ്ടവൻ. പൗലൊസിൻ്റെ  ലേഖനം സന്തോഷവും സമാധാനവും പ്രത്യാശയും നൽകുന്നതാണ്. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ എന്നു വീണ്ടും വീണ്ടും ഈ ലേഖനത്തിൽ പൗലൊസ് എടുത്തുപറയുന്നു. ക്രിസ്തു കേന്ദ്രീക്യതമായ ഈ ലേഖനത്തിൽ നാല്പതിലധികം തവണ യേശുവിന്റെ പേരെഴുതിയിരിക്കുന്നു. ജീവിതവൈതരണികളിലൂടെ
കടന്നുപോകുമ്പോൾ ഈ ലേഖനത്തിലെ അത്യന്തം ആത്മശക്തി നൽകുന്ന രണ്ടു
വാക്യങ്ങൾ എപ്പോഴും ഓർക്കുക.

" ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. ഫിലിപ്പ്യർ 4:6,7.

"എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു"
ഫിലിപ്പ്യർ 4:13.

അതിനാൽ കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ.

Recommended

  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • റമ്പാൻ.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • കുടുംബയോഗം.
  • പെസഹാ പെരുന്നാള്‍
  • ജീവവൃക്ഷം. (Tree of life).
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ആരാണ് നമ്മുടെ ദൈവം?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ക്നാനായകാർ.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • The various flavors of Christianity
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • കൊഹനേ ഞായർ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പാതിനോമ്പ്‌
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • മാവുർബോ
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • Tablet. തബ്ലൈത്താ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ''പിയത്ത''
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • Microtonal System used in Staff Notation
  • ക്രിസ്തു എന്ന നേട്ടം.
  • അന്നദാനം മഹാ ദാനം".
  • ത്രിത്വം.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • എന്റെ ജനം
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഷണ്ഡൻ്റെ മാനസാന്തരം.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved