'റബൂനി' എന്ന് മഗ്ദല മറിയം കർത്താവിനെ വിളിച്ചു. ആത്മീയ കാര്യങ്ങൾ ദൈവവചന അടിസ്ഥാനത്തിൽ പഠിപ്പിക്കുന്ന ഗുരു ആണ് റബ്ബി അഥവാ റബൂനി.
'റബ്ബി'യെ ബഹുമാനത്തോടെ ഞങ്ങളുടെ എന്ന അർത്ഥമുള്ള 'ദീലാൻ' ചേർത്ത് വിളിക്കുമ്പോൾ 'റാബാൻ' ആകുന്നു. അർത്ഥം 'ഞങ്ങളുടെ ഗുരു'.
ഒരു റാബാൻ നിർബന്ധമായും പൗരോഹിത്യ സ്ഥാനമുള്ളവൻ ആയിരിക്കണം. പലപ്പോഴും ദയറോയോ യും റാബാനും ഒന്നാണെന്ന് തെറ്റിധരിക്കുന്നുണ്ട്.
'ദയറോയോ' എന്നത് ആശ്രമത്തിൽ താമസിക്കുന്ന ഒനുവോയോ (സന്യാസി) ആണ്. 'റാബാൻ' എന്നത് പൗരോഹിത്യമുള്ള സന്യാസിയാണ്.
ഒനുവോയൂസോയ്ക്ക് പല ജീവിതക്രമങ്ങളുണ്ട്. ആ ക്രമങ്ങൾ പ്രകാരമാണ് അവർ മിക്കവാറും അറിയപ്പെടുന്നത്. ഇഹിദോയോ, ആബീലോ, ദസ്തൂനോയോ, ദയറോയോ, അക്സൊനോയോ എന്നിങ്ങനെ വിവിധ സന്യാസ ക്രമങ്ങൾ നമ്മുടെ സുറിയാനി സഭയിലുണ്ട്. ഇത് കൂടാതെ വിവാഹിത സന്യാസ ജീവിതവുമുണ്ട്.
മേല്പറഞ്ഞ ഏതു ക്രമത്തിലുള്ള സന്യാസിയും പൗരോഹിത്യം സ്വീകരിക്കുമ്പോൾ റാബാൻ ആകുന്നു. എങ്കിലും റാബാൻ എന്നത് യഥാർത്ഥത്തിൽ School of Exegesis ൽ പ്രവർത്തിക്കുന്ന ഒരു teacher ആണ്.
ബൈബിൾ വ്യാഖ്യാനം നടത്തുക എന്നത് തന്നെയാണ് റാബാന്റെ പ്രധാന ദൗത്യം.
കടപ്പാട്. ബർയൂഹാനോൻ റമ്പാച്ചന്റെ ലേഖനം.