ശുദ്ധമുള്ള പെന്തക്കോസ്തി പെരുന്നാളിനു ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച്ചയാണ് സ്വർണ്ണ വെള്ളിയാഴ്ച്ച. പരിശുദ്ധാത്മ ശക്തിയിൽ പുതുക്കപ്പെട്ട സഭയുടെ സുവിശേഷ പ്രവർത്തനങ്ങളുടെ നാന്ദി കുറിക്കപ്പെട്ട ഒരു സംഭവത്തിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം ശ്ലീഹന്മാരിൽ തലവനായ ഉന്നതപ്പെട്ട മോർ പത്രോസും മോർ യോഹന്നാനും ഒൻപതാം മണിയുടെ യാമ പ്രാർത്ഥനക്കായി ദൈവാലയത്തിലേക്ക് കടന്നു പോകുമ്പോൾ സുന്ദരം എന്ന ഗോപുര വാതുക്കൽ ഭിക്ഷ യാചിച്ചിരുന്ന മാതൃഗർഭം മുതൽ മുടന്തനായിരുന്ന ഒരു മനുഷ്യനെ കാണുകയും അവൻ ഭിക്ഷ യാചിച്ചതിനു മറുപടിയായി അപ്പൊ.പ്ര 3:6-7 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു. അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
സമ്പത്തിന്റെ മായയിലല്ല ക്രിസ്തുവിന്റെ നാമത്തിലാണു വിശുദ്ധ സഭയുടെ കെട്ടുറപ്പെന്ന് ഇവിടെ അസന്നിഗ്ദമായി പരിശുദ്ധാത്മാവിനാൽ വെളിവാക്കപ്പെടുകയത്രേ ചെയ്തത്.