Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...

ദൈവാലയങ്ങളിലെല്ലാം ഉത്സവ പ്രതീതി... അലങ്കരിച്ച മനോഹര കാഴ്ചകളിൽ കണ്ണിനും മനസിനും കുളിർമ്മ... ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന സന്തോഷ സുദിനങ്ങൾ... സഭയിലെ ഉന്നതാരായ സുവിശേഷകർ ക്രിസ്തുവിനെ കുറിച്ചും വിശുദ്ധരുടെ താഴ്മയുടെ ജീവിതങ്ങളെ കുറിച്ചും ശക്തമായ് പ്രസംഗിക്കുന്ന ദിനങ്ങൾ.. ദിവസങ്ങളുടെ ഒരുക്കങ്ങൾ... അധ്വാനങ്ങൾ... വിശുദ്ധന്മാരും ശുദ്ധിമതി മാരും നാടിന്റെ ഇതിഹാസ മേഘങ്ങളായ് തല ഉയർത്തി നിൽക്കുമ്പോൾ ഇടവകകൾ എങ്ങനെ ആഘോഷങ്ങളിൽ നിന്ന് മാറി നിൽക്കും.. പൊതു ചിലവുകൾക്ക് അപ്പുറം ആഘോഷങ്ങൾക്ക് വേണ്ടി വിശുദ്ധരുടെ നാമധേയത്വം അലങ്കാരമാക്കുന്നിടത്ത് ചില കാര്യങ്ങൾ ചിന്തിക്കുന്നത് ആവിശ്യമായിരിക്കും...

പെരുനാളുകൾ ആവിശ്യമാണ്.. ഏറ്റവും വിശുദ്ധമായും വിശ്വാസാചാരവുമായും അത് നടക്കണം... ദുർ ചെലവുകളുടെ അതിപ്രസരം ഉണ്ടാവാതിരിക്കാൻ ചിന്തിക്കണം... നാം ശ്രേഷ്ഠമായ് ഓർക്കുന്ന വിശുദ്ധരെ പറ്റി ആദ്യം ബോധ്യം വേണം... നിർമ്മല വിശുദ്ധിയിൽ സഹിഷ്ണതയും. സിദ്ധതതയും .. പ്രത്യാശയും.. കൂട്ടിയിണക്കി.... രോഗങ്ങളും പട്ടിണിയും അപമാനങ്ങളും  ചേർത്ത് പിടിച്ച്.. ലോക ഭ്രമങ്ങളെ ദൂരെ നിർത്തി കൊണ്ട്... മനസും ശരീരവും തമ്പുരാനിൽ സമർപിച്ച് കൊണ്ട് യാമ നമസ്കാരങ്ങളുടെ ഉറക്കമില്ലാത്ത കൂട്ടുവേലക്കാരയാതിന്റെ ഉത്തരമാണ് ഇന്നത്തെ അവരുടെ പെരുനാളുകൾ...

വ്രത വിശുദ്ധിയുടെ പരിമളമായ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് പോലും കോഴിക്കറിയും ചോറും വിളമ്പുന്നിടത്തേക്ക് നാം വളർന്നു കഴിഞ്ഞു.....

ചെലവേറിയ റാസയും.. ആകാശ കാഴ്ച്ചകളും.... ഭക്ഷണ ധൂർത്തും... സ്‌റ്റേജ് ഷോകളും നിയന്ത്രണ വിധേയമാകണം.. ഇടവക തലത്തിൽ വീടില്ലാത്തവർ ഉണ്ടോ എന്ന് അന്വേഷിക്കണം..... കല്യാണപ്രായം എത്തിയിട്ടും മാർഗ്ഗമില്ലാത്ത പെൺകുട്ടികൾ ഉണ്ടോ എന്നു തിരക്കണം... രോഗം വന്ന് ചികിൽസക്ക് മാർഗ്ഗമില്ലാത്തവർ ഉണ്ടോ എന്നും തിരക്കുക.... ക്യാൻസർ പോലെ മാരക രോഗങ്ങളാൽ തകർന്നു പോയ കുടു'.ബങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കണം... അടുപ്പ് പുകയാത്ത അയൽപക്കങ്ങൾ ഉണ്ടോ എന്നും തിരക്കണം.. നാട്ടിലെ സർക്കാർ ആശുപത്രിയിൽ ഉച്ചഭക്ഷണം രോഗികൾക്ക് കിട്ടുന്നുണ്ടോ എന്നും നോക്കണം. ഇടപ്പെട്ടു കൂടെ.... വേണ്ടന്നു വച്ചു കൂടെ ആഘോഷങ്ങൾ... ആ പണം ഇല്ലായ്മ ക്കാരന്റെ കണ്ണുനീര് തുടയ്ക്കാൻ സഹായകമാകുമ്പോൾ ആ വിശുദ്ധൻ എത്ര സന്തോഷിക്കും... ഇടവക മുഴുവൻ അനുഗ്രഹം നിറയും..... പെരുനാളുകൾ ഇടവകയുടെ  പെരിയ നാളായ് മാറുന്നത് വിശുദ്ധരുടെ ഭാവത്തിനും ചിന്തകൾക്കും ജീവിത ശൈലിക്കും ഒപ്പം സഞ്ചരിക്കുമ്പോളാണ്.... ദൈവ വചനത്തേയും ബഹുമാനിക്കണം. കുടിക്കാതിരുന്ന ഒരു  അച്ചായൻ ഈസ്റ്ററിനും ക്രിസ്തുമസിനും മദ്യം കഴിച്ചില്ല.. പക്ഷെ അയാൾ ആ ഇടവകയുടെ പെരുനാളിന് കുടിച്ചു പോലും... ദൈവാലയത്തിന് താഴെ  വിലാപങ്ങളുടെ മതിൽ കെട്ടാൻ ഇടയാവാതിരിക്കട്ടെ... കുടുംബങ്ങളിൽ  വിശുദ്ധാംശങ്ങൾ കൊല്ലപെടാതിരിക്കട്ടെ..... വിശുദ്ധരുടെ ജീവിതങ്ങളെ പകർത്തി വിശുദ്ധരാകാനുള്ള വിളിയാവണം പെരുനാൾ....

Recommended

  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • "മാനവ സേവ മാധവ സേവ"
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • മാവുർബോ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • അമാലോക്യരെ തോല്പിപ്പിൻ
  • നോമ്പും ഉപവാസവും ആരാധനയും.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സേലൂൻ ബശ്ലോമോ....
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • എന്താണ് ഗൂദാ?
  • പഴയനിയമം പുതിയനിയമത്തിൽ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • "കപ്യാര്‍"
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ഉപമകൾ.
  • നസ്രാണിപ്പട
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ആഹാസിന്റെ ഘടികാരം. (Clock).
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • യേശുവിന്റെ വംശാവലി.
  • ധ്യാനം
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • Tablet. തബ്ലൈത്താ.
  • പിച്ചള സർപ്പം.
  • കുടുംബയോഗം.
  • ഉത്സവങ്ങൾ. (Feasts).
  • മാർഗം കളി
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved