മൊഴിമാറ്റത്തിന്റെ കുഴി.
"Give us this day our daily bread:
അന്നന്നുളള അപ്പം ഇന്നും ഞങ്ങൾക്ക് തരേണമേ":
ക്രിസ്തു പഠിപ്പിച്ച മാതൃകാ-പ്രാർത്ഥനയിലെ ഒരു സുപ്രധാന ഭാഗമാണ്.
ഗ്രീക്കിൽ രണ്ടു വാക്കുകൾ ചേർന്ന ഒരു വാക്ക്: എപി + ഉസിയോസ് = എപിഉസിയോസ്. ക്രൈസ്തവ വേദത്തിലോ, മറ്റു ഗ്രീക്ക് സാഹിത്യാദി രചനകളിൽ എവിടെയുമോ ഈ വാക്ക് (HAPAX) കടന്നു വരുന്നില്ല എന്ന ഗൗരകരമായ സവിശേഷതയുണ്ട്.
എപി = മുകളിൽ, ഉയർന്ന എന്ന അർത്ഥത്തിൽ ഗ്രീക്ക് ഭാഷയിലെ ഒരു ഉപസർഗ്ഗമാണ്.
ഉസിയ = സത്ത്, സത്ത, സാരാംശം.