Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.

സിബോറോ.

മിഡിൽ ഈസ്റ്റിലെ സിറിയക് ഓർത്തഡോക്‌സ് വിശ്വാസികൾ കൈത്തണ്ടയിൽ "സിബോറോ" ധരിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഈ "സിബോറോ" ഒരു വെളുത്ത നൂലും ചുവന്ന നൂലും പരസ്പരം ചുറ്റിപ്പറ്റിയുള്ളതാണ്. കന്യാമറിയം ഗർഭിണിയായപ്പോൾ, ദൈവിക സ്വഭാവം (ദൈവമായ വചനം; ചുവന്ന നൂൽ) മനുഷ്യപ്രകൃതിയുമായി (വെള്ള നൂൽ) ഐക്യപ്പെട്ടു, അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ കന്യാമറിയത്തിൽ നിന്ന് ദൈവം സ്വീകരിച്ചു. അങ്ങനെ നമ്മുടെ കർത്താവായ യേശുക്രിസ്തു "രണ്ട് സ്വഭാവങ്ങളിൽ നിന്നുള്ള ഒരു സ്വഭാവമാണ്" അല്ലെങ്കിൽ അലക്സന്ത്രിയായിലെ വിശുദ്ധ സിറിൾ പ്രസ്താവിച്ചതുപോലെ, "അവതാരത്തിനു മുമ്പുള്ള ഒരു ദൈവിക സ്വഭാവം മനുഷ്യപ്രകൃതി യേശുവിൽ പൂർണ്ണമായി ഐക്യപ്പെടുന്നതായി അനുമാനിച്ചു. അവതാര ലോഗോകളുടെ ഏക സ്വഭാവം". വിശ്വാസികൾ മാർച്ച് 25 (കന്യകാമറിയത്തോടുള്ള അറിയിപ്പ്) മുതൽ ക്യംതോ (ഈസ്റ്റർ ഞായർ) വരെ "സിബോറോ" ധരിക്കുന്നു.

അർമീനിയൻ സഭ മാമോദീസായ്ക്കും, വിവാഹ കൂദാശക്കും (Narod) 'നാരോദ്' എന്ന ചുവപ്പും, വെള്ളയും ചേർന്ന ഈ ചരട് ഉപയോഗിക്കുന്നുണ്ട്.

The 'Narod' is a red (sacrifice) and white (purity) braided cord with a cross at the end. The Narod is used during the services of Baptism and Marriage, yet this issue is focused on the former.

The Narod reminds us of the blood and water which poured from Christ’s side when they pierced Him on the cross with a spear (Jn 19:34). This also reminds us of Christ’s sacrifice for us as He died and resurrected to purify us from our sins.

During the baptismal service, we present the person getting baptized as an offering or a gift to God, wrapping the Narod around his/her neck as the gift’s ribbon.

പ്രാർത്ഥനാ ചരട്. (Orthodox Prayer Rope).

മധ്യപൂർവ്വ ദേശങ്ങളിലെ ഓർത്തഡോക്സ് സന്യാസിമാരാണ് ഈ പ്രാർത്ഥന രീതിയുടെ ഉപജ്ഞാതാക്കൾ. നാലാം നൂറ്റാണ്ടുമുതൽ കിഴക്കൻ ഓർത്തഡോക്സ് സഭയിൽ നിലനിന്നിരുന്ന ജപമാലയാണ് പിന്നീട് Rosary, കൊന്ത തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്ന പ്രാർത്ഥനയായി രൂപാന്തരപ്പെട്ടത്. ജപമാലയുടെ ഉത്ഭവം മധ്യപൂർവ്വ ദേശങ്ങളിൽ സന്യാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. 150 സങ്കീർത്തനങ്ങൾ നിത്യവും ഉരുവിട്ട് പ്രർത്ഥിക്കുക എന്നുള്ളത് സന്യാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എഴുത്തും വായനയും നിശ്ചയമില്ലാത്ത സന്യാസിമാർ മറ്റുള്ളവർ ചെല്ലുന്നതു കേട്ട് അത് മനഃപാഠമാക്കുകയോ അതിനു പകരമായി നിരവധി തവണ കുമ്പിട്ട് പ്രാർത്ഥിക്കുകയോ ചെയ്യണം എന്നുള്ളതായിരുന്നു സന്യാസ നിയമം. അങ്ങനെ കാലാന്തരത്തിൽ 150 സങ്കീർത്തനങ്ങൾക്ക് പകരം 150 യേശു നാമജപം ചൊല്ലുന്ന പതിവ് സംജാതമായി. ഈ രീതി ജപമാലയുടെ ഉത്ഭവത്തിന് കാരണമായി. ആദിമകാലത്ത് ജപമാല ഉപയോഗിച്ചിരുന്നത് സന്യാസിമാരായിരുന്നുവെങ്കിലും പിന്നീട് സാധാരണക്കാരായ ആളുകളും അത് ഉപയോഗിച്ചിരുന്നു. ആരംഭത്തിൽ പ്രാർത്ഥനകളുടെ എണ്ണം തിട്ടപ്പെടുന്നതിനായി മിനുസ്സമുള്ള ഉരുളൻ കല്ലുകൾ ഉപയോഗിച്ചിരുന്നു. ഓരോ സുകൃതജപം ചെല്ലുമ്പോഴും ഒരു കല്ലകൾ പാത്രത്തിലേക്ക് നിഷേപിക്കുകയായിരുന്നു. എന്നാൽ അത് വളരെ ശ്രമകരവും, ആശ്രമത്തിനു (ദയറാ) പുറത്ത് അത് അനുഷ്ഠിക്കുവാനും സാധ്യമായിരുന്നില്ല.
പ്രാർത്ഥനാ ചരടിന്റെ ആവിർഭാവത്തോട് തപസ്സന്മാർക്ക് അശ്രമത്തിനുള്ളിലും പുറത്തും ഒരുപോലെ നിരന്തരം പ്രാർത്ഥിക്കവാൻ സാധിച്ചു.

പാരമ്പര്യം.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധനായ പക്കോമിയോസ് പിതാവാണ് ആശ്രമത്തിൽ പ്രാർത്ഥനാ ചരട് ഉപയോഗക്രമം കൊണ്ടുവന്നത്. എന്നാൽ ഇന്നു കാണുന്ന പ്രാർത്ഥനാ ചരടിനെ കെട്ടുകൾ (Knots) സംബന്ധിച്ചുള്ള അറിവ് പൗരസ്ത്യ സന്യാസ പിതാവായ അന്തോണിയോസുമായി ബന്ധപ്പെട്ട ഒരു സംഭവ കഥയിലൂടെയാണ്. അദ്ദേഹം നിത്യവുമുള്ള പ്രാർത്ഥനാ വേളകളിൽ ഓരോ പ്രാർത്ഥന അവസാനിക്കുമ്പോഴും, യേശുവേ! കരുണ തോന്നണം. എന്നുരുവിട്ട് ഒരു തുകൽ ചരടിൽ ഓരോ കെട്ടുകളിടും. എന്നാൽ ഇതിൽ നിന്നും വിശുദ്ധനെ പിന്തിരിപ്പിക്കുവാൻ വേണ്ടി രാത്രിയിൽ സാത്താൻ വന്ന് ഈ കെട്ടുകൾ അഴിച്ചു കളയും. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ജപമാല ഉപയോഗിച്ച് ''കുറിയേലായിസോൻ'' എന്ന് ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പിശാച്  ആ ചരട് പൊട്ടിക്കുകയും പ്രാർത്ഥനയുടെ എണ്ണം തെറ്റുകയും ചെയ്തു. ഇതിൽ വേദനിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിതാവിന് ഒരു മാലാഖ അദ്ദേഹത്തിന് ദർശനം കൊടുത്തു. അത് ഇപ്രകാരമായിരുന്നു.

ഓരോ കെട്ടിലും ഒന്നിന് മുകളിൽ ഒന്നായി 7 കുരിശുകൾ വരത്തക്കവിധത്തിൽ പ്രത്യേകരീതിയിൽ കെട്ടുകൾ നിർമ്മിക്കുകയും ചെയ്തു. വിശുദ്ധ സ്ലീബായുടെ അടയാളത്തിൽ കെട്ടുകളുണ്ടാക്കുവാനായി മാലാഖ അദ്ദേഹത്തെ പഠിപ്പിച്ചു. വിശുദ്ധ സ്ലീബായുടെ അടയാളമുള്ളതിനാൽ സാത്താന് പിന്നീട് ആ കെട്ടികൾ അഴിക്കുവാനോ സ്പർശിക്കുവാനോ സാധിച്ചില്ല. പിന്നീട് വിശുദ്ധ അന്തോനിയോസിന്റ പ്രാർത്ഥന പിശാചിന് തടസ്സപ്പെടുത്തുവാനും കഴിഞ്ഞില്ലെന്നാണ് പാരമ്പര്യം.

പ്രാർത്ഥനാ ചരടിന്റെ നിർമ്മാണരീതി.

പ്രാർത്ഥന ചരടിന്റെ ഓരോ കെട്ടുകളും നിർമ്മിക്കുന്നത് ഒരു കലയായിട്ടാണ് പിതാക്കന്മാർ കാണുന്നത്. വളരെ ക്ഷമയോടെ മാത്രമേ ഇതിന്റെ നിർമ്മാണം സാധിക്കുകയുള്ളൂ. ഓരോ കെട്ടുകൾ നിർമ്മിക്കുമ്പോഴും യേശുനാമ പ്രാർത്ഥനകൾ ഉരുവിട്ടാണ് നിർമ്മിക്കുന്നത്. കൂടാതെ ഓരോ കെട്ടിലും 7 കുരിശുകൾ ഒന്നിന് മുകളിൽ ഒന്നായി വരത്തക്കവിധം പ്രത്യേക രീതിയിലാണ് കെട്ടുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രാർത്ഥനാ ചരടിന്റെ നിർമ്മാണത്തിന്റെ ആരംഭം മുതൽ അവസാനം വരെയും നിർമ്മിക്കുന്ന വ്യക്തി യേശുനാമ പ്രാർത്ഥനയിൽ മുഴുകിയാണ് ഈ നിർമ്മിതി നടത്തേണ്ടത് എന്നതാണ് പൊതുനിയമം. സാധാരണ കമ്പിളിയിൽ നിന്നോ പട്ടിൽ നിന്നോ ഒരേ വലിപ്പമുള്ള രണ്ട് ചരടുകൾ പ്രത്യേകരീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമ്മിക്കുന്നത്. 13, 33, 52 ,100, 150, 300 എന്ന ക്രമത്തിലാണ് പ്രാർത്ഥനാ ചരടിലെ കെട്ടുകൾ. ഈ എണ്ണമുള്ള കെട്ടുകളുണ്ടാക്കിയിട്ട് രണ്ടറ്റത്തെ കെട്ടുകളിൽനിന്ന് വിശുദ്ധ സ്ലീബാ ഉണ്ടാക്കുന്നു. പിന്നീട് വിശുദ്ധ സ്ലീബായോടുചേർന്ന് ഒരു തൊങ്ങൽ വയ്ക്കുക പതിവാണ്. ഈ തൊങ്ങൽ (Tassle) സ്വർഗ്ഗത്തെ അനുസ്മരിപ്പിക്കുന്നു. ഈ തൊങ്ങൽ പ്രാർത്ഥനയിൽ കരയുന്ന നിമിഷങ്ങളിൽ കണ്ണുനീരൊപ്പാനും ഇത് സഹായകമാണ്.
 
പ്രാർത്ഥനാ ചരടിന്റെ വിവിധ നിറങ്ങൾ.

കറുപ്പ് - മനുഷ്യന്റെ പാപാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ചുവപ്പ് - കർത്താവിന്റെ തിരുരക്തത്താലുള്ള വീണ്ടെടുപ്പിനെയാണ് സൂചിപ്പിക്കുന്നത്.

പച്ച - പ്രകൃതിയെയാണ് സൂചിപ്പിക്കുന്നത്.

നീല - വിശുദ്ധ ദൈവമാതാവിനെയാണ് സൂചിപ്പിക്കുന്നത്.

പ്രാർത്ഥനാ ചരടിന്റെ കൊട്ടുകളുടെ  ക്രമീകരണം.

13 - യേശുവും +12 ശിഷ്യന്മാരും.
33 - യേശുവിന്റെ ജീവിതകാലയളവ്.
50 - പെസഹാ മുതൽ പെന്തക്കോസ്തി വരെയുള്ള ദിവസങ്ങൾ.
72 - സഭയുടെ72 അറിയിപ്പുകാർ.
100 - വലിയനോമ്പു മുതൽ പെന്തിക്കോസ്തി വരെയുള്ള ദിനങ്ങൾ.
150 - സങ്കീർത്തനങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.

ഇതുകൂടാതെ സൗകര്യാർത്ഥം10 കെട്ടുകളുള്ള പ്രാർത്ഥനാ ചരടും യാത്രാവേളകളിൽ ഉപയോഗിക്കുന്നുണ്ട്.

പ്രാർത്ഥന ചരടിന്റെ ഉപയോഗ രീതി.

ഒരു വ്യക്തിയുടെ ഇടതു കൈയ്യിൽ പ്രാർത്ഥനാ ചരട് പിടിച്ച് വലതു കൈയ്യിലെ തള്ളവിരൽ കൊണ്ട് കുരിശടയാളം ഓരോ കെട്ടുകളിലും വരച്ച് തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് പ്രാർത്ഥനയുടെ എണ്ണം പിടിക്കുന്നു. യേശുനാമ പ്രാർത്ഥനയോ, കുറിയേലായിസോൻ തുടങ്ങിയ ക്ഷണനേര പ്രാർത്ഥകൾ ചൊല്ലി ഇത് ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥനകളും ഉപയോഗിക്കാം. പ്രാർത്ഥനാ ചരട് കഴുത്തിൽ അണിയുന്ന പാരമ്പര്യം നമുക്കില്ല. മറിച്ച്, അത് കൈയിൽ കൊണ്ടു നടക്കുകയോ പോക്കറ്റിൽ സൂഷിക്കുകയോയാണ് പതിവ് രീതി.

പ്രാർത്ഥന ചരട് ഉപയോഗിച്ച്ഏഴ് യാമത്തിൽ നടത്തുന്ന പ്രാർത്ഥനകൾ.

പ്രാർത്ഥനീ ചരടും, അതിന്റെ പ്രാർത്ഥനകളും  സുറിയാനി ഓർത്തഡോക്സ് സഭയുടെ യാമപ്രാർത്ഥനകൾക്ക് പകരമാകുന്നില്ല. എന്നാലോ, യാമപ്രാർത്ഥനകൾ നടത്തിക്കഴിഞ്ഞ് ഉപയോഗിക്കാവുന്ന ഒന്നാണ്. യാത്രയിലായിരിക്കുന്നവർക്കും ഏതെങ്കിലും കാരണവശാൽ രോഗമോ മറ്റു പ്രയാസങ്ങളോ ഉള്ളവർക്കും യാമപ്രാർത്ഥനകൾക്ക് സാഹചര്യമില്ലാത്തവർക്കും ദൈവത്തോടു കൂടെയായിരിപ്പാൻ പ്രാർത്ഥനാ ചരട് സഹായകമാകും.

രാത്രി.

1. ഞങ്ങളുടെ കർത്താവേ! പാപികളായ ഞങ്ങളോട് കരുണ ചെയ്യേണമേ.
2. ഞങ്ങളുടെ കർത്താവേ! കൃപയുണ്ടായി ഞങ്ങളോട് കരുണ ചെയ്യണമേ.
3. ഞങ്ങളുടെ കർത്താവേ! ഉത്തരമരുളി പാപികളായ ഞങ്ങളോട് കരുണ ചെയ്യേണമേ.

പ്രഭാതം.

1. പിതാവായ ദൈവമേ! പാപികളായ ഞങ്ങളോട് കരുണ ചെയ്യേണമേ.
2. ലോക രക്ഷിതാവും ദൈവപുത്രനുമായയേശു മിശിഹാ! ഞങ്ങളോട് കരുണ ചെയ്യേണമേ. 3. പരിശുദ്ധാത്മാവായ ദൈവമേ! തിന്മയ്ക്ക് വിധേയമാകാതെ നന്മയിൽ വളരുവാൻ കൃപ ചെയ്യേണമേ.

മൂന്നാം മണി.

1. സ്ലീബായാൽ ഞങ്ങളെ വീണ്ടെടുത്ത ദൈവപുത്രാ! പാപികളായ ഞങ്ങളോട് കരുണ ചെയ്യണമേ.
2. ദൈവപുത്രാ! നിന്റെ തിരുരക്തത്താൽ ഞങ്ങളുടെ വിശുദ്ധീകരിക്കണമേ.
3. ഞങ്ങളുടെ കർത്താവേ!  നിനക്കു സ്തുതി ഞങ്ങളുടെ കർത്താവേ! നിനക്കു സ്തുതി എന്നേക്കും ഞങ്ങൾക്കുള്ള ശരണവുമേ! നിനക്കുസ്തുതി.

ആറാം മണി.

1. കുറിയേലായിസോൻ (ഞങ്ങളുടെ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ). 
2. യേശുവേ! നിന്നോടുള്ള പ്രണയത്താൽ ഞങ്ങളെ നിറയ്ക്കണമേ.
3. കർത്താവേ! അങ്ങയുടെ മാലാഖമാരുടെ സംരക്ഷണം ഞങ്ങൾക്കു തരേണമേ.

സന്ധ്യ.

കുറിയേലായിസോൻ (ഞങ്ങളുടെ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ). യേശുനാമ പ്രാർത്ഥന.
യേശുവേ! ദാവീദ് പുത്രാ! നിന്റെ പാപിയായ ദാസന്റെ മേൽകരുണ തോന്നണമേ.

സൂത്താറ

1. കുറിയേലായിസോൻ.
2. യേശു പിതൃസുതനേ! എന്ന പാട്ട്.
3. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!
വിശ്വാസപ്രമാണം

പൊതുവായ പ്രാർത്ഥനകൾ.

വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ:-

ഞങ്ങളുടെ കർത്താവായ യേശു മിശിഹാ! നിത്യകന്യകയും പരിശുദ്ധയുമായ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാൽ പാപികളായ ഞങ്ങളോട് കരുണ ചെയ്യേണമേ.

ദൈവ ബന്ധത്തിൽ വളരുവാൻ:-

യേശുവേ! നിന്നോടുള്ള പ്രണയത്താൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളോട് കരുണ ചെയ്യേണമേ.

കുട്ടികൾക്ക് വേണ്ടി:-

ഞങ്ങളുടെ കർത്താവേ! പഠനത്തിൽ ശ്രദ്ധിക്കുവാനും നീ തന്നെ ബുദ്ധി ദൈവികമായി ഉപയോഗിക്കുവാനും ഞങ്ങളെ സഹായിക്കേണമേ. തെറ്റിപ്പോകാവുന്ന കൂട്ടുകെട്ടുകളിൽ നിന്നും ഞങ്ങളെ അകറ്റി നിർത്തുവാൻ പരിശുദ്ധാത്മാവിന്റെ കൃപയാൽ സഹായിക്കേണമേ.

രോഗികൾക്കുവേണ്ടി:-

ദിവ്യ വൈദ്യനായ യേശുവേ! രോഗികളായ (രോഗികളുടെ പേര്) ഞങ്ങൾ സമർപ്പിക്കുന്നു. നിന്റെ അത്ഭുത ശക്തിയാൽ രോഗം മാറി, പൂർണ്ണ ബലത്തോടുകൂടി, ബോധത്തോടുകൂടി, നിന്നെ സ്തുതിക്കുവാൻ ഈ ദാസൻ / ദാസിക്ക് കൃപ ചെയ്യേണമേ.

ഉപസംഹാരം.

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, പരിശുദ്ധനായ പൗലോസ് ശ്ലീഹാ   പറഞ്ഞിരിക്കുന്ന പ്രകാരം "ഇടവിടാതെ പ്രാർത്ഥിപ്പിൻ" എന്നതായ ദൈവവചനം നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കുവാൻ ഈ പ്രാർത്ഥനാ ചരടിന്റെ ഉപയോഗം നമ്മെ സഹായിക്കുമെന്ന് നമ്മുടെ പിതാക്കന്മാർ പഠിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് പ്രാർത്ഥനാ ചരടിന്റെ ഉപയോഗം സന്യാസികളുടെ ജീവിതത്തിന്റെ ഭാഗം മാത്രമായിരുന്നു. പിന്നീട് സാധാരണക്കാരിലേക്കും ഇതിന്റെ ഉപയോഗം കടന്നുവന്നു. എന്നാൽ മലങ്കരയിൽ സാധാരണക്കാരുടെ ഇടയിൽ ഇത് അത്രമാത്രം പ്രചരിച്ചിരുന്നില്ല. എങ്കിലും മറ്റു ദേശങ്ങളിലെ ഓർത്തഡോക്സ് വിശ്വാസികളുടെ ഇടയിൽ ഈ പ്രാർത്ഥനാ ചരടിന്റെ ഉപയോഗം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ചെറിയ ഉദ്യമത്തിലൂടെ ഈ ശ്രേഷ്ഠമായ പാരമ്പര്യം ഒരോ ക്രിസ്തീയ വിശ്വാസിയുടെയും ജീവിതത്തിന്റെ ഭാഗമായി തീരട്ടേ, എന്ന് പ്രത്യാശിക്കുന്നു.

ഫാ.ഗീർവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • മാർ റാബാൻ റമ്പാൻ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ശുബ്ക്കോനോ
  • 72 പദവികള്‍
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • വിശ്വാസ സംരക്ഷകരാവുക.
  • ചോദ്യം
  • ബാറെക്മോര്‍
  • ആഗ്രഹങ്ങൾ അമിതമായാൽ
  • അപ്പൊസ്തലന്മാർ
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • കഴുത മറന്നുപോയ സത്യം
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ഉരിയലും ധരിക്കലും.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • അകവും പുറവും
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ധ്യാനം
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • നോമ്പും ഉപവാസവും ആരാധനയും.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ഊറാറ ചുറ്റിയ കുരിശ്.
  • ഭവന ശുദ്ധീകരണം.
  • കൊഹനേ ഞായർ.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • എബ്രായരിലെ ക്രിസ്തു.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • വിനാഴിക
  • കറുപ്പിനേഴഴക്.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved