എന്തിനാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ മഞ്ചലിന് മേൽക്കട്ടിയിടുന്നത്? എന്താണ് ഇതിനെക്കുറിച്ചുള്ള നമ്മുടെ സഭയുടെ പാരമ്പര്യം?
ശവസംസ്കാര ശുശ്രൂഷയെന്നത് കൂദാശയെപ്പോലെ പ്രാധാന്യം കൊടുക്കേണ്ടതും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ഒരു കൂദാശാ അനുകരണമാണ്. അനീദെ ശുശ്രൂഷ മരണശേഷം 40 ദിവസം നീണ്ടു നിൽക്കുന്ന ഒരാചാരണമാണ്.
ജീവൻ നഷ്ടപ്പെട്ട പരിശുദ്ധ ശരീരം മഹത്വം നഷ്ടപ്പെട്ടതാണ്. ഈ ശരീരം ദൈവത്തിന്റെ വാസസ്ഥലമായ ആകാശം കാണുവാൻ അനുവദിച്ചിരുന്നില്ല. യഹൂദ മതത്തിൽ നിലനിന്നിരുന്ന ഈ ആചാരം നമ്മുടെ പൂർവ്വികരുടെ യഹൂദ ബന്ധത്തിനുള്ള തെളിവാണ്. അതിനാലാണ് മൃതദേഹം ആകാശം കാണാതിരിക്കുവാൻ മേക്കട്ടി ഇടുന്നത്. മുസ്ലീം സമുദായത്തിലും സമാനമായ ആചാരം നിലനിൽക്കുന്നുണ്ട്.
മുഖം മൂടുന്നത്.
ശുശ്രൂഷയുടെ അവസാനം പുരോഹിതൻ ശോശപ്പാകൊണ്ട് മൃതദേഹത്തിന്റെ മുഖം മറയ്ക്കുന്നുണ്ട്. അതായത് ഇനി നീ അന്ത്യദിനത്തിൽ മാത്രം മിശിഹായുടെ പ്രഭകൊണ്ട് നിത്യജീവനിലേക്ക് പ്രവേശിക്കുക. അന്ധകാര ശക്തികളുടെ ഉറവയായ പാതാളത്തിൽ (കല്ലറയിൽ) പ്രവേശിക്കുമ്പോൾ ഭീതി ജനകമായതോന്നും കാണാൻ ഇടവരരുത് എന്നാണ് സഭയുടെ ആഗ്രഹം. മറയ്ക്കപ്പെട്ട മൂടുപടം നിത്യ മണവാളനായ യേശു മിശിഹായുടെ മാത്രം മാറപ്പെട്ട് വിശുദ്ധിയിലേക്ക് പ്രവേശിക്കണമെന്നാണ് സഭാമാതാവ് ആഗ്രഹിക്കുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.