Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.

ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്ന് കർത്താവിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്ന് ചോദിച്ചപ്പോൾ യേശു പലകാര്യങ്ങളും പറഞ്ഞു. അവയിൽ പ്രധാനമായ ഒന്നാണ് ക്ഷാമം.

"ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ"
മത്തായി 24:7,8.

തുടർന്നുള്ള വാക്യങ്ങളിൽ കർത്താവിന്റെ വരവിനു മുമ്പ് ഒരു ദുഷ്കാലം വരും എന്ന് വിശദമായി പറയുന്നു. ആ കാലഘട്ടം ഉപദ്രവിക്കയും കൊല്ലുകയും ചെയ്യുന്ന ഒരു കാലഘട്ടം. പലരും വിശ്വാസത്തിൽ ഇടറി പോകുന്ന കാലഘട്ടം. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കുന്ന കാലഘട്ടം. അധർമ്മം പെരുകുന്ന കാലഘട്ടം. അനേകരുടെ സ്നേഹം തണുത്തുപോകുന്ന കാലഘട്ടം. വീണ്ടും യേശു പറയുന്നു.

"എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും. 
രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും" മത്തായി 24:13,14.

കർത്താവിന്റെ വരവിന് മുമ്പ് അനേകം കാര്യങ്ങൾ സംഭവിക്കും എന്ന് കർത്താവ് പറയുന്നു. അതിനോടൊപ്പം കർത്താവിന്റെ സുവിശേഷം ഭൂലോകം മുഴുവനും പ്രസംഗിക്കപ്പെടും എന്നും കർത്താവ് പറയുന്നു. പലരും സത്യവചനത്തെ നശിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ വചനം നശിച്ചില്ല. ഇന്ന് സത്യവചനം
ലോകത്തിൻ്റെ നാനാഭാഗങ്ങളിലും പൂർവ്വാധികം ശക്തിയോടെ പ്രഘോഷിക്കപ്പെടുന്നു.

കാലത്തിന്റെ ഗതികൾ നാം വിവേചിച്ചറിയണം. സ്നേഹം തണുത്തു പോകുന്ന അവസ്ഥ ഇന്നുണ്ടോ? അധർമ്മം പെരുകുന്നുണ്ടോ? ഉപദ്രവവും കൊലപാതകവും പെരുകുന്നുണ്ടോ? യുദ്ധങ്ങളും യുദ്ധശ്രുതികളും ഉണ്ടോ?
ക്ഷാമവും ഭൂകമ്പവും ഉണ്ടോ?

കർത്താവിന്റെ വരവിനു മുമ്പ് ക്ഷാമം ഉണ്ടാകും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്താണ് ക്ഷാമം. ആവശ്യവസ്തുക്കളുടെ
ഇല്ലായ്മയാണ് ക്ഷാമം. പല തരത്തിലുള്ള ക്ഷാമങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കുന്നു.
ഭക്ഷ്യക്ഷാമം, ജലക്ഷാമം, ശുദ്ധവായുവിൻ്റെ ക്ഷാമം, ധനക്ഷാമം, ഇന്ധനക്ഷാമം
ഇങ്ങനെ വിവിധതരത്തിലുള്ള ക്ഷാമങ്ങൾ മനുഷ്യർ നേരിടാറുണ്ട്. ഭൗതീകക്ഷാമങ്ങൾക്ക്
പുറമേ ആത്മീയമായ ക്ഷാമങ്ങളും ഇന്ന് കാണാം. അതിൽ പ്രധാനപ്പെട്ട രണ്ട് ക്ഷാമങ്ങളുണ്ട്.

1) വചനക്ഷാമം.

"ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക" 1.തിമൊഥെയൊസ് 4:13.

കർത്താവിന്റെ വരവ് വരെ നാം വചനവായനയിലും വചനധ്യാനത്തിലും ശ്രദ്ധിക്കേണ്ടതാണ്. സാത്താന്റെ പ്രധാനപ്പെട്ട തന്ത്രം നമ്മെ വചനത്തിൽ നിന്നും അകറ്റുന്നതാണ്. തിരക്കേറിയ ജീവിതത്തിലും ദൈവം നമ്മോട് സംസാരിക്കുവാൻ കാത്തിരിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്. വചനം നമ്മോടു സംസാരിക്കും. നമ്മെ സകല സത്യത്തിലും വഴി നടത്തും. ബലപ്പെടുത്തും. ശക്തീകരിക്കും. എന്നാൽ ഇന്ന് സത്യവചനത്തിന് ക്ഷാമം നേരിടുന്നു. കർത്താവിന്റെ വചനം അറിയാതെ മുന്നോട്ട് പോകുന്നവർ അനവധിയാണ്. വചനം ഗ്രഹിച്ചിട്ടും പാലിക്കാതെ പോകുന്നവരും അനേകർ. ഇന്ന് നേരിടുന്ന ഒരു ആത്മീയക്ഷാമമാണ് വചനക്ഷാമം.

2) വിശ്വാസക്ഷാമം.

"എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ  ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ” എന്നു കർത്താവു പറഞ്ഞു". ലൂക്കോസ് 18:8.

ഇന്ന് വിശ്വാസത്തിന് വലിയ ക്ഷാമം നേരിടുന്നു. എന്തിനേയും, ഏതിനേയും ചോദ്യം ചെയ്ത് ദൈവവിശ്വാസം ത്യജിച്ച് തിന്നുകയും കുടിക്കയും ആനന്ദിക്കയും ചെയ്യുന്ന ഒരു കാലഘട്ടത്തിലേക്ക് പലരും മാറുന്നു. നോഹയുടേയും ലോത്തിൻ്റേയും പോലെയുള്ള ഒരു കാലഘട്ടം. കുഞ്ഞുങ്ങളിലും യുവതലമുറകളിലും ദൈവവിശ്വാസം കുറയുന്നു. യേശു വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്ന് യേശു ചോദിക്കുന്നു. കാലത്തിന്റെ ഗതികളെ നമുക്ക് വിവേചിച്ചറിയാം. അവസാനത്തോളം വിശ്വാസം മുറുകെ പിടിച്ച്സഹിച്ച് നിൽക്കാം. കാലത്തിൻ്റെ ഒഴുക്കിനനുസരിച്ച് ഒഴുകി പോകാതെ, പാപത്തിൽ വീണു പോകാതെ നിത്യജീവൻ അനുഭവിക്കുവാനായി വിശുദ്ധിയോടെ ഒരുങ്ങിയിരിക്കാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • റമ്പാൻ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ഏഴിന്റെ പ്രാധാന്യം
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • അപ്പോക്രിഫാ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ശ്ലോമ്മോ ല്കുൽകൂൻ.
  • പതിനെട്ടിട
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • റമ്പാൻ ബൈബിൾ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • അകവും പുറവും
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • എബ്രായരിലെ ക്രിസ്തു.
  • 72 പദവികള്‍
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ചോദ്യം
  • വിനാഴിക
  • ത്രിത്വം.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • സ്ത്രീധനം. (Dowry).
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • സൈകാമോർ
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ആരാണ് നമ്മുടെ ദൈവം?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved