Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ മദ്ബഹാ.

ആരാധനയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മദ്ബഹ. സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്‌ മദ്ബഹ. കൂദാശാകര്‍മ്മം വഴി വിശുദ്ധീകരിച്ച്‌ വേര്‍തിരിക്കപ്പെടുന്ന മദ്ബഹ പരിശുദ്ധ ത്രിത്വത്തിന്റെ വാസ സ്ഥലമാണ്‌. ക്രോബേന്മാര്‍ നിരന്തരം വലം വയ്ക്കുന്ന സ്ഥലമെന്നാണ്‌ മദ്ബഹയെ സുറിയാനി സഭാപിതാക്കന്മാര്‍ വിളിയ്ക്കുക. അതി വിശുദ്ധ സ്ഥലമായതിനാലാണ്‌ മദ്ബഹയെ വിരിയിട്ട്‌ മറയ്ക്കുന്നത്‌. അതിവിശുദ്ധസ്ഥലമായതിനാലാണ്‌ "ബേസ്ക്കുദിശാ" എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നത്‌. കിഴക്കേ ഭിത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പീഠമാണ്‌ ബലിപീഠം അഥവാ ത്രോണോസ്‌. ഓര്‍ശലേം ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തിന്റെ സ്ഥാനമാണ്‌ മദ്ബഹയ്ക്കുള്ളത്‌. വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയ്ക്കായി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മദ്ബഹയില്‍ ദൈവമഹത്വം നിറഞ്ഞു നില്‍ക്കുന്നു.

പുതിയ സീനായ്‌ മലയാണ്‌ മദ്ബഹ. സീനായ്‌ മലയില്‍ ദൈവം മോശയോട്‌ മുഖാമുഖം സംസാരിച്ചു. അദ്ദേഹം അവിടെ നിന്ന് ന്യായപ്രമാണങ്ങള്‍ വാങ്ങി. (പുറപ്പാട്‌ 19/16-25). ജനം മലയെ സ്പര്‍ശിക്കാതെ അകന്നു മാറി നിന്നു. ഇടിയും മിന്നലും ധൂമപടലവും വിസ്മയമാം വിധം മലയില്‍ ദൃശ്യമായി. സഭയില്‍ പുരോഹിതനും ശുശ്രൂഷകരും മദബഹയില്‍ പ്രവേശിക്കുന്നു. ജനം താഴെ ഹൈക്കലയിലും. ധൂപക്കുറ്റിയിലെ സുഗന്ധ ധൂമവും വിളക്കുകളിലെ പ്രകാശവും നിറഞ്ഞ മദ്ബഹ പുതിയ നിയമത്തിലെ സീനായ്‌ മലയാണ്‌. അവിടെ കുര്‍ബാന അര്‍പ്പിക്കുന്ന പട്ടക്കാരന്‍ ദൈവവുമായി മുഖാമുഖം സംസാരിക്കുകയാണ്‌.

പറുദീസായുടെ പ്രതീകമാണ്‌ മദ്ബഹ. പറുദീസാ കിഴക്കായിരുന്നതുപോലെ (സൃഷ്ടി:2/8) മദ്ബഹയും കിഴക്കാണ്‌. പറുദീസയില്‍ ജീവന്റെ വൃക്ഷം ഉള്ളതുപോലെ മദ്ബഹയില്‍ സ്ലീബായുണ്ട്‌. വിജയിക്കുന്നവനു ഭക്ഷിക്കാന്‍ പറുദീസായുടെ നടുവില്‍ നില്‍ക്കുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലം കൊടുക്കുന്നു.(വെളിപാട്‌ 2: 7). മദ്ബഹയില്‍ നിന്ന് ജീവവൃക്ഷഫലമായ മിശിഹായുടെ തിരുശരീര രക്തങ്ങള്‍ നല്‍കപ്പെടുന്നു.

കെസ്ത്രോമയില്‍ നിന്ന് മൂന്നു പടികള്‍ ഉയര്‍ന്നാണ്‌ മദ്ബഹ സ്ഥിതി ചെയ്യുന്നത്‌. അതിവിശുദ്ധ സ്ഥലത്ത്‌ പ്രവേശിക്കുന്നത്‌ ഈ മൂന്നു പടികളിലൂടെയാണ്‌. ഇടതുകാല്‍ വച്ച്‌ ഒന്നാമത്തെ പടിയില്‍ കയറുന്നു. അങ്ങിനെ മൂന്നാമത്തെ പടിയാകുമ്പോള്‍ വീണ്ടും ഇടതുകാല്‍ ആദ്യം വയ്ക്കുന്നു.  

ഇപ്രകാരം വിശുദ്ധ സ്ലീബായും ബേസ്ഗസാകളും ബലിപീഠവും സ്ഥിതി ചെയ്യുന്ന മദ്ബഹാ മൂന്നു പടികളിന്മേല്‍ ഉയര്‍ന്നു നില്‍ക്കുന്നു. കെസ്ത്രോമയ്ക്കും മദ്ബഹയ്ക്കും മധ്യേ മദ്ബഹാ വിരി പ്രതിഷ്ഠിച്ചിരിക്കുന്നു. 

അതിവിസുദ്ധമായ സ്ഥലമായതുകൊണ്ടാണ്‌ മദ്ബഹ, വിരി ഇട്ട്‌ മറച്ചിരിക്കുന്നത്‌. "തിരശീല", "മറ" എന്നീ പേരുകളിലും മദ്ബഹാ വിരി അറിയപ്പെടുന്നു. ആകാശവിതാനത്തിന്റെ പ്രതീകമായിട്ടും ഭൗമിക ഓര്‍ശ്ലേമിനെ സ്വര്‍ഗ്ഗീയ ഓര്‍ശ്ലേമുമായി വേര്‍തിരിക്കുന്ന ഇടമായും മദ്ബഹ വിരിയെ സുറിയാനി പിതാക്കന്മാര്‍ കാണുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള രഹസ്യാത്മകതയുടെ പ്രതീകമാണിത്‌. കൂടാതെ ദൈവത്തിന്റെ നിത്യമായ അസ്തിത്വത്തെയും അദൃശ്യാവസ്ഥയേയും വിരി ചൂണ്ടിക്കാണിക്കുന്നു. ക്രോവേന്മാരും സ്രാപ്പേന്മാരും പറന്നു നടക്കുന്ന സ്വര്‍ഗ്ഗീയ കൃപാസന്നമായ മദ്ബഹയുടെ പരിശുദ്ധിയേയും ബഹുമാന്യതയേയും വിരി സൂചിപ്പിക്കുന്നു. കൂടാതെ വിശുദ്ധ കുര്‍ബാന ഒരു മഹാ രഹസ്യമാണെന്നും വിശ്വാസത്തിന്റെ കണ്ണുകളില്‍ കൂടിയേ അത്‌ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നും മദ്ബഹാ വിരി ഉദ്ഘോഷിക്കുന്നു. നമുക്ക്‌ ദൈവ സന്നിധിയിലേയ്ക്കുള്ള സാമിപ്യം അനുവദിക്കുന്ന വാതിലിന്റെ (യോഹ:10:7) പ്രതീകമാണ്‌ വിരി. ഈ വിശുദ്ധ വാതിലിലൂടെയാണ്‌ സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ നമുക്ക്‌ വെളിപ്പെടുക.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • കറുപ്പിനേഴഴക്.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ചോദ്യം
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • എന്താണ് മൂന്ന് നോമ്പ്?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കാലഗണനയുടെ ABCDE.
  • വാങ്ങിപ്പോയവർ
  • 'ശക്രോ'
  • ഊറാറ ചുറ്റിയ കുരിശ്.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ആദ്യാചാര്യത്വം....
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • ധ്യാനം
  • ബന്ധങ്ങൾ
  • വിശുദ്ധ മദ്ബഹാ.
  • കല്ലട വല്യപ്പൂപ്പൻ.
  • നസ്രാണിപ്പട
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ബസ്ക്യൊമോ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • കാനവിലെ കല്യാണ വീട്.
  • പാതിനോമ്പ്‌
  • പതിനെട്ടിട
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • വിശ്വാസ സംരക്ഷകരാവുക.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • കർത്തൃപ്രാർത്ഥന.
  • മൗനം വിദ്വാനു ഭൂഷണം.
  • തൊഴിലുകൾ. (Occupations).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved