Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കറുപ്പിനേഴഴക്.

വിരിച്ചൊരുക്കിയ മാളികയിലാണ് കർത്താവ് പെസഹാ ആചരിച്ചത്. സത്യത്തിൽ വിരിക്കൂട്ടിന് വെളളത്തുണി മതി. പിൽക്കാലത്ത് മൂന്നു നിറങ്ങൾക്കും ഓരോ വ്യാഖ്യാനം കൊടുത്ത് വെളള, പച്ച, ചുവപ്പ് എന്നീ രീതിയിലായി. ഇപ്പോൾ സഭ അതാണ് പിൻതുടരുന്നത്.  

എന്നാലും വിരിക്കൂട്ട് കറുപ്പാക്കുന്ന ഈ പാരമ്പര്യമൊക്കെ, ആര്? എന്ന്? എവിടുന്ന് തുടങ്ങി? കാസായിലും പീലാസായിലും ഇടുന്ന മ്കബിലാനകൾ ഏതാണെന്നു പോലും തിരിച്ചറിയാൻ പറ്റില്ലല്ലോ. ഇങ്ങനെ കുറെ കാലങ്ങൾ പിൻതുടർന്നാൽ ഇതും ആചാരമായി മാറും. കഷ്ടാനുഭവാഴ്ചയിൽ ഗോഗുൽഥായിലെ തുണി മാത്രമല്ലാതെ വിരിക്കൂട്ടിന്റെയും മ്കബിലാനകളുടെയും, കാപ്പായുടെയും, ചിത്തോലയുടെയും, മറയുടെയും നിറം കറുപ്പായിരിക്കണമെന്ന് നടപടിക്രമത്തിൽ കാണുന്നതുമില്ല. ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാനയില്ലാത്തതിനാലും ദുഃഖ / അനുതാപ സൂചകമായി വേണമെങ്കിൽ കറുപ്പ് കാപ്പാ ധരിക്കാമെന്ന് യൂഹാനോൻ സേവേറിയോസ് തിരുമേനി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ കാലത്തെ മല്പാന്മാരുൾപ്പെടെയുള്ള വൈദികർ ചുവപ്പു കാപ്പായാണ് ഉപയോഗിച്ചിരുന്നത്.

ഓശാനയ്ക്ക് പച്ച കാപ്പാ, പെസഹാ, ഹേവോറോ ദിനങ്ങളിൽ വെളള കാപ്പാ, (മൂറോൻ കൂദാശയ്ക്ക് അതിന്റെ പ്രധാന ഘട്ടത്തിൽ വെളള കാപ്പാ വേണമെന്ന് പഴയ കൈയെഴുത്തു പ്രതികളിലുൾപ്പെടെയുള്ള ക്രമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്) ഉയിർപ്പ്, ജനനപ്പെരുന്നാൾ എന്നീ ദിവസങ്ങളിൽ ചുവപ്പ് കാപ്പാ, ദൈവമാതാവിന്റെ പെരുന്നാളുകൾക്ക് വയലറ്റ് കാപ്പാ എന്നിവ ധരിക്കാറുണ്ട്. മുൻ വർഷങ്ങളിലെ ശുശ്രൂഷകളിൽ അഭിവന്ദ്യ തിരുമേനിമാരിൽ ചിലരൊക്കെ ധരിച്ചിരുന്ന കാപ്പായുടെ നിറങ്ങൾ യൂട്യൂബിലുള്ളത് ശ്രദ്ധിച്ചാൽ മനസ്സിലാകും. വിലകൂടിയ തുണി കൊണ്ടുണ്ടാക്കുയ കാപ്പായിൽ കറുപ്പൊഴികെ മറ്റെല്ലാനിറവും കുർബാനയിൽ ഉപയോഗിക്കാം. സുറിയാനി ഓർത്തഡോക്സ് സഭയിൽ ഇപ്രകാരമാണെങ്കിലും ഗ്രീക്ക്, കോപ്റ്റിക്ക് സഭകളുടെ നടപടി ക്രമത്തിൽ ഓരോ സന്ദർഭത്തിലും ഉപയോഗിക്കേണ്ടുന്ന നിറങ്ങളെപ്പറ്റി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

യഹോവ മോശെയോടു അരുളിച്ചെയ്തു; എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നിൻ്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം. (പുറപ്പാടു 28:1-5). സുറിയാനി ഓർത്തഡോക്സ് സഭയിൽ അനുതാപത്തിൻ്റെ സൂചനയായി പുരോഹിതർ കറുത്ത കുപ്പായം ധരിക്കുന്നു. സാധാരണ വസ്ത്രമായി കമ്മീസും വെള്ള പാൻസും ധരിക്കുമെങ്കിലും (കറുപ്പ് കാസക്കല്ലാതെ വെളള കാസക്ക് സുറിയാനി സഭയുടെ ഔദ്യോഗിക വേഷമല്ല, അത് പ്രൊട്ടസ്റ്റന്റുകാരുടേതാണ്. മാത്രമല്ല, വെള്ള കാസക്ക് ഒരു പട്ടംകൊടയിലും കൂദാശ ചെയ്ത് നൽകിയിട്ടുമില്ല. ലഭിക്കാത്തത് എന്തിന് ധരിക്കണം? ലഭിച്ച കറുപ്പ് കാസക്ക് എന്തുകൊണ്ട് യാത്രാ വേളകളിൽ ധരിക്കുന്നതുമില്ല?) പ്രാർത്ഥനകൾ നടത്തുമ്പോൾ ഔദ്യോഗിക വേഷമായ കറുത്ത കുപ്പായം ധരിക്കുന്നു. വിശുദ്ധ കുർബ്ബാനയ്ക്കു കയറുമ്പോൾ ഇതിനു പുറത്ത് വെള്ള നിറമുള്ള കുപ്പായവും അതിനു മുകളിൽ വിവിധ നിറമുള്ള ഹമ്നീഖോയും കൈയ്യുറയും കാപ്പയും ധരിക്കുന്നു. എന്നാൽ ഇക്കാലത്ത് പെസഹാ, ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളിൽ കറുത്ത ഹമ്നീഖോയും കാപ്പയും ധരിക്കുന്നതായി കണ്ടു വരുന്നു, പ്രത്യേകിച്ച് ശവസംസ്കാര ശുശ്രൂഷയിലും ശുശ്രൂഷയിലും. ഇങ്ങനെ ചെയ്യാമോ? ഇതൊക്കെ  അനുവദനീയമെങ്കിൽ ഇത് അനുകരിച്ച് വിശ്വാസികളും, ധൂപക്കുറ്റി എടുക്കുന്ന ശുശ്രൂഷകനും കറുത്ത വസ്ത്രങ്ങൾ ധരിച്ച് ഈ ശുശ്രൂഷകളിൽ പങ്കെടുക്കാമോ? ദുഃഖം പ്രകടിപ്പിക്കുവാനുള്ള മാർഗ്ഗമാണോ കറുത്ത നിറമുള്ള വസ്ത്രം? കറുത്ത ഹമ്നീഖോ ധരിച്ച് വിശുദ്ധ ഏവൻഗേലിയോൻ വായിക്കുന്നത് ശരിയോ? ഇതൊക്കെ ആകാമെങ്കിൽ സാധാരണ ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുമ്പോൾ കറുത്ത ഹമ്നീഖോയും കറുത്ത കാപ്പയും ധരിക്കാമോ? മഹത്വത്തിന്നും അലങ്കാരത്തിനുമായുള്ള വിശുദ്ധവസ്ത്രം ഇങ്ങനെ കറുപ്പാക്കി മാറ്റുന്നത് അനുവദനീയമോ? ഉചിതമായ നടപടി വരുമെന്നു കരുതി ഈ കാര്യം മല്പാന്മാർക്കും പണ്ഡിതാഭിപ്രായങ്ങൾക്കും വിടുന്നു.

എങ്കിലും പ്രധാനപ്പെട്ട എല്ലാ സമയത്തും ചുവപ്പ് നിറമുള്ളത് ധരിക്കുന്നതാണ് ശരിയെന്ന് മല്പാന്മാർ പഠിപ്പിക്കുന്നു. കറുപ്പൊഴികെ വിശേഷപ്പെട്ട പട്ടുനൂൽകൊണ്ടു നിർമ്മിച്ച മറ്റു നിറങ്ങളിലുള്ള കാപ്പായെ വിലക്കിയിട്ടുമില്ല.

മലങ്കരയിൽ നിന്നു വിദേശത്തു പോയ വൈദികർ കറുപ്പ് കാപ്പായിടുന്നത് കണ്ടിട്ട് സിറിയയിലെ ചില വൈദികരും കാര്യയമറിയാതെ അനുകരിക്കാൻ തുടങ്ങിയതാണ് എറ്റവും അത്ഭുതം തോന്നുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഷണ്ഡൻ്റെ മാനസാന്തരം.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • വിശ്വാസ സംരക്ഷകരാവുക.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ശ്രദ്ധാലുവായിരിക്കുക
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • മാനിന്റെ സവിശേഷതകൾ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ഒരു സോറി പറഞ്ഞാൽ
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • പതിനെട്ടിട
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • പിച്ചള സർപ്പം.
  • The first person to wear the Skimo "hood" was St.Antonios
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • കടമറ്റത്ത് കത്തനാർ.
  • റമ്പാൻ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ചെറുതായവരെ കരുതുക.
  • ഭവന ശുദ്ധീകരണം.
  • ഉപമകൾ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • മെനൊരാ.
  • ഉത്സവങ്ങൾ. (Feasts).
  • കുമ്പിടീൽ
  • മോർ ബാലായി.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • കാനവിലെ കല്യാണ വീട്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved