"ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെവന്നു നിന്റെ വഴിപാടു കഴിക്ക." മത്തായി 5:23,24
"നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ചകളിൽ നിന്നല്ലയോ? യാക്കോബ് 4:1
"അവൻ നമ്മുടെ സമാധാനം. അവൻ ഇരുപക്ഷത്തേയും ഒന്നാക്കി. ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി. വേർപാടിന്റെ നടുചുവർ ഇടിച്ചു കളഞ്ഞതു സമാധാനം ഉണ്ടാക്കികൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി". എഫേസ്യർ 2:14,15
"തമ്മിൽ ഐക്യമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ. റോമൻ 12:16
"എന്നാൽ നിങ്ങൾ ഐക്യമത്യപ്പെട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിനു സ്ഥിരതയും ആശ്വാസവും നൽകുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിനു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നൽകുമാറാകട്ടെ. റോമർ 15:5,6.
"നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐക്യമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ". ഫിലിപ്പയർ 2:2.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.