Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • 72 അറിയിപ്പുകാരുടെ ഓർമ്മ.

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപതു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപതുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നൽകിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നൽകി അയച്ചു. “അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരുപ്പും എടുക്കരുത് രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചു വന്നിരിക്കുന്നു എന്നു അവരോടു പറവിൻ” (ലൂക്കൊ, 10:1, 3, 9). കർത്താവു പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തത്വത്തെ വെളിപ്പെടുത്തുവൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്. പ്രളയാനന്തരം ഭൂമി മുഴുവൻ നിറഞ്ഞത് ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളായ എഴുപതുപേരിൽ നിന്നാണ്. സകലജാതികളെയും കുറിക്കുകയാണ്. എഴുപത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14).

ക്രിസ്തുവിന്റെ മനുഷ്യാവതാര കാലത്ത് 12 ശിഷ്യന്മാരുടെ കൂടാതെ 70പേരെ പ്രേഷിത വൃത്തിക്കായി  അയച്ചു ഇവരെയാണ് അറിയിപ്പുകാർ എന്ന് വിളിക്കുന്നത്.

ഇവരുടെ സംഖ്യ 70 എന്ന് പ്രധാനപ്പെട്ട പല കൈയെഴുത്തു പ്രതികളിലും കാണാം.

അതിൽ നിന്ന് വ്യത്യസ്തമായ 72 എന്ന സംഖ്യ മറ്റ് പല കയ്യെഴുത്തു പ്രതികളിലും  സുറിയാനി ലത്തീൻ  ഭാഷകളിലും കാണുന്നു.

പന്ത്രണ്ട് ശ്ലീഹന്മാരുടെ ദൗത്യം ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ ഇടയിൽ ആയിരുന്നെങ്കിൽ 70 അറിയിപ്പുകാരുടെ ദൗത്യം യിസ്രായേലിന്നു  പുറത്തുള്ള വിജാതിയരുടെ ഇടയിലുള്ള  പ്രേഷിതത്വത്തെ  ടസൂചിപ്പിക്കുന്നതായി കണക്കാക്കാം.

സുവിശേഷകന്മാരിൽ മർക്കോസും  ലൂക്കോസും അറിയപ്പെടുന്നത് "അറിയിപ്പുകാർ"എന്ന പേരിലാണ്.

മോല്പറഞ്ഞ എഴുപതുപേരുടെ കൂടെ  സുവിശേഷകന്മാരായ രണ്ടുപേരെയും ചേർത്താണ് 72 അറിയിപ്പുകാർ എന്ന് പറയുന്നതെന്നു കരുതുന്നു.

70 പേർ ആരൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ സൂചനയില്ല.

അറിയിപ്പുകാരുടെയും ശ്ലീഹന്മാരുടെയും   ദൗത്യം, നിയോഗം എന്നിവയുടെ  വിവരണത്തിൽ സുവിശേഷങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളില്ല.

'മ് സബ്രോനോ' എന്ന വാക്ക് 70 / 72 അറിയിപ്പുകാരെയാണ് സൂചിപ്പിക്കുന്നത്.  
ഈ അറിയിപ്പുകാരിൽ ഒരാളായിരുന്നു  ഇവിടെ സ്മരിക്കപ്പെടുന്ന ഹെർമാസ്.

ഹെർമാസ് എന്ന പേരുള്ള രണ്ട് അറിയിപ്പുകാരുണ്ട്.

1). ത്രാസ്യയിലെ ഫീലിപ്പോ പോലീസിൽ -- ഇപ്പോഴത്തെ ബൊളീവിയ രാജ്യത്തുള്ള Plovdiv പട്ടണമാണിത് ഗ്രീക്ക് മെത്രാൻ  ആയിരുന്ന ഹെർമാസ്.

ഇദ്ദേഹമാണ് The Shepherd of Hermas എന്ന് കൃതി രചിച്ചത് ഈ കൃതി ആദ്യ നൂറ്റാണ്ടുകളിൽ ഏറെ വായിക്കപ്പെട്ടിരുന്ന ഒരു പുസ്തകമാണ്. ആദിമ സഭാ പിതാക്കന്മാർ ഈ പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുകയോ പരാമർശിക്കുകയോ  ചെയ്യുന്നുണ്ട്.

2). ദാൽമേഷ്യ യിലെ ബിഷപ്പായിരുന്ന  ഹെർമാസ്. ഇദ്ദേഹമാണ് റോമൻ 16;14 ൽ പരാമർശിക്കപ്പെടുന്നയാളും തീത്തോസിൻ്റെ  പിൻഗാമിയുമായ പിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ആദ്യജാതൻ. (Firstborn).
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • പൗരോഹിത്യ ശ്രേണികൾ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • വാങ്ങിപ്പോയവർ
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ബസ്ക്യൊമോ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • നോമ്പ്.
  • The first person to wear the Skimo "hood" was St.Antonios
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • യേശുവിന്റെ വംശാവലി.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • നോമ്പും ഉപവാസവും ആരാധനയും.
  • വിശുദ്ധ യാക്കോബ്
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ആരാണ് നമ്മുടെ ദൈവം?
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • Church Fathers Memorial Day
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ബോവൂസോ (Petition or Request)
  • പാതിനോമ്പ്‌
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • Tablet. തബ്ലൈത്താ.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ഷണ്ഡൻ്റെ മാനസാന്തരം.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • വിശുദ്ധ കുർബാനാനുഭവം
  • The various flavors of Christianity
  • സ്തൗമെൻകാലോസ്.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ചെറുതായവരെ കരുതുക.
  • കഴുത മറന്നുപോയ സത്യം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved