ദൈവത്തിന്റെ വചനത്തെയും കൃപയെയും സംശയിക്കരുത്. സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
വി.ലൂക്കോസ് 1:1-25, 11:45-51:
ദൈവ തിരുനാമത്തിനു മഹത്വം ഉണ്ടാകട്ടേ.
പ്രിയമുള്ളവരേ, പരിശുദ്ധ യൽദോ പെരുന്നാളിലേക്കുള്ള യാത്രവേളയിൽ നാം വീണ്ടും ഒരു ഞായറാഴ്ചയിലേക്ക് അടുക്കുകയാണ്. ഇത് സ്കറിയാ പുരോഹിതനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ചയാണ് ഈ ദിവസം നമുക്ക് വായിക്കുവാനും ധ്യാനിക്കുവാനും വേണ്ടി പിതാക്കന്മാർ ക്രമികരിച്ചരിക്കുന്ന വേദഭാഗങ്ങൾ വി.ലൂക്കോസ് മസ്ബ്രോനോ എഴുതിയ സുവിശേഷം 1:1-25, 11:45-51 രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള വേദ ഭാഗങ്ങളാണ്. എന്നാൽ സ്കറിയ പുരോഹിതനുമായി ബന്ധപ്പെട്ടതാണ് ഈ രണ്ട് വേദഭാഗങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ആശയങ്ങളാണ് നിങ്ങളുമായി പങ്ക് വെയ്ക്കുവാൻ ആഗ്രഹിക്കുന്നത്.
ഒന്നാമത്തെ വേദ ഭാഗം ലൂക്കോസ് തന്റെ സുവിശേഷത്തിന്റെ ആരംഭഭാഗമായി സ്കറിയ പുരോഹിതനോട് ഗബ്രിയേൽ മാലാഖ ദൂത് അറിയിക്കുന്ന ഭാഗമാണ് പുതിയ നിയമത്തിലെ ഭക്തരായ ദമ്പതികളിൽ ശ്രേഷ്ഠരാണ് സ്കറിയ ഏലിശ്ബാ ദമ്പതികൾ. സ്കറിയ ലേവ്യ കുലത്തിൽപ്പെട്ട അബിയാകൂറിൽ നിന്നുള്ളവനും അറിവും പാണ്ഡിത്യവുമുള്ള വ്യക്തിയും ഏലിശ്ബാ അഹറോന്റെ പുത്രിമാരിൽ ഒരുവളും ദൈവഭക്തയും ആയിരുന്നു. ഇരുവരും ദൈവ ഭക്തരും വിശുദ്ധ ജീവിതം നയിച്ചവരുമായിരുന്നു. വാർദ്ധക്യത്തിന്റെ അവസ്ഥയിലും ദൈവത്തിൽ ആശ്രയിച്ച് ദൈവിക കൃപയിലും സന്തോഷത്തിലും ജീവിച്ച അവർക്ക് ആകെയുള്ള കുറവ് ഒരു സന്തതിയില്ലെന്നതാണ്. അത് അന്നത്തെ കാലത്ത് ഒരു വലിയ കുറവാണ്. കാരണം, സന്തതിയില്ലാത്തവരെ ശപിക്കപ്പെട്ടവരായിട്ടാണ് പണ്ടത്തെ സമൂഹം വിലയിരിത്തുന്നത്. കൂടാതെ അവരുടെ വഴിപാട് ദേവാലയത്തിൽ സ്വീകരിക്കുകയില്ല. വാർദ്ധക്യ അവസ്ഥയിലും ഈ കുറവ് അലട്ടി എങ്കിലും ഇരുവരും ദൈവത്തോട് അകലാതെ ദൈവം തങ്ങളെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയിലും വിശുദ്ധ ജീവിതത്തിലും നയിച്ചു ദാവീദിന്റെ കാലം തൊട്ട് പുരോഹിതർക്ക് കൂർ അഥവാ, വിഭാഗങ്ങളായിട്ട് വെയ്ക്കുന്നത് യെരുശലേം ദേവാലയത്തിൽ അനേക പുരോഹിതരുണ്ട്. അതിനാൽ ശ്രശ്രൂഷയ്ക്കുവേണ്ടി നറുക്കിടും. ഏത് കൂറ് ആ കൂറിൽ ആർക്ക് അങ്ങനെയാണ് ശ്രശ്രൂഷ ചെയ്യുവാൻ തിരഞ്ഞെടുത്തത്. അങ്ങനെ നറുക്കിട്ടപ്പോൾ അക്കുറി അബിയാകൂറിൽപ്പെട്ട സ്കറിയ പുരോഹിതന് നറുക്ക് വീണു. അദ്ദേഹം അത് പ്രകാരം അദ്ദേഹം ദൈവസന്നിധിയിൽ ധൂപം അർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവദുതനായ ഗബ്രിയേൽ (ഗബ്രിയേൽ എന്ന വാക്കിന്റെ അർത്ഥം, 'ദൈവം എന്റെ ശക്തി' ഈ ദൂതൻ യഹോവയുടെ സന്ദേശ വാഹകനാണ്) പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു "സ്കറിയായെ ഭയപ്പെടേണ്ട എന്തെന്നാൽ നിന്റെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാര്യ എലീശ്ബാ നിനക്കായി ഒരു പുത്രനെ പ്രസവിക്കും 'യോഹന്നാൻ' (അർത്ഥം ദൈവത്തിന്റെ കൃപ) എന്ന് നീ അവന്റെ പേര് വിളിക്കും നിനക്ക് സന്തോഷവും ആനന്ദവും ഉണ്ടാകും".സ്കറിയായ മാലാഖയോട് എന്തൊന്നിനാൽ ഞാൻ അറിയും ഞാൻ വൃദ്ധനാണ് എന്റെ വളരെ പ്രായം ചെന്നവളുമാകുന്നവല്ലോ എന്ന് പറഞ്ഞു മാലാഖ ഉത്തരമായി "ഞാൻ ദൈവ തിരുമുൻപാകെ നിൽക്കുന്ന ഗബ്രിയേൽ ആകുന്നു നിന്നോട് സംസാരിക്കുവാനും ഇവ നിന്നെ അറിയിക്കുവാനാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത് യഥാകാലം നിവൃത്തിയാകുന്ന എന്റെ ഈ വചനങ്ങൾ നീ വിശ്വസിയായ്ക മൂലം ഇവ സംഭവിക്കും വരെ നീ ഊമനായിരിക്ക്കും. പ്രിയമുള്ളവരെ എന്തുകൊണ്ടാണ് ഭക്തനായ സ്കറിയാ പുരോഹിതന് ദൈവം ഒരു അനുഗ്രഹം കൊടുത്തപ്പോൾ ഈ ബന്ധനവും കൊടുത്തത്? അതിനു കാരണം വളരെ ലളിതമാണ് പ്രിയരേ, സ്കറിയാ പുരോഹിതൻ അല്പനിമിഷത്തേക്ക് ദൈവ വചനം അവിശ്വസിച്ചത് കൊണ്ടാണ്.അത് മാത്രമല്ല, സ്കറിയ ഒരു സാധാരണ വ്യക്തിയല്ല. പണ്ഡിതനും ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഭക്തനാണ്. അങ്ങനെയുള്ള ഒരാളിൽ സംശയത്തിന്റെ ഒരു അംശം പോലും ഉണ്ടാവാൻ പാടില്ല. വേദപുസ്തകം പരിശോധിച്ചാൽ രണ്ട് വ്യക്തികളെ ഇങ്ങനെ കാണുവാൻ ഒന്ന് അബ്രഹാമിന്റെ സാറാ മറ്റൊന്ന് വൃദ്ധനായ ശെമവൂൻ ഉല്പത്തി 18:12-15 അബ്രഹാമിന്റെ അടുക്കൽ വന്ന 3 ദൈവ പുരുഷന്മാർ എബ്രഹാമിനെയും സാറായെയും അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു" അടുത്ത വർഷം ഈ സമയത്ത് തീർച്ചയായും നിന്റെ അടുക്കൽ വരും അന്ന് നിന്റെ ഭാര്യ സാറായ്ക്ക് ഒരു പുത്രൻ ഉണ്ടാകും എന്നാൽ തങ്ങളുടെ വാർദ്ധക്യ അവസ്ഥയിൽ ഇങ്ങനെ ഒന്ന് ഉണ്ടാവില്ല എന്ന് കരുതി അ വചനത്തെ ഓർത്ത് സാറാ ചിരിച്ചു സാറായുടെ പരിഹാസം അറിഞ്ഞ അ വ്യക്തികൾ അതിനെ കുറിച്ച് ചോദിക്കുമ്പോൾ സാറാ ഭയപ്പെട്ട് അത് നിഷേധിക്കുകയാണ് ചെയ്തത് എന്നാൽ അബ്രഹാമിനെ കരുതി സാറായോട് ദൈവം ശിക്ഷയ്ക്ക് മുതിർന്നില്ല എന്നാൽ അന്നത്തെ പരിഹാസത്തിന്റെ മറുപടി ദൈവം കൊടുത്തത് ഇസഹാക്ക് എന്ന കുഞ്ഞിന്റെ രൂപത്തിൽ ആണ് ദൈവം നൽകിയ സന്തോഷത്തെ അവൾ സ്വീകരിച്ചു കൊണ്ടാണ് അവൾ അ കുഞ്ഞിന് ചിരി സന്തോഷം എന്നർത്ഥമുള്ള ഇസാഹക്ക് എന്ന പേരിട്ടത് രണ്ടാമത്തെ വ്യക്തി വൃദ്ധനായ ശെമവൂൻ ആണ് അദ്ദേഹം ഒരു നാൾ എശായായുടെ പുസ്തകം വായിക്കുമ്പോൾ കന്യക ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കും ദൈവത്തിന്റെ ഈ വചനം അസാധ്യം ആണെന്ന് അദ്ദേഹം മനസ്സിൽ കരുതി എന്നാൽ ദൈവം ശെമവൂനോട് നീ ഈ കന്യകയുടെ കുഞ്ഞിനെ കാണാതെ മരിക്കില്ല അങ്ങനെ യഹോവ ശെമവൂന്റെ സംശയം നീക്കുവാൻ ആയുസ്സ് കൊടുത്തു അങ്ങനെ അദ്ദേഹം യേശു കുഞ്ഞിനെ കണ്ടു സന്തോഷിക്കുന്നത് ലുക്കോസ് 2:25-35 ഭാഗത്ത് കാണുവാൻ സാധിക്കും. സ്കറിയായ്ക്ക് ഈ ബന്ധനം നൽകി കർത്താവ് നൽകിയതിന്റെ ഉദ്ദേശം അദ്ദേഹം ഒരു ദൈവ ഭക്തൻ പുരോഹിതൻ എന്ന നിലയിൽ ദൈവത്തെ കാണുന്നവൻ ആണ് അങ്ങനെയൊരു ദൈവ വചനത്തിൽ അവിവിശ്വസിക്കുകയാണെങ്കിൽ നാളെ അത് സാധാരണ വിശ്വാസികളും അ അവസ്ഥയിലെത്തും അതിനാൽ കർത്താവ് അദേഹത്തിന്റെ നാവിനെ ബന്ധിച്ചു എന്നാൽ ഈ ബന്ധനം ശിക്ഷയ്ക്ക് അപ്പുറം ദൈവ നാമ മഹത്വത്തിനായി മാറി അദ്ദേഹം സംസാരിച്ചു തുടങ്ങിയത് യോഹന്നാൻ ജനിച്ചപ്പോൾ സന്തോഷിച്ച് കൊണ്ട് ദൈവത്തെ സ്തുതിച്ച് കൊണ്ട് ആണ് അതിനാൽ പ്രിയമുള്ളവരെ നാമും ജീവിതത്തിൽ സ്കറിയ എലിശ്ബാ ദമ്പതികളെ പോലെ ദൈവത്തോട് ചേർന്ന് ജീവിക്കുന്നവരാകാണം അവരെ പോലെ ഏത് സാഹചര്യത്തിലും പ്രാർഥന നോമ്പ് ഉപവാസം ദൈവ കല്പന പാലനം ജീവിത സുകൃതങ്ങൾ എന്നിവയിൽ ജീവിക്കണം ഏത് പ്രതികൂല സാഹചര്യത്തിലും ഇങ്ങനെ ജീവിക്കണം പൗലോസ് ശ്ലീഹാ പറയും പോലെ എപ്പോഴും സന്തോഷിക്കണം ഇടവിടാതെ പ്രാർത്ഥിക്കണം. മറ്റൊന്ന് ജീവിതത്തിൽ നമ്മുടെ പ്രാർഥനകൾൾക്ക് എപ്പോഴും ഉടനെ ദൈവം ഇടപെടണമെന്നില്ല പ്രാർഥനയ്ക്ക് മൂന്ന് മറുപടി ഉണ്ട് ഒന്ന് ചില പ്രാർഥനയ്ക്ക് മറുപടി ഉണ്ട്, ചിലതിനു മറുപടി ഇല്ല, ചിലതിനു കാത്തിരിക്കണം. നമ്മുടെ ജീവിതത്തിൽ പ്രാർഥനയ്ക്ക് ഉടൻ മറുപടി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ആണ് ലഭിച്ചില്ലെങ്കിൽ നാം ദൈവത്തെ ഉപേക്ഷിക്കുന്നവരാകും മറുപടി നൽകിയാൽ വിശ്വാസം ഇല്ലെങ്കിൽ അവിവിശ്വാസം എന്നാൽ നാം ഇങ്ങനെ ആവരുത് സ്കറിയ എലീശാബാ ദമ്പതികൾക്ക് എബ്രഹാം സാറാ ദമ്പതികൾക്ക് അവരുടെ യൗവന പ്രായത്തിൽ അല്ല വാർദ്ധക്യ പ്രായത്തിൽ ആണ് സന്തതിയെ ലഭിച്ചത് അവർക്ക് വാർദ്ധക്യത്തിൽ ലഭിച്ചപ്പോൾ സന്തോഷം ആയിരുന്നു സങ്കടം അല്ല ലഭിക്കുന്നത് വരെ യാതൊരു ദുഖവുമില്ലാതെ ദൈവത്തിൽ ആശ്രയിച്ചു ജീവിച്ചു ദൈവാനുഗ്രഹം ലഭിച്ചപ്പോഴോ കൂടുതൽ ദൈവാശ്രത്തിൽ ജീവിച്ചു പ്രിയരേ ഈ ലോകത്ത് എത്രയോ പേർക്ക് ദൈവം കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുന്നു എന്നാൽ കുഞ്ഞുങ്ങൾ ഇല്ലാതെ ദുഃഖം ഉള്ളവരുണ്ട് എന്നാലും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവർ ഉണ്ട് അങ്ങനെ ഉള്ളവർക്ക് ഒരു നാൾ ദൈവം അനുഗ്രഹിക്കും ഈ ഉള്ളവന്റെ ഒരു അനുഭവം പറയാം എന്റെ ഇടവകയിൽ ഒരു അംഗത്തിനു വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ലഭിച്ചില്ല എങ്കിലും അവർ അവരുടെ ദൈവാശ്രത്തിനു കുറവ് വെയ്ക്കാതെ അതിനു തീഷ്ണത കൂട്ടി വൈകാതെ അവരുടെ ജീവിതത്തിൽ ഒരു പെൺകുഞ്ഞിനെ ദൈവം നൽകി ഇന്നത് വളർന്നു ഒരു കുടുംബിനി ആണ്. ഇത് പോലെ അനേകർക്ക് ദൈവം കൃപ നൽകുന്നുണ്ട് പക്ഷേ അത് ലഭിക്കണമെങ്കിൽ ചഞ്ചലമില്ലാത്ത വിശ്വാസികൾ ആവണം പൗലോസ് എബ്രായർ 11: 6ൽ വിശ്വാസത്തെ കുറിച്ച് നല്ലൊരു വചനം പറയുന്നു "ദൈവമുണ്ടെന്നും തന്നെ അന്വോഷിക്കുന്നവർക്ക് താൻ പ്രതിഫലം നൽകുമെന്ന്. ഇതാണ് യഥാർത്ഥ വിശ്വാസം ദൈവം നമ്മെ ഒരു നാൾ അനുഗ്രഹിക്കും അത് എന്റെ സമയത്തിനല്ല ദൈവത്തിന്റെ സമയത്ത് എന്നൊരു ഉറപ്പ് നമ്മിൽ ഉണ്ടാവണം. മറ്റൊന്ന് ദൈവ വചനം കൃപ എന്നിവയെ അവിശ്വസിക്കരുത് അത് നാം സ്വീകരിക്കണം ഇവിടെ പണ്ഡിതനായ സ്കറിയയാ പോലും സംശയം പ്രകടിപ്പിച്ചു കൊണ്ട് ശിക്ഷ ഉണ്ടായി എന്നാൽ അദേഹത്തിന്റെ ചാർച്ചക്കാരിയായ കന്യക മറിയം അമ്മ വലിയ അറിവൊന്നും ഇല്ല ദൈവ ദൂതൻ മാറിയാമിന്റെ ശങ്ക അകറ്റാൻ ഒന്നേ പറഞ്ഞൊള്ളൂ " ദൈവത്തിനു അസാധ്യമായത് ഒന്നുമില്ല അ വാക്ക് കേട്ടപ്പോൾ കന്യക മറിയം ദൈവ ഇഷ്ടം സ്വീകരിച്ചു ലോക അറിവിനെകാൾ ദൈവം നൽകുന്ന തിരിച്ചറിവ് ഉണ്ടാകണം അങ്ങനെ വരുമ്പോൾ നാം ദൈവ വചനത്തെ സംശയിക്കില്ല പക്ഷേ അത് ദൈവത്തോട് ചോദിച്ചു വാങ്ങണം അതിനാൽ പ്രിയരേ നാം ജീവിതത്തിൽ അചഞ്ചല ഭക്തരാവാണം ഒരിക്കലും ആത്മിയ ജീവിതത്തിൽ അൽപ്പ വിശ്വാസികൾ ആവരുത്.
ഇനി രണ്ടാം ഭാഗം യേശു തമ്പുരാൻ യഹൂദരെ വിമർശിക്കുന്ന ഭാഗം ആണ് ന്യായപ്രമാണം പാലിക്കുന്ന യഹൂദർ ഒരിക്കലും അതിന്റെ വാസ്തവമോ ദൈവം വചനം അറിയിച്ച പ്രവാചകന്മാരുടെ വചനങ്ങളോ പാലിക്കാതെ സ്വന്തം വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി അ വചനങ്ങളെ കല്പനകളെ ഉപയോഗിക്കുകയാണ് വേദപുസ്തകം പരിശോധിച്ചാൽ മോശ അഹറോൻ എന്നിവരോട് ഈ ജനത തുടങ്ങിയ മത്സരം മലാഖിയുടെ കാലം വരെ ഉണ്ടായിരുന്നു അനേക പ്രവാചകന്മാരെ കൊന്ന ചരിത്രം ഇസ്രായേൽ ജനതയ്ക്കുണ്ട് അത് കൂടുതൽ നടന്നത് യെരുശലേമിൽ ആണ് അത് കൊണ്ട് കർത്താവ് യെരുശലേമിനെ കുറിച്ച് പറയുന്നത് പ്രവാചകന്മാരെ കൊല്ലുന്നവളെ (മത്തായി 23:37) എന്ന് ഹാബേൽ മുതൽ യോഹന്നാൻ മംദാനയുടെ പിതാവ് ദേവാലയത്തിന്റെ ഉള്ളിൽ വെച്ച് വധിക്കപ്പെട്ട സ്കറിയായുടെ രക്തത്തെ പ്രതി ഈ തലമുറയോട് പകരം ചോദിക്കുമെന്ന് കർത്താവ് പറയുന്നു വീണ്ടും അവരുടെ വചനങ്ങൾ പാലിക്കാതെ കപട ഭക്തരായി ജീവിക്കുന്നവരെ കർത്താവ് വെള്ള തേച്ച കുഴിമാടങ്ങൾ എന്ന് വിളിക്കുന്നു അവരുടെ കബർ പണിയിക്കുക അല്ലാതെ അവർ നൽകിയ വചനങ്ങൾ പാലിക്കാത്തവരെ കർത്താവ് അങ്ങനെ വിശേഷിപ്പിക്കുന്നത്. പ്രിയരേ ഈ വാക്കുകൾ ഇന്നും പ്രസക്തി ഉണ്ട് മാമോദിസ മുങ്ങി ശ്ലൈഹിക പാരമ്പര്യം ഉള്ള ക്രിസ്ത്യാനികൾ എന്ന് പറയുന്ന നാം കർത്താവിന്റെ വചനങ്ങൾ പാലിക്കുന്നതിൽ എത്രയോളം ആത്മാർത്ഥത പാലിക്കുന്നു നാം വിശുദ്ധരുടെ മധ്യസ്ഥതയിൽ അഭയപ്പെടുന്നു അവരുടെ കബറുകൾ സന്ദർശിക്കുന്നു തിരുശേഷിപ്പ് വണങ്ങുന്നു പക്ഷേ എത്രത്തോളം അവരെ പോലെ വിശുദ്ധരായി ജീവിക്കുവാൻ ശ്രമിക്കുന്നുണ്ട് നമ്മിൽ എത്ര പേർക്ക് പറയാം എന്റെ ആത്മീയ ജീവിതത്തിൽ കപടത ഇല്ലെന്ന് വിശുദ്ധരുടെ ജീവിതം എന്നത് ദൈവ കല്പന പാലിച്ചുള്ള ജീവിതം ആണ് യാക്കോബ് ശ്ലീഹാ പറയും പോലെ പ്രവർത്തി ഇല്ലാത്ത വിശ്വാസം വിശ്വാസം ഇല്ലാത്ത പ്രവർത്തി വ്യർത്ഥമാണ് നമ്മിലെ പ്രവർത്തി ദൈവ കല്പന പാലിച്ചെങ്കിൽ നാം വിശുദ്ധർ ഇല്ലെങ്കിൽ നാമും വെള്ള തേച്ച ജീവിക്കുന്ന കുഴിമാടങ്ങൾ ആണ് അതിനാൽ നമുക്ക് അ വിശുദ്ധരെ പോലെ കല്പന പാലിച്ച് ജീവിക്കാം അതിനു ദൈവ കൃപയാൽ ഇടയാകട്ടേ എന്ന് പ്രാർത്ഥിച്ച് ആശംസിക്കുന്നു ദൈവ തിരുനാമം വാഴ്ത്തപ്പെടുമാറാകട്ടേ. ആമ്മീൻ.