Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.

ഒരു കച്ചവടക്കാരൻ കടയടച്ച്, ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. പണമടങ്ങിയ ബാഗും അയാളുടെ കൈവശവുണ്ടായിരുന്നു. പകലിലെ അദ്ധ്വാന ക്ഷീണത്താൽ, കുറച്ചു നേരം അയാൾ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ, തൻ്റെ ബാഗ് മോഷണം പോയെന്നയാൾക്കു മനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റും കൂടി. അതിലൊരാൾ പറഞ്ഞു: "പണമുള്ള ബാഗും കയ്യിൽ വച്ച് ഉറങ്ങിയതു പരമാബദ്ധമായി പോയി". മറ്റൊരാൾ പറഞ്ഞു: "പണബാഗുമായി, ബസ്സിൽ കയറാനേ പാടില്ലായിരുന്നു".

ഇതെല്ലാം കേട്ട കച്ചവടക്കാരൻ ദുഃഖത്തോടെ പറഞ്ഞു... "എൻ്റെ പണം മോഷ്ടിക്കപ്പെട്ടതിൻ്റെ പേരിൽ നിങ്ങളെല്ലാം എന്നെ കുറ്റപ്പെടുത്തുന്നു. മോഷ്ടിച്ച ആ ദുഷ്നേക്കുറിച്ച്, ആരും ഒരു വാക്കു പോലും പറയുന്നില്ലല്ലോ".

വിമർശിക്കാൻ വേണ്ടി മാത്രം, വായ തുറക്കുന്നവർ ഏറേയാണ്. വിമർശനം വീണു കിടക്കുന്നവനെ എഴുന്നേല്പിക്കില്ല. വിമർശനം ശീലമാക്കിയവർക്കെല്ലാം, ഒരു പൊതു ഗുണമുണ്ട്. അവർ അധികം വിമർശിക്കപ്പെടുകയില്ല. കാരണം, അവർ ഒന്നും ചെയ്യാറില്ല. എന്തെങ്കിലും ചെയ്യുന്നവരേയല്ലെ, ആർക്കെങ്കിലും വിമർശിക്കാൻ സാധിക്കുക? ഫലമില്ലാത്ത വൃക്ഷത്തിനു കല്ലേറേൽക്കുയില്ലല്ലോ?

ഒന്നും ചെയ്യാനറിയാത്തവരുടെ തുറുപ്പുചീട്ടാണ് വിമർശനം. അവർക്കു തങ്ങളുടെ സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള ഏക മാർഗ്ഗം അതു മാത്രമാണ്.

ഒരാൾ സ്ഥിരമായി വിമർശിക്കപ്പെടുന്നുവെങ്കിൽ, അതിനർത്ഥം, അയാൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്നും, അവയോരോന്നും ഫലം പുറപ്പെടുവിക്കുന്നുണ്ടെന്നുമാണ്. ആൾക്കൂട്ടത്തിൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരാൾക്കും, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവില്ല.

കല്ലേറുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ, ഏറു കൊണ്ടു മരിക്കുകയേയുള്ളൂ
എന്നാൽ, എറിഞ്ഞു വീഴ്ത്താൻ പറ്റാത്ത വിധം, ഒരാൾ മുകളിലെത്തിയാല്പിന്നെ, എറിയുന്നവർക്കു താഴെ നിന്നു മുകളിലേക്കു നോക്കി അത്ഭുതപ്പെടാനേ കഴിയൂ. അതിനാൽ, ഏറുകൾക്കു മീതെ പറന്നുയരാനാകണം നമുക്ക്.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • ചമ്മട്ടി.
  • ആഹാസിന്റെ ഘടികാരം. (Clock).
  • വിശുദ്ധ മദ്ബഹാ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • അത്യാഗ്രഹം
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ആദ്യജാതൻ. (Firstborn).
  • പഴയനിയമം പുതിയനിയമത്തിൽ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • അമാലോക്യരെ തോല്പിപ്പിൻ
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ബസ്ക്യൊമോ.
  • മാർഗം കളി
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • ഒരു സോറി പറഞ്ഞാൽ
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • നാവ് എന്ന തീ
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • മാർ റാബാൻ റമ്പാൻ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • എന്താണ് മൂന്ന് നോമ്പ്?
  • മാവുർബോ
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • രഹസ്യവും കുർബാനയും.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • 24 തോടുകൾ/നദികൾ. (brook, river, stream).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved