Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നാവ് എന്ന തീ

ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച്ച് എടുത്തുപയോഗിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിലുടെ നയിക്കപ്പെടുന്ന സഹോദരങ്ങൾ പോലും വിണു പോകുവാൻ ഇടയാക്കുന്നത് ചില ദുർബല നിമിഷങ്ങളിൽ അവരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലുടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിന് ശരീരത്തെ മുഴുവൻ ദഹിപ്പിച്ച് കളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.

യാക്കോബ് 3:1- 12 വരെ വായിക്കുക.

ദൈവത്തെ സ്തുതിക്കുന്ന അതേ നാവുകൊണ്ട് തന്നെ മനുഷ്യനെ ശപിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ ദൈവകൃപ നഷ്ടപ്പെടുത്തുന്നവരും, അവരുടെ വാക്കുകളോട് പ്രതികരിക്കുന്നവരുടെ കൃപകൾ നഷ്ടപ്പെടുത്തുന്നവരുമാണെന്ന് അവർ അറിയുന്നില്ല. തങ്ങളുടെ നാവുകൾ മൂർച്ചയുള്ള വാളുകളായി മറ്റുള്ളവരെ കീറിമുറിക്കാനുപയോഗിക്കുന്നവർക്ക് യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനനും മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ സൗമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ത്യാഗവും വിശുദ്ധിയും വ്യക്തി ജീവിതങ്ങളിൽ നഷടപ്പെടുമ്പോഴാണ് അവരിലൂടെ പിശാച്ച് വാഗ്വാദങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച് അവരുടേയും മറ്റനേകരുടെയും ആത്മിയ ജീവിതങ്ങൾ തകർത്തു കളയുന്നത്. അവഹേളനങ്ങളും ആക്ഷേപങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപണങ്ങളും അഗ്നിജ്വാലകളായി മറ്റുള്ളവരുടെ നാവുകളിൽ നിന്നു പുറത്തു വരുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ പ്രകോപിതരായി പ്രതികരിക്കരുതെന്ന് "നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ". (കൊലോസ്യ 4:6) എന്ന പരിശുദ്ധാത്മാവിന്റെ വചസ്സുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

നമ്മെ അനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്‌. യാക്കോബ്‌ 3:3.

വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച്‌, ആഗ്രഹിക്കുന്ന സ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു. യാക്കോബ്‌ 3:4.

അതുപോലെ, നാവ്‌ വളരെ ചെറിയ അവയവമാണ്‌. എങ്കിലും അതു വമ്പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! യാക്കോബ്‌ 3:5.

നാവു തീയാണ്‌; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്‌. നമ്മുടെ അവയവങ്ങളിലൊന്നായ അത്‌ ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാല്‍ ജ്വലിക്കുന്ന ഈ നാവ്‌ പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. യാക്കോബ്‌ 3:6.

എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്‌; ഇണക്കിയിട്ടുമുണ്ട്‌. യാക്കോബ്‌ 3:7.

എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത്‌ അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്‌. യാക്കോബ്‌ 3:8.

ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്‍െറ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. യാക്കോബ്‌ 3:9.

ഒരേ വായില്‍നിന്ന്‌ അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത്‌ ഉചിതമല്ല. യാക്കോബ്‌ 3:10.

അരുവി ഒരേ ഉറവയില്‍നിന്നു മധുരവും കയ്‌പ്പും പുറപ്പെടുവിക്കുമോ? യാക്കോബ്‌ 3:11.

എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന്‌ ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക്‌ അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ? യാക്കോബ്‌ 3:12.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • അകവും പുറവും
  • കൊഹനേ ഞായർ.
  • അതിഭക്ഷണം
  • ഫീറോ (Skull cap)
  • കുടുംബയോഗം.
  • റമ്പാൻ ബൈബിൾ.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ഉത്സവങ്ങൾ. (Feasts).
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • ബൈബിളിലെ പേരുകൾ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • അന്നദാനം മഹാ ദാനം".
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • വിശുദ്ധ മൂറോന്‍.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • മൂന്നും ചാക്കും നോമ്പും.
  • ജീവവൃക്ഷം. (Tree of life).
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • നാവ് എന്ന തീ
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • അപ്പോക്രിഫാ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • സ്തൗമെൻകാലോസ്.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • വലയ വെള്ളിയാഴ്ച
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • മോർ ബാലായി.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • മാവുർബോ
  • പെസഹ അപ്പവും & പാലും
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ക്രിസ്തുവിന്റെ ചരിത്രപരത

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved