Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ യാക്കോബ്

അന്ത്യോഖ്യാസഭയുടെ പ്രവാചകനും ഉപദേഷ്ടാവുമായിരുന്ന പൗലോസ് ശ്ലീഹാ (അ.പ്ര,13; 1,2,9) തന്നോടു കൂടെ സഭക്കു വേണ്ടിവേല ചെയ്തവരെക്കുറിച്ച് തന്റെ ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിട്ടുണ്ട്. 1.കോരി.15-ൽ കർത്താവായ യേശുക്രിസ്തു ഉയിർപ്പിനു ശേഷം പ്രത്യക്ഷപ്പെട്ട് ദർശനം നൽകിയ പലരേയും കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. പത്രോസ് ശ്ലീഹായ്ക്കു പുറമേ പറഞ്ഞിരിക്കുന്ന മറ്റൊരു പേരാണ് ഊർശലേമിന്റെ  ഒന്നാമത്തേ എപ്പിസ്ക്കോപ്പായും,ശ്ലീഹായും, സഹദായുമായ യാക്കോബ് (അഞ്ചാം തുബ്ദേൻ).

1.കൊരിന്ത്യർ 15:4-10 അതായത്, മ്ശീഹാ, തിരുവെഴുത്തിന്‍ പ്രകാരം നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കയും സംസ്കരിക്കപ്പെടുകയും തിരുവെഴുത്തിന്‍ പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.  പിന്നീട് താന്‍ കീപ്പായ്ക്കും അനന്തരം പന്തിരുവര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം അഞ്ഞൂറില്‍പ്പരം സഹോദരന്മാര്‍ക്ക് ഒരുമിച്ച് പ്രത്യക്ഷനായി. അവരില്‍ പലരും ഇപ്പോഴുമുണ്ട്. ചിലര്‍ നിദ്ര പ്രാപിച്ചുപോയി. ഇവയ്ക്കുശേഷം യാക്കോബിനും പിന്നീട് എല്ലാ ശ്ലീഹന്മാര്‍ക്കും പ്രത്യക്ഷനായി. എല്ലാവര്‍ക്കും അവസാനമായി അകാല പ്രജ എന്ന പോലുള്ള എനിക്കും പ്രത്യക്ഷനായി. ഞാന്‍ ശ്ലീഹന്മാരില്‍ എളിയവനാകുന്നു. ഞാന്‍ ദൈവത്തിന്‍റെ സഭയെ ഉപദ്രവിച്ചവനാകയാല്‍ ശ്ലീഹാ എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യനുമല്ല. ഞാന്‍ എന്തായിരിക്കുന്നുവോ, അത് ദൈവത്തിന്‍റെ കൃപയാല്‍ ആകുന്നു. എന്നോടുള്ള തന്‍റെ കൃപ വ്യര്‍ത്ഥമായിട്ടില്ല. (ഇവിടെ തന്നോടു കൂടെ വേല ചെയ്തവർ ആരൊക്കെ എന്നതിൽ യാക്കോബുണ്ട്. കൂടാതെ കർത്താവിന്റെ സഭയെ-അന്ത്യോഖ്യ സഭയെ - മുമ്പ് താൻ ശൗലായിരുന്ന കാലത്ത് പീഡിപ്പിച്ചതും എടുത്തു പറയുന്നു). വിശുദ്ധ യൗസേഫ് പിതാവിന് വിശുദ്ധ കന്യക മറിയാമുമായി വിവാഹ നിശ്ചയം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന മക്കളിൽ ഒരാളായിരുന്നു യാക്കോബ്. ഇദ്ദേഹവും, തന്റെ മറ്റു സഹോദരന്മാരും കർത്താവിന്റെ പുനരുദ്ധാനത്തിനു മുമ്പ് തന്നിൽ വിശ്വസിച്ചിരുന്നില്ല. ഉയിർപ്പിനു ശേഷം കർത്താവ് ഇദ്ദേഹത്തിനു പ്രത്യക്ഷനായി എന്ന് മേൽ വാക്യത്തിൽ പൗലോസ് ശ്ലീഹാ പറയുന്നു. ശ്ലീഹൻമാർ ഇദ്ദേഹത്തെ A.D.42-ൽ ഊർശ്ലേമിന്റെ എപ്പിസ്ക്കോപ്പായായി നിയമിച്ചു. വളരെ ഭക്തനായ ഇദ്ദേഹം വീഞ്ഞും, മാംസവും ഉപയോഗിക്കുകയോ, ക്ഷൗരം നടത്തിക്കുകയോ ചെയ്തിരുന്നില്ല. ജനത്തിന്റെ രക്ഷക്കായി എപ്പോഴും ദൈവാലയത്തിൽ മുട്ടിന്മേൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയും വളരെ ഏറെ കുമ്പിടുകയും ചെയ്തിരുന്നതിനാൽ ഇദ്ദേഹത്തിന്റെ മുട്ടുകൾ ഒട്ടകത്തിന്റെ മുട്ടുകൾ പോലെ തഴമ്പുള്ളവയായിരുന്നു. സസ്യഭുക്കായിരുന്ന ഇദ്ദേഹം ചെരിപ്പ് പോലും ഉപയോഗിച്ചിരുന്നില്ല. യഹൂദരും റോമാക്കാരും അദ്ദേഹത്തെ 'നീതിമാൻ' എന്നു വിളിച്ചിരുന്നെങ്കിലും കാലാന്തരത്തിൽ അവർ അദ്ദേഹത്തിനു ശത്രുക്കളായി മാറി. യഹൂദന്മാർ കല്ലെറിഞ്ഞ് അദ്ദേഹത്തെ കൊന്നുവെന്ന് യഹൂദ ചരിത്രകാരനായ ജോസിഫസ് പറയുന്നു. എന്നാൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനും, ഭക്തനും ഗവേഷകനും, ക്രിസ്ത്യാനിയുമായ ഹെഗസിപ്പസ് പറയുന്നത് യഹൂദന്മാർ അദ്ദേഹത്തെ ദൈവാലയാഗ്രത്തിൽ നിറുത്തി യേശു ആരെന്നു  സാക്ഷിക്കുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇങ്ങനെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

മനുഷ്യ പുത്രനെക്കുറിച്ച് നിങ്ങളെന്നോട് ചോദിക്കുന്നതെന്ത്? അദ്ദേഹം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ആകാശ മേഘത്തിൽ അദ്ദേഹം വീണ്ടും വരികയും ചെയ്യും.

അതു കേട്ടു അനേകർ വിശ്വാസത്തിൽ സ്ഥിരപ്പെട്ടു. പക്ഷേ മതഭ്രാന്തരായ ചിലർ അദ്ദേഹത്തെ താഴോട്ടു തള്ളിയിട്ടു. വീണിട്ടും മരിക്കാതിരുന്ന അദ്ദേഹം    സ്തേപ്പാനോസിനെപ്പോലെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്തത്. എന്നിട്ടും ആ കഠിന ഹൃദയർ അലക്കുകാർ ഉപയോഗിക്കുന്ന തടി എടുത്ത് തലക്കടിച്ച് അദ്ദേഹത്തെ കൊന്നു. ഇത് A.D.62-ൽ ആയിരുന്നു. അധിക കാലം കഴിയുന്നതിനു മുമ്പ് സംഭവിച്ച യേറുശലേമിന്റെ നാശം ഈ നീതിമാന്റെ രക്തത്തിന്റെ  പ്രതികാരാനുഭവമായിരുന്നുവെന്ന്  ചരിത്രകാരന്മാർ രേഖപ്പെടുത്തായിട്ടുണ്ട്.

പുറജാതികളുടെ ഇടയിൽ  ചിതറിപ്പാർത്തിരുന്നവർക്കുവേണ്ടി അദ്ദേഹം എഴുതിയ 5 അദ്ധ്യായങ്ങളുള്ള ലേഖനമാണ് പുതിയ നിയമത്തിലുള്ളത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർപ്പിനുശേഷം വാമൊഴിയായി അവിടുന്ന് ഉപദേശിച്ചു കൊടുത്തതും നമ്മുടെ സഭ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന - ഒന്നാമത്തെ തക്സാ - മാർ യാക്കോബിന്റെ കുർബ്ബാന തക്സാ അദ്ദേഹത്താൽ വിരചിതമാണ്. അന്ത്യോഖ്യയിലെ സഭ ആദ്യം മുതൽ ഈ ക്രമമാണ് ഉപയോഗിച്ചിരുന്നത്.)

ആദ്യത്തെ കുർബ്ബാനയുടെ ക്രമം - തക്സാ അനുസരിച്ച്‌, അന്ത്യോഖ്യാ സഭയിൽ നമ്മുടെ കർത്താവു സംസാരിച്ച അതേ ഭാഷയിൽ, ലോകത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയത്തിൽ, ലോകത്താദ്യമായി കുർബ്ബാന അങ്ങനെ ആരംഭിച്ചു. അതാണ് സഭയുടെ പാരമ്പര്യവും, വിശ്വാസവും.
     
കുർബ്ബാനയുടെ ക്രമത്തിന്റെ ആരംഭത്തെക്കുറിച്ച് 8-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോർ ഈവാനിയോസ് ഇപ്രകാരം എഴുതിയിരിക്കുന്നു. ശ്ലീവന്മാർ പെന്തിക്കോസ്തി ഞായറാഴ്ചയുടെ അടുത്ത ദിവസം തിങ്കൾ വിശുദ്ധ മൂറോൻ കൂദാശ നടത്തി. 3-ാം ദിവസം ചൊവ്വ  കുർബ്ബാനയർപ്പിച്ചു. ആദ്യമായി ഈ കർമ്മം അനുഷ്ഠിച്ചത് നമ്മുടെ കർത്താവിന്റെ സഹോദരൻ യാക്കേബായിരുന്നു. അദ്ദേഹം കർത്താവിൽനിന്ന് വാമൊഴിയായി ഈ ഉപദേശം പ്രാപിച്ചിരുന്നു. അദ്ദേഹം അതു യൂഹാനോൻ ശ്ലീഹായെ ഭരമേല്പിച്ചു. യൂഹാനോൻ ബുധനാഴ്ച വിശുദ്ധകുർബ്ബാന അർപ്പിക്കുകയും ദൈവമാതാവായ വിശുദ്ധ കന്യകമറിയാം മാമോദിസ മുങ്ങിയ ശേഷം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കുർബ്ബാന അനുഭവിക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം രഹസ്യങ്ങളുടെ മാളികയിൽ വെച്ച് മോർ മർക്കോസിന്റെ ദയറായിൽ വെച്ച് നിർവഹിച്ചതായി സഭയുടെ പാരമ്പര്യം നമ്മെ അറിയിക്കുന്നു. (മോർ യാക്കോബിന്റെ ക്രമത്തിന്റെ തലക്കെട്ടിൽ പറയുന്നത്  ഊർശ്ലേമിന്റെ 1-ാമത്തെ പ്രധാനാചാര്യനും, പുണ്യവാനും, ശ്ലീഹായും, സഹദായുമായ നമ്മുടെ കർത്താവിന്റെ സഹോദരൻ മോർ യാക്കോബ് കർത്താവിന്റെ വായിൽ നിന്നു കേട്ടു പഠിച്ചത് എന്നത്രേ).

നമ്മുടെ കർത്താവിന്റെ 'സഹോദരൻ' ആയ യാക്കോബ്, തന്റെ പുനരുത്ഥാനത്തിന് മുമ്പ് യേശുവിൽ വിശ്വസിച്ചിരുന്നില്ല (വി.യോഹന്നാൻ 7:5). ഉയിർപ്പിന് ശേഷം നമ്മുടെ കർത്താവ് ഇദ്ദേഹത്തിന് പ്രത്യക്ഷനായി (1.കൊരിന്ത്യർ 15:7). ശ്ലീഹാന്മാർ ഇദ്ദേഹത്തെ ക്രി. 42-ൽ യെരുശലേമിന്റെ എപ്പിസ്കോപ്പയായി നിയമിച്ചു. ഗലാത്യർ 1:19, ശ്ലീഹാന്മാരുടെ പ്രവർത്തികൾ 15:13, 21:18 ഭാഗങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. അദ്ദേഹത്തെ എല്ലാവരും 'പുണ്യവാൻ' എന്നു വിളിച്ചിരുന്നുവെന്ന് യഹൂദ ചരിത്രകാരനായ ജോസിഫസും, ക്രിസ്തുമതാവലംബിയായിത്തീർന്ന ഹെഗസിപ്പോസും പ്രസ്താവിക്കുന്നുണ്ട്. അലക്സാന്ത്ര്യയിലെ വിശുദ്ധ ക്ലീമ്മീസിന്റെ കൃതിയിൽ കാണാം: ഇദ്ദേഹം വീഞ്ഞും മാംസവും ഉപയോഗിക്കുകയോ, ക്ഷൗരം ചെയ്യിക്കുകയോ ചെയ്തിരുന്നില്ല. ദൈവാലയത്തിൽ മുട്ടിന്മേൽ നിന്നുകൊണ്ട് ജനത്തിന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുക പതിവായിരുന്നു. തന്മൂലം തന്റെ മുട്ടുകൾ ഒട്ടകത്തിന്റെ മുട്ടുകൾ പോലെ തഴമ്പുള്ളവയായിരുന്നുവത്രെ. ആയുഷ്ക്കാലമെല്ലാം സസ്യഭുക്കയിരുന്ന ഇദ്ദേഹം ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല എന്ന് വിശുദ്ധ ജെറോം പറയുന്നുണ്ട്. യേശുവിനോടുള്ള ഭക്തിയിൽ അദ്ദേഹം അദ്വിതീയനായി സ്ഥിതിചെയ്തതുകൊണ്ട് വളരെ അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതിനാൽ യഹൂദന്മാർക്കും അദ്ദേഹം സംപൂജ്യനായിരുന്നു. എന്നാൽ ഒരു വിഭാഗം അദ്ദേഹത്തെ വെറുക്കുകയും, യേശുവിനെ പരസ്യമായി തള്ളിപ്പറയണമെന്ന് നിർബന്ധിക്കുകയും, ദൈവാലയത്തിന്റെ ഉന്നതസ്ഥാനത്തു നിർത്തി യേശു ആരെന്ന് സാക്ഷിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. 'നീതിമാൻ' എന്നാണ് അവർ സംബോധന ചെയ്ത്. അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു : "മനുഷ്യപുത്രനെക്കുറിച്ചു നിങ്ങൾ എന്നോട് എന്തിന് ചോദിക്കുന്നു? താൻ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗതിരിക്കുന്നു. ആകാശമേഘങ്ങളിൽ താൻ വീണ്ടും വരും". കുപിതരായ ശാസ്ത്രി, പരീശഗണം 'നീതിമാൻ തെറ്റിപ്പോയി' എന്നു പറഞ്ഞുകൊണ്ട് ദൈവാലയ മുകളിൽ നിന്നും താഴോട്ട് തള്ളിയിട്ടു. വീഴ്ചയിൽ അദ്ദേഹം മരിച്ചില്ല. എന്നു മാത്രമല്ല; സ്തേഫനോസിനെപ്പോലെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു. പക്ഷെ അവർ, ഒരു വലിയ തടികൊണ്ട് അദ്ദേഹത്തെ അടിച്ചു കൊന്നു. ഇത് ക്രി. 62-ൽ ആയിരുന്നുവെന്ന് ക്രി. 150-ൽ ജീവിച്ചിരുന്ന ഹെഗസിപ്പോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് സമകലീനനായിരുന്ന യഹൂദ ചരിത്രകാരൻ ജോസിഫസ് 'അല്പകാലത്തിനുശേഷമുണ്ടായ, യെരുശലേമിന്റെ നാശം, ഈ നീതിമനോട് യഹൂദർ ചെയ്തതിന്റെ പ്രതികാരമാണ്' എന്നും എഴുതിയിട്ടുണ്ട്. യരുശലേമിന്റെ നാശത്തെക്കുറിച്ചു ഇദ്ദേഹം പ്രവചിച്ചിരുന്നു. (വി.യാക്കോബ് ശ്ലീഹായുടെ ലേഖനം 5:1). മാർ യാക്കോബിനെ ദൈവാലയ സമീപം തന്നെ സംസ്കരിച്ചിരുന്ന കബറിന്മേൽ തന്റെ നാമം ഉല്ലേഖനം ചെയ്തിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഹെഗസിപ്പോസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെ എല്ലാവരും ബഹുമണിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്നും സുറിയാനി സഭ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാർ യാക്കോബിന്റെ കുർബ്ബാന തക്‌സ ഇദ്ദേഹത്താൽ വിരചിതമാണ്. അന്തോഖ്യായിലെ സഭ ആദ്യം മുതൽ ഈ ക്രിമമാണ് ഉപയോഗിച്ചിരുന്നത്. റോമൻ കത്തോലിക്കാ സഭാംഗമായ ഫോർറ്റസ്ക്യൂ പറയുന്നു:

"The Syrian Rite is the first that we find formally drawn up. Liturgy of St. James is the one from which all other Syrian ones are derived.

The Liturgy of Constantinople seems to be a modification of the Syrian rite.The Armenian Liturgy is modified from that of Constantinople. It is only among the Copts, and Jacobites that the ancient Rites of St. Mark and St. James are celebrated." (The Orthodox Eastern Churches by Fortescue Adrian, page 395 - a Roman Catholic Scholar) (The Syrian Orthodox Church is also known as the Jacobites).

വിശുദ്ധഗ്രന്ഥം, വിശുദ്ധ കർബാന തക്സാ, ഇവ കൂടാതെ ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല. (റിട്ട.പോലീസ് സൂപ്രണ്ട്) എഴുതിയ ലേഖനം എന്നിവയിൽ നിന്നും തയ്യാറാക്കിയത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ശ്രദ്ധാലുവായിരിക്കുക
  • വിനാഴിക
  • ഏഫോദ്. (Ephod).
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • പെന്തക്കോസ്തി പെരുന്നാൾ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • കടലുകൾ. (Oceans)
  • പഴയനിയമ പൗരോഹിത്യം.
  • ഉത്സവങ്ങൾ. (Feasts).
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ബൈബിളിലെ പേരുകൾ
  • മാവുർബോ
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • പിച്ചള സർപ്പം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • "കപ്യാര്‍"
  • ഡിഡാക്കേ
  • ബന്ധങ്ങൾ
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • നോമ്പും ഉപവാസവും ആരാധനയും.
  • ക്രിസ്താനി നടക്കേണ്ട രീതി
  • ''പിയത്ത''
  • യേശുവിന്റെ വംശാവലി.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • കല്ലേറ്
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • എന്താണ് മൂന്ന് നോമ്പ്?
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved