"അപ്പോള്‍ ആ മനുഷ്യന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു" ഉല്പത്തി 24 : 48. ഇപ്രകാരം കുനിഞ്ഞ് നമസ്കരിക്കലാണ് ആരാധന. ബുദ്ധിയുടെ കസര്‍ത്ത് മാത്രമല്ല ആരാധന. ശരീരം കൂടി പങ്കെടുക്കുന്നു. കുനിയുന്നു, നമസ്കരിക്കുന്നു. ഉല്പത്തി പുസ്തകം 24 : 48 വക്യത്തിലും ഇതേ പദമാണ് ഉപയോഗിക്കുന്നത്. ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു. കുമ്പിട്ടു നമസ്കരിച്ച ഇസ്രയേല്‍ ജനതയെക്കുറിച്ച് നാം വീണ്ടും കാണുന്നു. അപ്പോള്‍ ജനം വിശ്വസിച്ചു, യഹോവ ഇസ്രയേല്‍ മക്കളെ സന്ദര്‍ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട് അവര്‍ കുമ്പിട്ടു നമസ്കരിച്ചു. പുറ 4:31. കുമ്പിട്ടു പ്രതിക്കുനതിന്റെ പ്രാധാന്യം സൂചിപികുന്ന മറ്റു വാക്യങ്ങള്‍ 2.ദിന 29:28, ദാനി 6:10, നെഹ 9:6, സംഖ്യ 22:31, പുറ 34:8, ഉല്പത്തി 19:1, സങ്കി 95:6, 96:9, 97:7, 99:5,9, വെളി 4:9, 7:11,13, 11:16,15: 14, 19:10, 22:9. പ്രാര്‍ത്ഥനയ്ക്ക് നമസ്കരിക്കുക എന്ന വാക്കാണ് ബൈബിളിൽ കൂടുതല്‍. ശരീരം കൂടി പങ്കെടുകുന്നു ആരാധനയില്‍. കുനിഞ്ഞു കുമ്പിട്ടു യേശുവിന്റെ ആണി പഴുതുകളില്‍ നാം ഉമ്മ വയക്കുന്നു. കുരിശിലെ യാഗം വിനയപൂര്‍വ്വം നമസ്കരിക്കുന്നു. പശ്ചാത്താപവും അനുസ്മരണമാണ്. പഴയ നിയമ കാലത്ത് കുമ്പിട്ടു നമസ്കരിച്ചിരുന്നു. 1.രാജാ 8:54, 2.ദിന 7:3, ദാനി 6:10, എസ്രാ 9:5. വിധ്വാന്മാര്‍ കുനിഞ്ഞു നമസ്കരിച്ചു. മത്താ 2:11. അത് പിന്നീട് തുടര്‍ന്ന് വന്നു. മര്‍ക്കോ 1:40,10:17. കര്‍ത്താവ് ഗസ്തമനയില്‍ മുട്ട് കുത്തി പ്രാര്‍ത്ഥിച്ചു. മത്താ 26;39, മര്‍ക്കോ 14:35, ലൂക്കോ 22:41. മാലാഖമാര്‍ സിംഹാസനത്തിനു മുമ്പാകെ വണങ്ങി. വെളി 6:14, 7:11.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.