Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.

മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നൽകുന്നു. അത് ചുവടെ ചേർക്കുന്നു:

1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ 262).

2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.

3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).

4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ 26:7).

5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ 26:7).

6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).

7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ 26:9).

8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ 26:13).

9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.

ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ 26:6-14, മർക്കൊ 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തു പറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നൽകിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നു കൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • കടലുകൾ. (Oceans)
  • 'ശക്രോ'
  • മരണത്തെ ആസ്വദിക്കാനാവുക
  • നാശം വിതച്ച ആസക്തികൾ
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കന്തീല ശുശ്രൂഷ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ഭവന ശുദ്ധീകരണം.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • കൊഹനേ ഞായർ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ശ്ലോമ്മോ ല്കുൽകൂൻ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • അകവും പുറവും
  • ഉത്സവങ്ങൾ. (Feasts).
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ആദ്യാചാര്യത്വം....
  • ''പിയത്ത''
  • ഊറാറ ചുറ്റിയ കുരിശ്.
  • പഴയനിയമ പൗരോഹിത്യം.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • മെനൊരാ.
  • പിച്ചള സർപ്പം.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • എല്ലാ മഹത്വവും ദൈവത്തിന്
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved