Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.

ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലോസ് അപ്പൊസ്തലൻ പറയുന്നു.

"ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം". 1.തെസ്സലൊനിക്യർ 5:17,18.

പലതരത്തിൽ പ്രാർത്ഥനകളുണ്ട്.

1) രഹസ്യപ്രാർത്ഥന.

യേശുവുമായി രഹസ്യമായി നാം സംസർഗ്ഗത്തിൽ ഏർപ്പെടാറുണ്ടോ. യേശു പല സമയങ്ങളിലും വിജനമായ സ്ഥലങ്ങളിലേക്ക് പോകുകയും പിതാവുമായി രഹസ്യപ്രാർത്ഥനകളിൽ
ഏർപ്പെട്ടതായും നാം വായിക്കുന്നു. അതിനാൽ യേശുവിന് ലോകത്തെ നിഷ്പ്രയാസം ജയിക്കുവാൻ സാധിച്ചു. യേശു ഇങ്ങനെ പറഞ്ഞു.

"നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും". മത്തായി 6:6.

പഴയകാലത്ത് വീട്ടിൽ നിക്ഷേപം കരുതി വയ്ക്കുന്നത് അറയിലാണ്. ആത്മീയമായി ശക്തിപ്രാപിപ്പാനുള്ള നിക്ഷേപമാണ് പ്രാർത്ഥന. കുടുംബത്തിലെ അറകൾ രഹസ്യപ്രാർത്ഥനകളുടെ നിക്ഷേപമായാൽ അവർ ആത്മീയമായി ശക്തി പ്രാപിച്ച് യേശുവിൻ്റെ പോരാളികളാകും.

2) പരസ്യപ്രാർത്ഥന

രഹസ്യപ്രാർത്ഥന പിതാവുമായി തനിയെ സംസർഗ്ഗം ചെയ്യുന്നതാണെങ്കിൽ പരസ്യപ്രാർത്ഥന സഭകളിലൂം, സമൂഹങ്ങളിലും ദൈവസന്നിധേ സമർപ്പിക്കുന്ന പ്രാർത്ഥനയാണ്.
ഏലീയാവ് കാർമ്മേൽ പർവ്വതത്തിൽ നടത്തിയ പരസ്യപ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നും ദൈവം അഗ്നിയിറക്കി. ദൈവമക്കൾ കൂട്ടമായി ദൈവത്തെ ആരാധിക്കുമ്പോൾ ദൈവശക്തിയിറങ്ങും.

3) മദ്ധ്യസ്ഥ പ്രാർത്ഥന.

ഒരുവൻ മറ്റുള്ളവർക്ക് വേണ്ടി കഴിക്കുന്ന യാചനയാണ് മദ്ധ്യസ്ഥ പ്രാർത്ഥന.

"വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. 1.തിമൊ 2:2,3.

നാം നമ്മുടെ ഭരണാധികാരികൾക്കും,
ദേശത്തിനും, ലോകത്തിനും, ദരിദ്രർക്കും, അനാഥർക്കും വേണ്ടി ജാതിയും മതവും നോക്കാതെ പ്രാർത്ഥിക്കണം. അന്ധമായ വിശ്വാസങ്ങളിൽ പതിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണം.

"ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും". യേഹേസ്കേൽ 22:30.

നാം മറ്റുള്ളവർക്കുവേണ്ടി ഇടിവിൽ നിന്ന് പ്രാർത്ഥിക്കേണമെന്ന് വചനം അനുശാസിക്കുന്നു.

4) ഉപവാസപ്രാർത്ഥന.

ക്രിസ്തീയ ജീവിതം സാത്താനുമായുള്ള ഒരു അനുദിന പോരാട്ടമാണ്. ഈ പോരാട്ടത്തിൽ വിജയം നേടുവാൻ പ്രാർത്ഥനയാലും, ഉപവാസത്താലും മാത്രമേ സാദ്ധ്യമാകൂ. യേശു പറഞ്ഞു.

"എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു". മത്തായി 17:21.

യേശു നാല്പതു ദിവസം ഉപവസിച്ച് സാത്താനെവതോല്പിച്ചു. യേശുവിന്റെ ശിഷ്യന്മാരും ഉപവസിച്ചു പ്രാർത്ഥിച്ചു.

"അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു". അപ്പൊ.പ്ര 14:23.

ജീവിതത്തിൽ പ്രാർത്ഥന ഉണ്ടാകണം. ദൈവവുമായി സംസർഗ്ഗത്തിൽ വസിക്കണം. നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ ഒരിടമുള്ളത് ആശ്വാസമല്ലേ? നാം ചെയ്ത തെറ്റുകൾ അനുതാപത്തോടെ ഏറ്റുപറയുവാൻ ഒരിടം വേണം. തന്ന നന്മകളെ സ്തുതിച്ച് പാടണം. ഇടവിടാതെ, മുട്ടിപ്പായി, മടുപ്പില്ലാതെ പ്രാർത്ഥിക്കേണം. പ്രാർത്ഥനക്ക് സമയമോ പരിധിയോ ഇല്ല. അതിന് പ്രത്യേക രീതിയും ഇല്ല. ഒരു പിതാവിന്റെ സന്നിധിയിൽ നമുക്ക് ഇഷ്ടമായ രീതിയിൽ പ്രാർത്ഥിക്കാം. ഉത്തരം കിട്ടിയില്ല എന്ന് കരുതി പ്രാർത്ഥന മുടക്കരുത്. ദൈവഹിതത്തിനു വണങ്ങി പ്രാർത്ഥിക്കേണം. എത്ര നാൾ പ്രാർത്ഥിക്കേണം? ദൈവം കൃപ ചൊരിയും വരെ...

"സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു. ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ  ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു". 123-ാം സങ്കീ 1,2 വാക്യങ്ങൾ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • നാവ് എന്ന തീ
  • പ്രധാന മാലാഖമാർ
  • ഒരു സോറി പറഞ്ഞാൽ
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ശ്ലോമ്മോ ല്കുൽകൂൻ.
  • കഷ്ടാനുഭവാഴ്ച.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • മാവുർബോ
  • ചെറുതാക്കലല്ല എളുപ്പവഴി.
  • പഴയനിയമ പൗരോഹിത്യം.
  • The first person to wear the Skimo "hood" was St.Antonios
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ക്രിസ്തു എന്ന നേട്ടം.
  • പെസഹാ ചിന്തകൾ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ആദ്യാചാര്യത്വം....
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • അതിഭക്ഷണം
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • നാശം വിതച്ച ആസക്തികൾ
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • കുരിശ്
  • ക്രിസ്തീയ സുകൃതങ്ങൾ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ശുബ്ക്കോനോ
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • വിശ്വാസ സംരക്ഷകരാവുക.
  • റമ്പാൻ ബൈബിൾ.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • കൊഹനേ ഞായർ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved