Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച

സംശയം നീക്കുന്ന ദൈവം. 
(വിശുദ്ധ മത്തായി 1:18-25).

നമ്മുടെ കർത്താവും രക്ഷിതാവുമായ മിശിഹാ തമ്പുരാന്റെ തിരുപിറവിയെ വരവേൽക്കുവാൻ ശുദ്ധമുള്ള നോമ്പിന്റെ ആത്മിയ പാതയിലൂടെ കൂദോശ് ഈത്തോയ്ക്ക് ശേഷം 6 ഞായറാഴ്ച നീതിമാനും നമ്മുടെ കർത്താവിന്റെ വളർത്തു പിതാവുമായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ചയാണ് ഈ ദിവസം നമുക്ക് വായിക്കുവാനും ധ്യാനിക്കുവാനുമായി പിതാക്കന്മാർ ക്രമികരിച്ചിരിക്കുന്ന വേദ ഭാഗം വിശുദ്ധ മത്തായി 1:18-25 ആണ്. ഈ വേദഭാഗത്തിൽ യൗസേപ്പ് തനിക്ക് വിവാഹം നിശ്ചയിക്കപ്പെട്ട കന്യക മറിയം ഗർഭിണി ആണെന്ന് അറിഞ്ഞു അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നു അദ്ദേഹം ആ രാത്രിയിൽ ഉറങ്ങുമ്പോൾ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് ഇങ്ങനെ പറയുന്നു "ദാവിദ് പുത്രനായ യൗസേപ്പേ നിന്റെ ഭാര്യയായ മറിയാമിനെ സ്വീകരിപ്പാൻ ഭയപ്പെടേണ്ട എന്തെന്നാൽ അവളിൽ ഉത്ഭൂതമായിരിക്കുന്നവൻ പരിശുദ്ധത്മാവിൽ ആണ്" ഈ ദർശന ശേഷം യൗസേപ്പ് കന്യക മറിയാമിനെ സ്വീകരിക്കുകയാണ്. പ്രിയമുള്ളവരെ ഈ വേദഭാഗം പരിശോധിക്കുമ്പോൾ പ്രത്യക്ഷത്തിൽ ഒരു സന്ദേശവും പരോക്ഷമായി നോക്കിയാൽ മറ്റു ചില സന്ദേശങ്ങൾ ലഭിക്കും. യഹൂദ പാരമ്പര്യം പ്രകാരം വിവാഹം നിശ്ചയം കഴിഞ്ഞാൽ നിശ്ചിത കാലം കഴിഞ്ഞു വേണം വധുവിനെ കൂട്ടി കൊണ്ട് പോകേണ്ടത് പഴയ നിയമ പ്രകാരം ഒരു സ്ത്രീ വിവാഹത്തിനു മുൻപ് ഗർഭിണി ആണെന്ന് അറിഞ്ഞാൽ അവളെ വേശ്യ എന്ന് മുദ്ര കുത്തി കല്ലെറിഞ്ഞു കൊല്ലുക എന്നത് ആണ് ഇവിടെ യൗസേപ്പ് പിതാവിനെ കുറിച്ച് പറയുന്നത് അദ്ദേഹം ദാവിദ് വംശജനും നീതിമാനുമാണ് രാജ്യ നിയമം ന്യായ പ്രമാണം മാനുഷിക മൂല്യങ്ങൾ മാനുഷിക ധർമ്മം എന്നിവ പാലിക്കുന്നവൻ അങ്ങനെയുള്ള അ വിശുദ്ധനെ സംബന്ധിച്ച് തനിക്ക് വിവാഹം നിശ്ചയിക്കപ്പെട്ട കന്യക ഗർഭിണി ആണെന്ന് അറിയുമ്പോൾ അവളെ സമൂഹം വേശ്യ എന്ന് മുദ്ര കുത്തി കല്ലെറിഞ്ഞു കൊല്ലുവൻ ആഗ്രഹിക്കാത്തത് കൊണ്ട് അദ്ദേഹം മറിയാമിനെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നത് ഒരു വശത്ത് യൗസേപ്പ് അറിയുന്നില്ല മറിയം റൂഹായുടെ ആവാസത്താൽ ഗർഭിണിയെന്ന് അതിനാൽ വാസ്തവം അറിയതെ ആണ് അദ്ദേഹം ഈ തീരുമാനം എടുക്കുന്നത് യൗസേപ്പ് ഈ തീരുമാനം എടുക്കുന്നതിനു മുൻപ് കന്യക മറിയം ദൈവ സന്നിധിയിൽ കണ്ണീരോടെ പ്രാർത്ഥിച്ചു തന്റെ മേൽ വരാൻ സാധ്യതയുള്ള ഈ കളങ്കത്തിന്റെ സത്യാവസ്ഥ എന്തെന്ന് അ നീതിമാനെ അവിടുന്ന് അറിയിക്കണമെ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ചയുടെ ഹൂത്തോമോ ഗീതത്തിൽ പിതാക്കന്മാർ ഇത് ഇങ്ങനെ പാടുന്നു " ദാവിദിൻ മകൾ മറിയാമിൻ മുറവിളി സെഹിയോനിൽ കേട്ടേൻ പുരുഷൻ സ്പർശിച്ചില്ലെന്നേ ഞാൻ വേശ്യ സ്ത്രീയെന്നു ജനം നാഥാ! കാക്കുക നിർദോഷിണിയെ". പരിശുദ്ധ അമ്മയുടെ ഈ പ്രാർഥന ആണ് കർത്താവ് തന്റെ ദൂതനെ അയക്കുന്നത് അ ദൂതൻ നൽകിയ സന്ദേശത്തിൽ നിന്ന് യൗസേപ്പിന് ബോധ്യമായി കന്യക മറിയാമിൽ ഉരുവാകുന്ന സന്തതി ദൈവ പുത്രൻ ആണെന്ന് അദ്ദേഹം ദൈവ വചനം വിശ്വസിച്ച് കല്പന പാലിച്ച് കൊണ്ട് കന്യക മറിയാമിന്റെയും യേശു തമ്പുരാന്റെയും സംരക്ഷകനായി മാറി പ്രിയരേ ഇവിടെ വേദ ഭാഗത്തിൽ നിന്ന് പ്രത്യക്ഷത്തിൽ നമുക്ക് ലഭിക്കുന്ന ഒരു സന്ദേശം ഉണ്ട് ഒന്ന് ദൈവ വചനം പാലിച്ച് ജീവിക്കുന്നവന്റെ ജീവിതത്തിൽ ഏതെങ്കിലും പ്രതിസന്ധി വന്നാൽ അത് ദൈവത്തിൽ സമർപ്പിക്കുക ജീവിതത്തിൽ ശങ്ക വന്നാൽ തീരുമാനം എടുക്കുവാൻ ബുദ്ധിമുട്ട് വന്നാൽ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കുക അപ്പോൾ ദൈവം അവിടെ പ്രവർത്തിക്കും നമുക്ക് ഉചിതമായ തീരുമാനം എടുക്കുവാൻ സഹായിക്കും മനസിലെ സംശയം നീക്കി മനസിനെ വിശ്വാസത്തിൽ ഉറപ്പിക്കും കന്യക മറിയം അമ്മ യൗസേപ്പ് ഇവർ നീതിപൂർണവും വിശുദ്ധവും പ്രാർഥന പൂർണവുമായ ജീവിതം നയിച്ചവരാണ് അങ്ങനെ ഉള്ളവരെ ദൈവം കൈവിടില്ല അത് കൊണ്ട് ഇരുവരുടെയും ജീവിതത്തിൽ നിർണായക സമയത്ത് കർത്താവ് ഇടപ്പെട്ടത് അതിനാൽ നാം പരിശുദ്ധ കന്യക മറിയം അമ്മ യൗസേപ്പ് പിതാവ് എന്നിവരെ പോലെ വിശുദ്ധവും നീതി പൂർണവുമായ ജീവിതം നയിക്കുക കർത്താവ് നമ്മെ വഴി നടത്തും പ്രിയരേ ലോക പ്രകാരം ഉള്ള ജീവിതം വിട്ടു ദൈവ കല്പന പാലിച്ച് ജീവിക്കുന്നവർ ലോകത്തിന്റെ കണ്ണിൽ എന്നും വിഡ്ഢികളായിട്ട് ആണ് തോന്നുക കാരണം അവരുടെ ജീവിതത്തിൽ ലോക സുഖത്തേക്കാൾ ദൈവ കല്പന പാലിച്ച് കൊണ്ടുള്ള കഷ്ട പാടുകൾ ആണ് എന്നാൽ ഇങ്ങനെയുള്ളവരെ കർത്താവിന് ആവശ്യം അത് തന്നെ പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിൽ പറയുന്നു അപ്രേം പിതാവ് പറയുന്നു ലോകത്തെ നോക്കുന്നവന് ഒരു കല്ലറയും ദൈവത്തെ നോക്കി ജീവിക്കുന്നവന് നിത്യ ജീവന്റെ കിരീടം ആണ് ലഭിക്കുക നാം വിശുദ്ധരുടെ പാത പിന്തുടരുമ്പോൾ കഷ്ടപാടുകൾ ഉണ്ടാവും എന്നാൽ അതിന്റെ അവസാനം നിത്യ ജീവൻ ആണ് അതാണ്‌ യൗസേപ്പ് പിതാവ് നേടിയത് കർത്താവിന്റെ വളർത്തു പിതാവ് ആകാൻ കർത്താവിനെ കൈകളിൽ എടുക്കുവാൻ കന്യക മാറിയാമിന്റെയും കർത്താവിന്റെ പരിചരണം ഏൽക്കുവാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു പ്രിയരേ സുറിയാനി സഭയിൽ യൗസേപ്പ് പിതാവിനെ പ്രതി പ്രത്യേക പെരുന്നാൾ ദിവസം ഇല്ല പക്ഷേ കന്യക മറിയം അമ്മയുടെ ജനന പെരുന്നാൾ ഒഴിച്ച് ഏത് പെരുന്നാൾ ആചരിക്കുമ്പോഴും അത് യൗസേപ്പ് പിതാവിന്റെ ഓർമ്മ കൂടിയാണ്. അത്ര പ്രാധാന്യമുണ്ട് അദ്ദേഹത്തിന്.

അതിനാൽ പ്രിയരേ, പരിശുദ്ധ യൗസേപ്പ് പിതാവിന്റെ ജീവിതം മാതൃകയാക്കി നമുക്ക് ജീവിക്കാം അതിലുടെ ദൈവ കൃപ നിറഞ്ഞവരായി മാറാം അതിനു ദൈവത്തിന്റെ പരിശുദ്ധ റൂഹാ മുഖേന ഈ നോമ്പ് കാലത്ത് ഇടയാകട്ടേയെന്ന് പ്രാർത്ഥിച്ച് ആശംസിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ക്രിസ്തു എന്ന നേട്ടം.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കടലുകൾ. (Oceans)
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ചമ്മട്ടി.
  • പെസഹാ ചിന്തകൾ.
  • അകവും പുറവും
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഊറാറ
  • ഏഫോദ്. (Ephod).
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • റമ്പാൻ ബൈബിൾ.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • മാർ റാബാൻ റമ്പാൻ.
  • 72 പദവികള്‍
  • പന്ത്രണ്ട് മാസങ്ങൾ
  • കടമറ്റത്ത് കത്തനാർ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • വി.കുർബാനയപ്പം
  • ഉപമകൾ.
  • കുമ്പിടീൽ
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved